ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്സ്-റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ മത്സരത്തിൽ ആർസിബിക്ക് 210 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്സ് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 209 റൺസ് നേടി.
ജോണി ബെയർസ്റ്റോയും ലയാം ലിവിങ്സ്റ്റണും പഞ്ചാബ് കിങ്സിന് വേണ്ടി അർദ്ധ സെഞ്ചുറി നേടി. ഓപ്പണർ ബെയർസ്റ്റോ 29 പന്തിൽ നിന്ന് 66 റൺസും ലിവിങ്സ്റ്റൺ 42 പന്തിൽ നിന്ന് 70 റൺസും നേടി.
ഓപ്പണർ ശിഖർ ധവാൻ 21 റൺസും കാപ്റ്റൻ മായങ്ക് അഗർവാൾ 19 റൺസും നേടി. ഭാനുക രജപക്ഷ ഒരു റൺ മാത്രം നേടിയും ജിതേഷ് ശർമ ഒമ്പത് റൺസ് നേടിയും പുറത്തായി. ഹർപ്രീത് ബ്രാറും ഋഷി ധവാനും ഏഴ് റൺസും രാഹുൽ ചഹർ പുറത്താകാതെ രണ്ട് റൺസും നേടി.
ആർസിബിക്ക് വേണ്ടി ഹർഷൽ പട്ടേൽ നാല് വിക്കറ്റ് വീഴ്ത്തി. ഹസരംഗ രണ്ട് വിക്കറ്റും മാക്സ്വെലും ഷഹ്ബാസ് അഹമ്മദും ഓരോ വിക്കറ്റും വീഴ്ത്തി.