IPL 2022 RCB vs GT Score Updates: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസ് – റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ മത്സരത്തിൽ ഗുജറാത്തിനെതിരെ ആർസിബിക്ക് 169 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 168 റൺസ് നേടി.
ഗുജറാത്തിന് വേണ്ടി കാപ്റ്റൻ ഹർദിക് പാണ്ഡ്യ അർദ്ധ സെഞ്ചുറി നേടി. പുറത്താകാതെ 47 പന്തിൽ നിന്ന് 62 റൺസാണ് പാണ്ഡ്യ നേടിയത്. ഡേവിഡ് മില്ലർ 34 റൺസ് നേടി.
ഓപ്പണർ വൃദ്ധിമാൻ സാഹ 22 പന്തിൽ നിന്ന് 31 റൺസ് നേടി. ഓപ്പണർ ശുഭ്മാൻ ഗിൽ ഒരു റൺ മാത്രമെടുത്ത് പുറത്തായി. മാത്യു വെയ്ഡ് 16 റൺസ് നേടി. രാഹുൽ തെവാത്തിയ രണ്ട് റൺസെടുത്ത് പുറത്തായി. റാഷിദ് ഖാൻ പുറത്താകാതെ 19 റൺസ് നേടി.
ആർസിബിക്ക് വേണ്ടി ജോഷ് ഹേസൽവുഡ് രണ്ട് വിക്കറ്റ് വീഴ്ത്തി. ഗ്ലെൻ മാക്സ്വെല്ലും ഹസരംഗയും ഓരോവിക്കറ്റ് വീഴ്ത്തി.