ബെംഗളൂരു: ഐപിഎൽ മെഗാതാരലേലത്തിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷനെ 15.25 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി. ഇന്നത്തെ ലേലത്തിൽ ഇതുവരെയുള്ള ഏറ്റവും ചെലവേറിയ താരമായി ഇഷാൻ കിഷൻ മാറി. മുൻ സീസണുകളിലെ ഇഷാന്റെ ഫ്രാഞ്ചൈസിയാണ് മുംബൈ.
നേരത്തെ, ലേലത്തിലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 12.25 കോടി രൂപയ്ക്ക് ശ്രേയസ് അയ്യരെ സ്വന്തമാക്കിയിരുന്നു. ലേലത്തുകയിൽ ശ്രേയസ്സിനെയും മറികടന്ന് ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ഇഷാൻ ഇപ്പോൾ.
മെഗാതാരലേലത്തിനിടെ ലേലം നിയന്ത്രിക്കുന്ന ഹ്യൂ എഡ്മീഡ്‌സ് കുഴഞ്ഞുവീണതിനെ തുടർന്ന് ലേലം നിർത്തിവച്ചിരുന്നു. പിന്നീട് വൈകിട്ടോടെ പുനരാരംഭിക്കുകയായിരുന്നു. ഹ്യൂ എഡ്മീഡ്സിന്റെ ആരോഗ്യനില തൃപ്തികരമായതോടെയാണ് ലേലം പുനരാരംഭിച്ചത്. ഹ്യൂ എഡ്മീഡ്സിനു പകരം ചാരു ശർമ്മയാണ് ലേലം നടത്തുന്നത്.
ഇന്നും നാളെയുമായി ബെംഗളൂരുവിലെ ഹോട്ടല്‍ ഐടിസി ഗാര്‍ഡനിയയില്ലാണ് ലേലം നടക്കുന്നത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് ലേലം ആരംഭിച്ചത്. 2018 മുതല്‍ താരലേലം നിയന്ത്രിക്കുന്നത് ഹ്യൂ എഡ്മീഡ്‌സാണ്.
ഇന്ത്യയുടെ സീനിയർ ഓപ്പണർ ശിഖര്‍ ധവാനാണ് ആദ്യം ലേലത്തില്‍ പോയ താരം. ധവാനെ 8.25 കോടിക്ക് പഞ്ചാബ് കിങ്‌സ് ടീമിലെത്തിച്ചു. 12.25 കോടിക്ക് ശ്രേയസ് അയ്യർ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലെത്തി. ഇതുവരെ ഏറ്റവും കൂടുതല്‍ വില ലഭിച്ചത് ശ്രേയസിനാണ്.
കാഗിസോ റബാഡയെ 9.25 കോടിക്ക് പഞ്ചാബ് കിങ്‌സും പാറ്റ് കമ്മിന്‍സിനെ 7.25 കോടിക്ക് കൊല്‍ക്കത്തയും വിളിച്ചെടുത്തു. മുഹമ്മദ് ഷമിയെ 6.225 കോടിക്ക് ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കി. 6.25 കോടിക്ക് ഡേവിഡ് വാര്‍ണര്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സില്‍. ക്വിന്റണ്‍ ഡിക്കോക്കിനെ 6.75 കോടിക്ക് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് സ്വന്തമാക്കി. ഫാഫ് ഡുപ്ലെസിയെ 7 കോടിക്ക് ആര്‍സിബി സ്വന്തമാക്കി.
പത്തു ടീമുകളിലേക്കായി ആകെ 590 താരങ്ങളാണ് ലേലത്തിനുള്ളത്. ഇതിൽ 370 ഇന്ത്യൻ താരങ്ങളും 220 വിദേശ കളിക്കാരുമുണ്ട്. ഇതിൽതന്നെ 228 പേർ ദേശീയ ടീമുകളിൽ കളിച്ചവരും 355 പേർ കളിക്കാത്തവരുമാണ്. ഏഴ് അസോസിയേറ്റ് രാജ്യങ്ങളിൽ നിന്നുള്ള താരങ്ങളുമുണ്ട്. കേരള ടീമിൽ നിന്ന് ശ്രീശാന്ത് ഉൾപ്പെടെ പതിമൂന്ന് താരങ്ങളും ലേലത്തിനുണ്ട്.
ആകെ 161 കളിക്കാരാണ് ആദ്യ ദിനം ഫ്രാഞ്ചൈസികൾക്ക് മുന്നിലെത്തുക. 1.5 കോടി രൂപ അടിസ്ഥാന വിലയുള്ള 20 താരങ്ങളും ഒരു കോടി രൂപ വിലയുള്ള 34 പേരുമാണ് ലേലത്തിനുള്ളത്. ഷാരൂഖ് ഖാൻ, ദീപക് ഹൂഡ, ആവേശ് ഖാൻ എന്നിവരെ കൂടാതെ ഇന്ത്യയുടെ അണ്ടർ-19 താരങ്ങളായ ക്യാപ്റ്റൻ യാഷ് ദുൽ, വിക്കി ഓസ്റ്റ്വാൾ, രാജ്വർധൻ ഹംഗാർഗേക്കർ എന്നിവരും ലേലത്തിനുണ്ട്.
