scorecardresearch

Latest News

IPL 2022, RR vs RCB Cricket Score Online: രാജസ്ഥാനെതിരെ ആർസിബിക്ക് നാല് വിക്കറ്റ് ജയം

രാജസ്ഥാൻ ഉയർത്തിയ 170 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആർസിബി 20 ഓവർ അവസാനിക്കാൻ അഞ്ച് പന്ത് ബാക്കി നിൽക്കെ ആറ് വിക്കറ്റ് നഷ്ടത്തിൽ 173 റൺസ് നേടി

IPL 2022, RR vs RCB Cricket Score Online: ഇന്ത്യൻ സൂപ്പർ ലീഗിൽ രാജസ്ഥാൻ റോയൽസ്-റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ മത്സരത്തിൽ ആർസിബിക്ക് നാല് വിക്കറ്റ് ജയം. രാജസ്ഥാൻ ഉയർത്തിയ 170 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആർസിബി 20 ഓവർ അവസാനിക്കാൻ അഞ്ച് പന്ത് ബാക്കി നിൽക്കെ ആറ് വിക്കറ്റ് നഷ്ടത്തിൽ 173 റൺസ് നേടി.

അവസാന ഓവറുകളിലെ പ്രകടനം ആർസിബിയുടെ വിജയത്തിയ നിർണായകമായി. ആറാമനായി ഇറങ്ങിയ ഷഹ്ബാസ് അഹമ്മദ് 26 പന്തിൽ നിന്ന് നാല് ഫോറും മൂന്ന് സിക്സും അടക്കം 45 റൺസ് നേടി. ദിനേശ് കാർത്തിക് പുറത്താകാതെ 23 പന്തിൽ ഏഴ് ഫോറും ഒരു സിക്സും അടക്കം 44 റൺസ് നേടി.

ഓപ്പണർമാരായ ഫാഫ് ഡുപ്ലെസിസ് 29 റൺസും അനുജ് റാവത്ത് 26 റൺസും നേടി പുറത്തായി. കോഹ്ലി അഞ്ച് റൺസെടുത്തു. ഡേവിഡ് വില്ലി റണ്ണൊന്നുമെടുക്കാതെ പുറത്തായി. റുഥർഫോഡ് അഞ്ച് റൺസും ഹർഷൽ പട്ടേൽ പുറത്താകാതെ ഒമ്പത് റൺസുമെടുത്തു.

രാജസ്ഥാന് വേണ്ടി ട്രെൻറ് ബോൾട്ടും യൂസ്വേന്ദ്ര ചാഹലും രണ്ടു വിക്കറ്റും നവ്ദീപ് സൈനി ഒരു വിക്കറ്റും വീഴ്ത്തി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ മൂന്ന് വിക്കറ്റ് നഷ്ടത്തിൽയ 169 റൺസ് നേടി.

രാജസ്ഥാന് വേണ്ടി ഓപ്പണർ ജോസ് ബട്ട്ലർ പുറത്താകാതെ 47 പന്തിൽ നിന്ന് ആറ് സിക്സ് അടക്കം 70 റൺസ് നേടി. ദേവ്ദത്ത് പടിക്കൽ 29 പന്തിൽ നിന്ന് 37 റൺസും ഷിംറോൺ ഹെറ്റ്മയർ പുറത്താകാതെ അവസാന ഓവറുകളിൽ 31 പന്തിൽ 42 റൺസും നേടി. ഓപ്പണർ യശസ്വി ജൈസ്വാൾ നാല് റൺസും കാപ്റ്റൻ സഞ്ജു സാംസൺ എട്ട് റൺസുമെടുത്ത് പുറത്തായി.

ആർസിബിക്ക് വേണ്ടി ഹർഷൽ പട്ടേലും ഹസരംഗയും ഡേവിഡ് വില്ലിയും ഓരോ വിക്കറ്റ് നേടി.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Ipl 2022 rr vs rcb live cricket score online