ഇന്ത്യൻ പ്രീമയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സ്- രാജസ്ഥാൻ റോയൽസ് മത്സരത്തിൽ ചെന്നൈക്കെതിരെ രാജസ്ഥാന് 151 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത സിഎസ്കെ ആറ് വിക്കറ്റ് നഷ്ടത്തിൽ 150 റൺസ് നേടി.
ചെന്നൈ ബാറ്റിങ്ങ് നിരയിൽ മോയീൻ അലിയാണ് ടോപ്പ് സ്കോറർ. 57 പന്തിൽ നിന്ന് 13 ഫോറും മൂന്ന് സിക്സും അടക്കം മോയീൻ അലി 93 റൺസ് നേടി. മോയീൻ അലിക്ക് പുറമെ 26 റൺസ് നേടിയ ധോണിയും 16 റൺസ് നേടിയ ഓപ്പണർ കോൺവേയും മാത്രമാണ് റൺസ് രണ്ടക്കം തികച്ചത്. ഓപ്പണർമാരിലൊരാളായ ഋതുരാജ് ഗെയ്ക്ക്വാദ് രണ്ട് റൺ മാത്രം നേടി പുറത്തായി.
നാരായൺ ജഗദീഷ് ഒരു റണ്ണിം അമ്പാട്ടി റായുഡു മൂന്ന് റൺസും മിച്ചൽ സാന്റനർ പുറത്താകാതെ ഒരു റണ്ണും സിമർജീത് സിങ് പുറത്താകാതെ മൂന്ന് റൺസുമെടുത്തു.