Latest News

IPL 2022: കോഹ്‍ലിയെയും മാക്സ്‌വെല്ലിനെയും നിലനിർത്താൻ ആർസിബി, തീരുമാനമാകാതെ നായകസ്ഥാനം

നവംബർ 30നകം നിലനിർത്തിയ കളിക്കാരുടെ പട്ടിക ഫ്രാഞ്ചൈസികൾ സമർപ്പിക്കണം

ipl 2022, indian premier league, ipl news, sports news, virat kohli, glenn maxwell, rishabh pant, virat kohli ipl, rcb, rcb kohli, virat kohli rcb, ie malayalam

വിരാട് കോഹ്‍ലിയെയും ഗ്ലെൻ മാക്സ്‌വെല്ലിനെയും ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അടുത്ത മൂന്ന് സീസണുകളിൽ കൂടി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ നിലനിർത്താൻ സാധ്യത. ബിസിസിഐയുടെ നിയമപ്രകാരം ഓരോ ടീമിനും നാല് താരങ്ങളെ വരെ ടീമിൽ നിലനിത്താനാകും.

എന്നാൽ ക്യാപ്റ്റൻ ആരാകുമെന്നതിൽ ഇതുവരെ തീരുമാനമായിട്ടില്ല എന്നാണ് വിവരം. കഴിഞ്ഞ ഐപിഎല്ലിനിടയിൽ നായകസ്ഥാനം ഉപേക്ഷിക്കുന്നതായി കോഹ്ലി പ്രഖ്യാപിച്ചിരുന്നു. മാനേജ്‍മെന്റുമായി സംസാരിച്ചു, നായകസ്ഥാനം ഒഴിയുന്നു എന്നാൽ ബാംഗ്ലൂർ ഫ്രാഞ്ചൈസിക്ക് വേണ്ടി കളിക്കുന്നത് തുടരും എന്നായിരുന്നു കോഹ്‌ലിയുടെ പ്രഖ്യാപനം. ഇന്ത്യൻ ടീമിൽ നിന്നും ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നു എന്ന പ്രഖ്യാപനത്തിനു പിന്നാലെ ആയിരുന്നു കോഹ്‌ലിയുടെ ഈ പ്രഖ്യാപനവും. കഴിഞ്ഞ സീസണിൽ 14 മത്സരങ്ങളിൽ നിന്നും 498 റൺസ് നേടിയ മാക്സ്‌വെല്ലായിരുന്നു ടീമിനായി ഏറ്റവും കൂടുതൽ റൺസ് നേടിയത്.

അതേസമയം, ചെന്നൈ സൂപ്പർ കിംഗ്സ് തങ്ങളുടെ ദീർഘകാല ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയെ നിലനിർത്താൻ സാധ്യതയുണ്ട്. ധോണിയെ കൂടാതെ, 2021ലെ ഐപിഎൽ കിരീടം നേടുന്നതിൽ നിർണായക പങ്കുവഹിച്ച ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെയും ഓപ്പണർ റുതുരാജ് ഗെയ്‌ക്‌വാദിനെയും നിലനിർത്താൻ ഫ്രാഞ്ചൈസി ഒരുങ്ങുന്നതായും അറിയുന്നു.

ഇംഗ്ലണ്ട് ഓൾറൗണ്ടർ മൊയീൻ അലിയുമായും സിഎസ്‌കെ ചർച്ചകൾ നടത്തിവരികയാണ്. ഐപിഎല്ലിന്റെ അടുത്ത സീസൺ ഇന്ത്യയിൽ നടക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പ്രസ്താവിച്ചതിനാൽ, ചെന്നൈയുടെ സാഹചര്യത്തിൽ സ്പിന്നിലും സ്ലോയിലും കളിക്കാൻ അലിക്ക് കഴിയുമെന്ന് സിഎസ്‌കെ കരുതുന്നു.

അലി തുടരാൻ സമ്മതിച്ചില്ലെങ്കിൽ, ഇടങ്കയ്യൻ മീഡിയം പേസർ സാം കറൻ ആവും ചെന്നൈ നിലനിർത്തുന്ന നാലാം താരം.

നവംബർ 30നകം നിലനിർത്തിയ കളിക്കാരുടെ പട്ടിക ഫ്രാഞ്ചൈസികൾ സമർപ്പിക്കണം, അടുത്ത മാസം ഐപിഎല്ലിന്റെ മെഗാ ലേലം നടക്കും.

സിഎസ്കെ ധോണിയെ നിലനിർത്തുന്നതിൽ അതിശയിക്കാനില്ല, പ്രത്യേകിച്ച് അദ്ദേഹം ടീമിന് നൽകുന്ന ബ്രാൻഡ് മൂല്യം പരിഗണിക്കുമ്പോൾ. അടുത്തിടെ നടന്ന ഒരു സിഎസ്‌കെ ഇവന്റിൽ, തന്റെ അവസാന ടി20 മത്സരം ചെന്നൈയിലായിരിക്കുമെന്ന് ധോണി സ്ഥിരീകരിച്ചിരുന്നു. തന്റെ ഐപിഎൽ വിരമിക്കൽ ഊഹാപോഹങ്ങൾ അസ്ഥാനത്താക്കിയായിരുന്നു ധോണിയുടെ പ്രതികരണം.

“ഞാൻ എപ്പോഴും എന്റെ ക്രിക്കറ്റ് പ്ലാൻ ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ എന്റെ അവസാന ഏകദിനം റാഞ്ചിയിലായിരുന്നു. എന്റെ അവസാന ടി20 ചെന്നൈയിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് അടുത്ത വർഷമാണോ അതോ അഞ്ച് വർഷത്തിനുള്ളിലാണോ എന്ന് എനിക്കറിയില്ല,”എന്ന് ധോണി പറഞ്ഞിരുന്നു.

ഇതാദ്യമായി സുരേഷ് റെയ്‌നയെ നിലനിർത്തേണ്ടതില്ലെന്ന് സിഎസ്‌കെ തീരുമാനിക്കുകയും ചെയ്തിരിക്കുകയാണ്. മുൻ ഇന്ത്യൻ ബാറ്റ്‌സ്മാൻ സമ്പർക്കം പുലർത്തിയിരുന്നില്ല. നിർണായകമായ നോക്കൗട്ട് ഐപിഎൽ ഗെയിമുകൾ കളിച്ചിട്ടുമില്ല.

ഡൽഹി ക്യാപിറ്റൽസ് റിഷഭ് പന്തിനെ നിലനിർത്താൻ സാധ്യത

ഡൽഹി ക്യാപിറ്റൽസ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്ത്, ഓൾറൗണ്ടർ അക്സർ പട്ടേൽ, പൃഥ്വി ഷാ, പേസർ ആൻറിച്ച് നോർട്ട്ജെ എന്നിവരെ നിലനിർത്താനാണ് സാധ്യത.

ശ്രേയസ് അയ്യർ ടീമിൽ നിന്ന് പുറത്തു പോകും. ശ്രേയസ് ടീമിനെ നയിക്കാൻ ആഗ്രഹിച്ചെങ്കിലും റിഷഭ് പന്തിനെ കാപ്റ്റനാക്കാനാണ് ഡിസിയുടെ താൽപര്യം . അതാണ് ശ്രേയസിന്റെ പുറത്തുപോക്കിന് കാരണമെന്നാണ് അറിയാൻ കഴിയുന്നത്.

എന്നാൽ, മിക്ക ഫ്രാഞ്ചൈസികളും നാല് കളിക്കാരെ നിലനിർത്താതിരിക്കുക എന്ന തന്ത്രമാണ് പിന്തുടരുന്നത്. അങ്ങനെ ചെയ്താൽ അത് ലേലത്തിൽ അവർക്ക് സാമ്പത്തിക സമ്മർദ്ദം ഉണ്ടാക്കും.

