scorecardresearch
Latest News

IPL 2022: ജയം തുടരാൻ സഞ്ജുവും കൂട്ടരും; എതിരാളികൾ ബാംഗ്ലൂർ

കൊൽക്കത്തയെ തോൽപിച്ചെത്തുന്ന ബാംഗ്ലൂരും വിജയപ്രതീക്ഷയിൽ തന്നെയാവും ഇറങ്ങുക

IPL 2022: ജയം തുടരാൻ സഞ്ജുവും കൂട്ടരും; എതിരാളികൾ ബാംഗ്ലൂർ

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് രാജസ്ഥാൻ റോയൽസ് – റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ പോരാട്ടം. വൈകിട്ട് 7.30 ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ രണ്ടു മത്സരങ്ങളിലും തകർപ്പൻ ജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാകും സഞ്ജുവും കൂട്ടരും ഇന്നിറങ്ങുക. കൊൽക്കത്തയെ തോൽപിച്ചെത്തുന്ന ബാംഗ്ലൂരും വിജയപ്രതീക്ഷയിൽ തന്നെയാവും.

കടലാസിൽ ശക്തരായ രാജസ്ഥാൻ കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ മൈതാനത്തും ആ ശക്തി തെളിയിച്ചു കഴിഞ്ഞു. ജോസ് ബട്ട്ലർ, സഞ്ജു സാംസൺ, ദേവദത്ത് പടിക്കൽ, ഷിംറോൺ ഹെത്ത്മേയർ തുടങ്ങിയ താരങ്ങൾ ഫോം തെളിയിച്ചു കഴിഞ്ഞു. മുംബൈക്ക് എതിരായ മത്സരത്തിൽ കളം നിറഞ്ഞ ബട്ട്ലറും കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ബോളർമാരെ വെള്ളം കുടിപ്പിച്ച ഹെത്ത്മേയറുമാകും ബാംഗ്ലൂരിന് കൂടുതൽ വെല്ലുവിളിയാവുക. യശ്വസി ജയ്‌സ്വാൾ കൂടി ഫോമിലേക്ക് ഉയർന്നാൽ രാജസ്ഥാൻ ബാറ്റർമാരെ പിടിച്ചുകെട്ടാൻ ബുദ്ധിമുട്ടാവും.

ബോളിങ്ങിലും വളരെ സന്തുലിതമായ ടീമാണ് രാജസ്ഥാന്റേത്. ട്രെന്റ് ബോൾട്ട്, പ്രസീദ് കൃഷ്ണ, നവദീപ് സെയ്നി അടങ്ങുന്ന പേസ് നിരയും അശ്വിനും ചാഹലും ഒന്നിക്കുന്ന സ്പിന്നും ബാംഗ്ലൂർ ബാറ്റർമാരെ വെള്ളകുടുപ്പിക്കാൻ കെൽപ്പുള്ളതാണ്.

മറുവശത്ത്, കൊൽക്കത്തയ്ക്ക് എതിരെ ജയം നേടി വരുന്ന ബാംഗ്ലൂരിന്റെ ശക്തി ബാറ്റിങ്ങിൽ തന്നെയാണ്. ആദ്യ മത്സരത്തിൽ തിളങ്ങിയ ക്യാപ്റ്റൻ ഡുപ്ലെസിസ്, വിരാട് കോഹ്ലി, ദിനേശ് കാർത്തിക് എന്നിവരിലാണ് പ്രതീക്ഷ. ഇവരിൽ രണ്ടു പേരെങ്കിലും നിലയുറപ്പിച്ചാൽ ബാംഗ്ലൂരിന് മികച്ച സ്കോർ നേടാനാവും. മുഹമ്മദ സിറാജ്, ഹർഷൻ പട്ടേൽ, വാനിന്ദു ഹസരങ്ക എന്നിവരുടെ പ്രകടനവും ബാംഗ്ലൂർ ജയത്തിൽ നിർണായകമാകും.

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ടീം: ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റൻ), അനൂജ് റാവത്ത്, വിരാട് കോഹ്‌ലി, ദിനേശ് കാർത്തിക് (കീപ്പർ), ഷെർഫാൻ റഥർഫോർഡ്, ഷഹബാസ് അഹമ്മദ്, ഡേവിഡ് വില്ലി, വനിന്ദു ഹസരംഗ, ഹർഷൽ പട്ടേൽ, ആകാശ് ദീപ്, മുഹമ്മദ് സിറാജ്, സിദ്ധാർത്ഥ് കൗൾ, കർൺ ശർമ്മ , ചാമ വി മിലിന്ദ്, രജത് പതിദാർ, മഹിപാൽ ലോംറോർ, ഫിൻ അലൻ, സുയാഷ് പ്രഭുദേശായി, അനീശ്വർ ഗൗതം

രാജസ്ഥാൻ റോയൽസ് ടീം: ജോസ് ബട്ട്‌ലർ, യശസ്വി ജയ്‌സ്വാൾ, ദേവദത്ത് പടിക്കൽ, സഞ്ജു സാംസൺ(ക്യാപ്റ്റൻ), ഷിമ്‌റോൺ ഹെറ്റ്‌മെയർ, റിയാൻ പരാഗ്, രവിചന്ദ്രൻ അശ്വിൻ, നവ്ദീപ് സൈനി, ട്രെന്റ് ബോൾട്ട്, യുസ്‌വേന്ദ്ര ചാഹൽ, പ്രസിദ് കൃഷ്ണ, കരുണ് നായർ, ജെയിംസ് നീഷാം, റാസി. ഡെർ ഡ്യൂസെൻ, കെ സി കരിയപ്പ, ഡാരിൽ മിച്ചൽ, ഒബേദ് മക്കോയ്, തേജസ് ബറോക്ക, കുൽദീപ് യാദവ്, അനുനയ് സിംഗ്, കുൽദീപ് സെൻ, നഥാൻ കൗൾട്ടർ-നൈൽ, ധ്രുവ് ജുറെൽ, ശുഭം ഗർവാൾ

Also Read: IPL 2022, SRH vs LSG Cricket Score Online: ഹൈദരാബാദിനെ എറിഞ്ഞൊതുക്കി ലഖ്നൗവിന് 12 റൺസ് ജയം

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Ipl 2022 rajasthan royals rr vs royal challengers bangalore rcb match preview

Best of Express