scorecardresearch

Latest News

IPL 2022, MI vs CSK Score Updates: അവസാന ഓവറില്‍ ധോണി അവതരിച്ചു; എല്‍ ക്ലാസിക്കോയില്‍ ചെന്നൈയ്ക്ക് ജയം

മൂന്ന് വിക്കറ്റിനാണ് ചെന്നൈ മുംബൈയെ തോൽപിച്ചത്.

ഇന്ത്യൻ പ്രീമിയർ ലീഗ് 2022 സീസണിൽ കളിച്ച ഏഴ് മത്സരങ്ങളും പരാജയപ്പെട്ട് മുൻ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ്. ചെന്നൈ സൂപ്പർ കിങ്സിനോടാണ് ഇന്ന് മുംബൈ പരാജയപ്പെട്ടത്. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയുടെ സീസണിലെ രണ്ടാം ജയമാണിത്.

മൂന്ന് വിക്കറ്റിനാണ് ചെന്നൈ മുംബൈയെ തോൽപിച്ചത്. മുംബൈ ഉയർത്തിയ 156 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 156 റൺസ് നേടി. 35 പന്തിൽ നിന്ന് 40 റൺസ് നേടിയ അമ്പട്ടി റായുഡുവാണ് സിഎസ്കെയുടെ ടോപ് സ്കോറർ.

മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിങ്സ് മത്സരത്തിൽ മുംബൈക്കെതിരെ ചെന്നൈക്ക് 156 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് നേടി.

അർദ്ധ സെഞ്ചുറി നേടിക്കൊണ്ട് തിലക് വർമ നടത്തിയ പ്രകടനമാണ് മുംബൈയെ വലിയ ബാറ്റിങ് തകർച്ചയിൽ നിന്ന് കരകയറ്റിയത്. സൂര്യ കുമാർ യാദവും ഹൃതിക് ഷോകീനും മുംബൈക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനം നടത്തി.

തിലക് വർമ 43 പന്തിൽ നിന്ന് 51 റൺസ് നേടി. സൂര്യകുമാർ യാദവ് 21 പന്തിൽ നിന്ന് 32 റൺസ് നേടി. ഹൃഥ്വിക് ഷോകീൻ 25 പന്തിൽ നിന്ന് 25 റൺസ് നേടി.

ഓപ്പണർമാരായ രോഹിത് ശർമയുടെയും ഇഷാൻ കിഷനും റണ്ണൊന്നുമെടുക്കാതെ പുറത്തായി. ഡെവാൾഡ് ബ്രെവിസ് നാല് റൺ മാത്രമെടുത്ത് പുറത്തായി.

കീരോൺ പൊള്ളാഡ് 14 റൺസും ഡാനിയൽ സാംസ് അഞ്ച് റൺശും ജയദേവ് ഉനദ്കട്ട് ഒമ്പക് പന്തിൽ നിന്ന് 19 റൺസും നേടി.

ചെന്നൈക്ക് വേണ്ടി മുകേഷ് ചൗധരി മൂന്ന് വിക്കറ്റ് നേടി. ഡ്വെയ്ൻ ബ്രാവോ രണ്ട് വിക്കറ്റും മിച്ചൽ സാന്റ്നറും മഹീഷ് തീക്ഷ്നയും ഓരോ വിക്കറ്റും നേടി.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Ipl 2022 mi vs csk score