രോഹിത് ശർമ്മയെയും ജസ്പ്രീത് ബുംറയെയും മുംബൈ ഇന്ത്യൻസ് നിലനിർത്തുമെന്നാണ് അറിയുന്നത്. അവരുടെ വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ കീറോൺ പൊള്ളാർഡുമായുള്ള ചർച്ചകൾ ഇപ്പോഴും തുടരുമ്പോൾ, ഫ്രാഞ്ചൈസി സൂര്യകുമാർ യാദവിനെ ലേലത്തിൽ നിന്ന് വാങ്ങാൻ ആഗ്രഹിക്കുന്നു. ഇഷാൻ കിഷനെ നിലനിർത്താനുള്ള സാധ്യതയും അവർ പരിശോധിക്കുന്നു.

രണ്ട് പുതിയ ടീമുകളായ സഞ്ജീവ് ഗോയങ്കയുടെ ആർപിഎസ്ജി ഗ്രൂപ്പും സിവിസി ക്യാപിറ്റൽസും ഏതാനും മുൻനിര ഇന്ത്യൻ കളിക്കാരെ സമീപിക്കാൻ തുടങ്ങിയിട്ടുണ്ട്.

ഗോയങ്കയുടെ പുതിയ ലഖ്‌നൗ ടീമിനെ ഇന്ത്യൻ ഓപ്പണർ കെഎൽ രാഹുൽ നയിക്കാനാണ് സാധ്യത. രാഹുൽ പഞ്ചാബ് കിംഗ്‌സുമായി വേർപിരിഞ്ഞതായും ഗോയങ്കയുടെ ഓഫർ സ്വീകരിച്ചതായും അറിയുന്നു. പുതിയ ഫ്രാഞ്ചൈസി സൂര്യകുമാർ യാദവിനെ സമീപിച്ചെങ്കിലും ബാറ്റ്സ്മാൻ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും അറിയുന്നു.

അതേസമയം, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് തങ്ങളുടെ രണ്ട് ഓൾ റൗണ്ടർമാരായ സുനിൽ നരെയ്‌നെയും ആന്ദ്രെ റസ്സലിനെയും നിലനിർത്താൻ സാധ്യതയുണ്ട്. വരുൺ ചക്രവർത്തിയെയും അവർ നിലനിർത്തിയേക്കും. ശുഭ്മാൻ ഗില്ലിനെയോ വെങ്കിടേഷ് അയ്യരെയോ നിലനിർത്തണമോ എന്ന കാര്യത്തിൽ കെകെആർ ഇപ്പോഴും ചർച്ചയിലാണെന്നാണ് വിവരം.

നിലനിർത്താൻ സാധ്യതയുള്ള കളിക്കാർ:

ചെന്നൈ സൂപ്പർ കിംഗ്‌സ്: മഹേന്ദ്ര സിംഗ് ധോണി, രവീന്ദ്ര ജഡേജ, റുതുരാജ് ഗെയ്‌ക്‌വാദ്, മൊയിൻ അലി/സാം കറാൻ

ഡൽഹി കാപിറ്റൽസ്: റിഷഭ് പന്ത്, പൃഥ്വി ഷാ, അക്സർ പട്ടേൽ, ആൻറിച്ച് നോർട്ട്ജെ

മുംബൈ ഇന്ത്യൻസ്: രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ, കീറോൺ പൊള്ളാർഡ് (ചർച്ച തുടരുന്നു), ഇഷാൻ കിഷൻ (സാധ്യത)

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ: വിരാട് കോഹ്ലി, ഗ്ലെൻ മാക്‌സ്‌വെൽ

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ipl 2022 rcb set to retain kohli and maxwell still undecided about captain

The moderation of comments is automated and not cleared manually by malayalam.indianexpress.com