scorecardresearch
Latest News

IPL 2022, MI vs RR Score Updates: നൂറ് റൺസുമായി ബട്ട്ലറുടെ ആറാട്ട്; മുംബൈയെ തളച്ച് സഞ്ജുവും പിള്ളേരും

രാജസ്ഥാൻ ഉയർത്തിയ 14 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 170 റൺസ് നേടി

IPL 2022, MI vs RR Score Updates: നൂറ് റൺസുമായി ബട്ട്ലറുടെ ആറാട്ട്; മുംബൈയെ തളച്ച് സഞ്ജുവും പിള്ളേരും

IPL 2022, MI vs RR Score Updates: നവി മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസ് മുംബൈ ഇന്ത്യൻസ് മത്സരത്തിൽ രാജസ്ഥാന് 23 റൺസ് ജയം. രാജസ്ഥാൻ ഉയർത്തിയ 14 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 170 റൺസ് നേടി.

മുംബൈക്ക് വേണ്ടി ഓപ്പണർ ഇഷാൻ കിഷനും തിലക് വർമയും അർദ്ധ സെഞ്ചുഫി നേടി. ഇഷാൻ 43 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും അടക്കം 45 റൺസ് നേടി.തിലക് 33 പന്തിൽ മൂന്ന് ഫോറും അഞ്ച് സിക്സും അടക്കം 61 റൺസ് നേടി.

ഓപ്പണിങ്ങിനിറങ്ങിയ കാപ്റ്റൻ രോഹിത് ശർമ അഞ്ച് പന്തിൽ ഒരു സിക്സ് അടക്കം 10 റൺസ് എടുത്ത് പുറത്തായി. അൻമോൾപ്രീത് സിങ് അഞ്ച് റൺസും കീറോൺ പൊള്ളാഡ് 22 റൺസും ടിം ഡേവിഡ് ഒരു റണ്ണും മുരുഗൻ അശ്വിൻ ആറ് റൺസും നേടി.

രാജസ്ഥാന് വേണ്ടി നവ്ദീപ് സൈനിയും യൂസ്വേന്ദ്ര ചാഹലും രണ്ട് വിക്കറ്റും ട്രെൻഡ് ബോൾട്ടും അശ്വിനും പ്രസിദ്ധ് കൃഷ്ണയും ഓരോ വിക്കറ്റും നേടി.

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 193 റൺസ് നേടി. രാജസ്ഥാന് വേണ്ടി ജോസ് ബട്ട്ലർ സെഞ്ചുറി നേടി. 68 പന്തിൽ നിന്ന് 11 ഫോറും അഞ്ച് സിക്സും അടക്കം 100 റൺസാണ് ബട്ട്ലർ നേടിയത്. യശസ്വി ജൈസ്വാൾ ഒരു റണ്ണും ദേവ്ദത്ത് പടിക്കൽ ഏഴ് റൺസുമെടുത്ത് പുറത്തായി.

കാപ്റ്റൻ സഞ്ജു സാംസൺ 21 പന്തിൽ നിന്ന് ഒരു ഫോറും മൂന്ന് സിക്സും അടക്കം 30 റൺസെടുത്തു. ഷിംരോൺ ഹെറ്റ്മിയർ 14 പന്തിൽ നിന്ന് മൂന്ന് ഫോറും മൂന്ന് സിക്സും അടക്കം 35 റൺസ് നേടി.

റയാൻ പരാഗ് അഞ്ച് റൺസും അശ്വിനും ട്രെൻഡ് ബോൾട്ടും പുറത്താകാതെ ഓരോ റൺസും നവ്ദീപ് സൈനി രണ്ട് റൺസും നേടി.

മുംബൈക്ക് വേണ്ടി ബുംറയും ടൈലർ മിൽസും മൂന്ന് വിക്കറ്റ് നേടി.പൊള്ളാഡ് ഒരു വിക്കറ്റ് നേടി.

മത്സരത്തിൽ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് രാജസ്ഥാൻ റോയൽസിനെ ബാറ്റിങിനയക്കുകയായിരുന്നു.

കഴിഞ്ഞ മത്സരത്തിലെ ടീമിൽ ഒരു മാറ്റവുമായാണ് രാജസ്ഥാൻ ഇറങ്ങിയത്. നഥൻ കോൾട്ടർ നൈലിന് പകരം നവ്‌ദീപ് സെയ്‌നി പ്ലെയിങ് ഇലവനിൽ ഇടംനേടി. മുംബൈ ടീമിൽ മാറ്റങ്ങളില്ല.

രാജസ്ഥാന്‍ റോയല്‍സ് (പ്ലെയിങ് ഇലവൻ): ജോസ് ബട്‌ലര്‍, യശസ്വീ ജയ്സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), ദേവ്‌ദത്ത് പടിക്കല്‍, ഷിമ്രോന്‍ ഹെറ്റ്‌മയര്‍, റിയാന്‍ പരാഗ്, രവിചന്ദ്ര അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍, ട്രെന്‍ഡ് ബോള്‍ട്ട്, നവ്‌ദീപ് സെയ്‌നി, പ്രസിദ്ധ് കൃഷ്‌ണ.

മുംബൈ ഇന്ത്യന്‍സ് (പ്ലെയിങ് ഇലവൻ): രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, അന്‍മോല്‍പ്രീത് സിംഗ്, തിലക് വര്‍മ്മ, കീറോണ്‍ പൊള്ളാര്‍ഡ്, ടിം ഡേവിഡ്, ഡാനിയേല്‍ സാംസ്, മുരുകന്‍ അശ്വിന്‍, ജസ്‌പ്രീത് ബുമ്ര, തൈമല്‍ മില്‍സ്, ബേസില്‍ തമ്പി.

Also Read: IPL 2022 KKR vs PBKS Score Updates: പഞ്ചാബിനെ ആറ് വിക്കറ്റിന് തകർത്ത് കൊൽക്കത്ത

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Ipl 2022 mi vs rr cricket score updates match 9 mumbai vs rajasthan highlights