scorecardresearch

IPL 2022, PBKS vs RR Score Updates: അർദ്ധ സെഞ്ചുറിയുമായി ജൈയ്സ്വാൾ, മികച്ച ഫിനിഷുമായി ഹെറ്റ്മിയർ; പഞ്ചാബിനെ തോൽപിച്ച് രാജസ്ഥാൻ

പഞ്ചാബ് ഉയർത്തിയ 190 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ 19.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 190 റൺസ് നേടി

പഞ്ചാബ് ഉയർത്തിയ 190 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ 19.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 190 റൺസ് നേടി

author-image
Sports Desk
New Update
IPL 2022, PBKS vs RR Score Updates: അർദ്ധ സെഞ്ചുറിയുമായി ജൈയ്സ്വാൾ, മികച്ച ഫിനിഷുമായി ഹെറ്റ്മിയർ; പഞ്ചാബിനെ തോൽപിച്ച് രാജസ്ഥാൻ

IPL 2022, PBKS vs RR Score Updates: ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്ങ്സിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് ആറ് വിക്കറ്റ് ജയം. പഞ്ചാബ് ഉയർത്തിയ 190 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ 19.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 190 റൺസ് നേടി.

Advertisment

രാജസ്ഥാന് വേണ്ടി യശസ്വി ജൈസ്വാൾ അർദ്ധ സെഞ്ചുറി നേടി. 41 പന്തിൽ ഒമ്പത് ഫോറും രണ്ട് സിക്സും അടക്കം 68 റൺസാണ് ജൈസ്വാൾ നേടിയത്. ജോസ് ബട്ട്ലർ 30 റൺസും കാപ്റ്റൻ സഞ്ജു സാംസൺ 23 റൺസും ദേവ്ദത്ത് പടിക്കൽ 31 റൺസും ഷിംറോൺ ഹെറ്റ്മിയർ പുറത്താകാതെ 31 റൺസും നേടി.

പഞ്ചാബിന് വേണ്ടി അർഷ്ദീപ് സിങ് രണ്ട് വിക്കറ്റും റബാദയും ഋഷി ധവാനും ഓരോ വിക്കറ്റും നേടി.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 189 റൺസ് നേടി. പഞ്ചാബിന് വേണ്ടി ഓപ്പണർ ജോണി ബെയർസ്റ്റോ അർദ്ധ സെഞ്ചുറി നേടി. 40 പന്തിൽ 56 റൺസാണ് ബെയർസ്റ്റോ നേടിയത്.

Advertisment

ജിതേഷ് ശർമ അവസാന ഓവറുകളിൽ പുറത്താകാതെ 18 പന്തിൽ 38 റൺസ് നേടി. ശിഖർ ധവാൻ 12 റൺസും ഭാനുക രാജ പക്ഷ 27 റൺസും മായങ്ക് അഗർവാൾ 15 റൺസും ലയാം ലിവിങ്സ്റ്റൺ 22 റൺസും നേടി.

രാജസ്ഥാന് വേണ്ടി ചാഹൽ മൂന്ന് വിക്കറ്റ് വീഴ്ത്തി. പ്രസിദ്ധ് കൃഷ്ണയും അശ്വിനും ഓരോ വിക്കറ്റെടുത്തു.

Indian Premier League

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: