IPL 2022, RR vs DC:: ഐപിഎല്ലിൽ ടോസ് നേടിയ രാജസ്‌ഥാൻ റോയൽസിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 161 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിൽ 160 റണ്‍സെടുത്തു. ജോസ് ബട്‌ലറും സഞ്ജു സാംസണും നിറം മങ്ങിയ മത്സരത്തില്‍ ആര്‍ അശ്വിനും(50), ദേവ്‌ദത്ത് പടിക്കലുമാണ്(48) രാജസ്ഥാന് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് മോശം തുടക്കമാണ് ലഭിച്ചത്. സീസണിലെ റണ്‍വേട്ടക്കാരനായ ജോസ് ബട്‌ലർ ഏഴ് റൺസുമായി മൂന്നാം ഓവറില്‍ പുറത്തായി. മറ്റൊരു ഓപ്പണറായ യശ്വസി ജയ്സ്വാളും തിളങ്ങാതെ 19 പന്തില്‍ 19 റൺസുമായി ഒൻപതാം ഓവറില്‍ വീണു. എന്നാൽ മറുവശത്ത് അശ്വിൻ നിലയുറപ്പിച്ചു കളിച്ചു. മൂന്നാം വിക്കറ്റിൽ അശ്വിനൊപ്പം ചേർന്ന ദേവദത്തും കത്തിക്കയറി. ഇരുവരും 50 റൺസിന്റ കൂട്ടുകെട്ടുണ്ടാക്കി.
എന്നാൽ അശ്വിൻ അർദ്ധ സെഞ്ചുറി പൂർത്തിയാക്കിയതിന് പിന്നാലെ പുറത്തായി അധികം വൈകാതെ അർദ്ധ സെഞ്ചുറിക്ക് തോട്ടകലെ ദേവദത്തും വീണു. പിന്നീടെത്തിയ സഞ്ജു സാംസൺ (6), റിയാൻ പരാഗ് (9) എന്നിവരുടെ പോരട്ടം വേഗം അവസാനിച്ചു. റാസി വാൻ ഡെർ ഡാസെൻ (12) ട്രെന്റ് ബോൾട്ട് (3) എന്നിവർ പുറത്താകാതെ നിന്നു.
ഡല്ഹിക്കായി ചേതൻ സക്കരിയ, ആൻറിച്ച് നോർക്യേ, മിച്ചൽ മാർഷ് എന്നിവർ രണ്ടു വിക്കറ്റ് വീതം നേടി.
ഇന്ന് ജയിച്ചാൽ സഞ്ജുവിന്റെ രാജസ്ഥാൻ റോയസിന് പ്ലേഓഫ് സാധ്യത ഉറപ്പിക്കാം. 11 മത്സരങ്ങളിൽ നിന്ന് 14 പോയിന്റുള്ള രാജസ്ഥാൻ പോയിന്റ് പട്ടികയിൽ മൂന്നാമതാണ്. അതേസമയം പ്ലേഓഫ് സാധ്യതകൾ സജീവമാക്കാൻ പന്തിനും സംഘത്തിനും ഇന്ന് ജയം അനിവാര്യമാണ്. പത്ത് പോയിന്റുകളുമായി പോയിന്റ് പട്ടികയിൽ അഞ്ചമാതാണ് ഡൽഹി.
രാജസ്ഥാൻ റോയൽസ് (പ്ലേയിംഗ് ഇലവൻ): യശസ്വി ജയ്‌സ്വാൾ, ജോസ് ബട്ട്‌ലർ, സഞ്ജു സാംസൺ, ദേവ്ദത്ത് പടിക്കൽ, റാസി വാൻ ഡെർ ഡ്യൂസെൻ, റിയാൻ പരാഗ്, രവിചന്ദ്രൻ അശ്വിൻ, ട്രെന്റ് ബോൾട്ട്, പ്രസിദ് കൃഷ്ണ, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് സെൻ
ഡൽഹി ക്യാപിറ്റൽസ് (പ്ലേയിംഗ് ഇലവൻ): ഡേവിഡ് വാർണർ, ശ്രീകർ ഭരത്, മിച്ചൽ മാർഷ്, ഋഷഭ് പന്ത് , ലളിത് യാദവ്, റോവ്മാൻ പവൽ, അക്സർ പട്ടേൽ, ഷാർദുൽ താക്കൂർ, ചേതൻ സക്കറിയ, കുൽദീപ് യാദവ്, ആൻറിച്ച് നോർക്യേ