scorecardresearch

Latest News

IPL 2022, MI vs LSG Score Updates: സെഞ്ചുറിയുമായി രാഹുൽ; മുംബൈയെ തകർത്ത് ലഖ്നൗ

IPL 2022, MI vs LSG Score Updates: ലഖ്നൗ ഉയർത്തിയ 200 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 181 റൺസെടുത്തു

IPL 2022, MI vs LSG Score Updates: ഇന്ത്യൻ പ്രീമിയർ ലീഗിൽ ലഖ്നൗ സൂപ്പർ ജയന്റ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിൽ ലഖ്നൗവിന് 18 റൺസ് ജയം. കാപ്റ്റൻ കെഎൽ രാഹുലിന്റെ സെഞ്ചുറിയുടെ ബലത്തിൽ 199റൺസ് നേടിയ ലഖ്നൗ ഉയർത്തിയ 200 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 181 റൺസ് മാത്രമാണ് നേടിയത്.

മുംബൈക്ക് വേണ്ടി ഓപ്പണിങ്ങിനിറങ്ങിയ ഇഷാൻ കിഷൻ 13 റൺസും കാപ്റ്റൻ രോഹിത് ശർമ ആറ് റൺസും നേടി പുറത്തായി. സൂര്യ കുമാർ യാദവ് 37 റൺസും ഡെവാൾഡ് ബ്രെവിസ് 31 റൺസും തിലക് വർമ 26 റൺസും പൊള്ളാർഡ് 25 റൺസും നേടി.

ഫാബിയാൻ അലൻ- എട്ട്, ജയദേവ് ഉനദ്കട്ട്-14, മുരുകൻ അശ്വിൻ-ആറ് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ റൺസ്.

ലഖ്നൗവിന് വേണ്ടി ആവേശ് ഖാൻ മൂന്ന് വിക്കറ്റും ജേസൺ ഹോൾഡർ, ദുഷ്മന്ത ചമീര, രവി ബിഷ്ണോയ്, മാർക്കസ് സ്റ്റോയ്നിസ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 199 റൺസ് നേടി.

ലഖ്നൗവിന് വേണ്ടി കാപ്റ്റൻ കെഎൽ രാഹുൽ സെഞ്ചുറി നേടി. ഓപ്പണിങ്ങിനിറങ്ങിയ രാഹുൽ 60 പന്തിൽ പുറത്താകാതെ ഒമ്പത് ഫോറും അഞ്ച് സിക്സും അടക്കം 103 റൺസ് നേടി.
ക്വിന്റൺ ഡി കോക്ക് 13 പന്തിൽ 24 റൺസും മനീഷ് പാണ്ഡെ 29 പന്തിൽ 38 റൺസും നേടി. മാർക്കസ് സ്റ്റോയ്നിസ് 10 റൺസും ദീപക് ഹൂഡ 15 റൺസും കൃണാൽ പാണ്ഡ്യ പുറത്താകാതെ ഒരു റണ്ണും നേടി.

മുംബൈക്ക് വേണ്ടി ജയദേവ് ഉനാദ്കട് രണ്ട് വിക്കറ്റും ഫാബിയൻ അലനും മുരുകൻ അശ്വിനും ഓരോ വിക്കറ്റും നേടി.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Ipl 2022 mi vs lsg score updates