ദക്ഷിണാഫ്രിക്കയുടെ 42 കാരനായ സ്പിന്നർ ഇമ്രാൻ താഹിറാണ് ലേലത്തിലെ ഏറ്റവും പ്രായം കൂടിയ താരം. അഫ്ഗാനിസ്ഥാന്റെ 17 കാരനായ നൂർ അഹമ്മദാണ് ഏറ്റവും പ്രായം കുറഞ്ഞത്. വെസ്റ്റ് ഇൻഡീസിൽ നടക്കുന്ന അണ്ടർ 19 ലോകകപ്പിലാണ് നൂർ ഇപ്പോൾ കളിക്കുന്നത്.
പഞ്ചാബ് കിംഗ്‌സിനാണ് ഏറ്റവും കൂടുതൽ താരങ്ങളെ വാങ്ങാനാവുക. 23 ഒഴിവുകളാണ് പഞ്ചാബിന് ഉള്ളത്, ചെന്നൈ സൂപ്പർ കിംഗ്‌സ്, ഡൽഹി ക്യാപിറ്റൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, മുംബൈ ഇന്ത്യൻസ് എന്നിവയ്ക്ക് 21 ഒഴിവുകളാണുള്ളത്. ബാക്കിയുള്ള ടീമുകൾക്ക് 22 ഒഴിവുകൾ വീതമുണ്ട്.
പഞ്ചാബ് കിങ്സിന് 72 കോടി രൂപയാണ് ചെലവാക്കാനുള്ളത്. ഇതാണ് ഒരു ടീമിന്റെ പക്കലുള്ള ഏറ്റവും കൂടിയ തുക. ഏറ്റവും കുറവ് ഡൽഹി ക്യാപിറ്റൽസിനാണ്, 47.5 കോടി രൂപ.
ഓസ്ട്രേലിയയിൽ നിന്നാണ് ഏറ്റവും കൂടുതൽ വിദേശ കളിക്കാർ ഉള്ളത്. 47 പേർ ഓസ്‌ട്രേലിയിൽ നിന്ന് പങ്കെടുക്കും. വെസ്റ്റ് ഇൻഡീസിൽ നിന്നുള്ള 34 താരങ്ങളും ലേലത്തിൽ മത്സരിക്കും. ദക്ഷിണാഫ്രിക്ക 33, ശ്രീലങ്ക 23, ഇംഗ്ലണ്ട് 24, ന്യൂസിലൻഡ് 24, അഫ്ഗാനിസ്ഥാന് 17 എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിൽ നിന്നുള്ള താരങ്ങളുടെ എണ്ണം.
എസ് ശ്രീശാന്ത്, റോബിന്‍ ഉത്തപ്പ, കേരള താരമായ ജലജ് സക്സേന, സച്ചിന്‍ ബേബി, എം.ഡി.നിധീഷ്, വിഷ്ണു വിനോദ് , ബേസില്‍ തമ്പി, മിഥുന്‍ എസ്, കെ.എം.ആസിഫ് മുഹമ്മദ് അസ്ഹറുദ്ദീന്‍, സിജോമോന്‍ ജോസഫ്, രോഹന്‍ കുന്നുമ്മൽ, ഷോൺ റോജര്‍ എന്നിവരാണ് കേരളത്തില്‍ നിന്ന് ലേലത്തില്‍ പങ്കെടുക്കുന്ന താരങ്ങള്‍.
Also Read: ഐപിഎൽ മെഗാലേലം: സഞ്ജുവിന്റെ രാജസ്ഥാൻ പണമിറക്കാൻ സാധ്യതയുള്ള അഞ്ച് കളിക്കാർ ഇവരാണ്
ഐപിഎല്ലിൽ ആദ്യ ദിനത്തിലെ താരലേലം പൂർത്തിയായി. ഞായറാഴ്ച 12 മണിയോടെ രണ്ടാം ദിനത്തിലെ താരലേലം ആരംഭിക്കും.
ആവേശ്ഖാനെ 10 കോടി രൂപയ്ക്ക് ലഖ്‌നൗ സ്വന്തമാക്കി. ഇതോടെ ഐപിഎൽ ലേലത്തിലെ ഏറ്റവും വിലകൂടിയ അൺക്യാപ്ഡ് താരമായി ആവേശ് ഖാൻ മാറി. കഴിഞ്ഞ ഐപിഎല്ലിൽ 70 ലക്ഷമായിരുന്നു ആവേശ് ഖാന്റെ ലേലത്തുക.
മലയാളി ക്രിക്കറ്റർ ബേസിൽ തമ്പിയെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി. ബേസ് പ്രൈസായ 30 ലക്ഷത്തിനാണ് ബൈസിലിനെ മുംബൈ സ്വന്തമാക്കിയത്.
രാഹുൽ തെവാട്ടിയയെ ഗുജറാത്ത് ടൈറ്റാൻസ് സ്വന്തമാക്കി. ഒമ്പത് കോടി രൂപയ്ക്കാണ് താരത്തെ ഗുജറാത്ത് ടൈറ്റാൻസ് സ്വന്തമാക്കിയത്.
അഭിഷേക് ശർമയെ ഹൈദരാബാദ് 6.5 കോടിക്കും ഷാരൂഖ് ഖാനെ പഞ്ചാബ് ഒമ്പത് കോടിക്കും സ്വന്തമാക്കി
രാഹുൽ ത്രിപാഠിയെ സൺറൈസേഴ്സ് ഹൈദരാബാദ് 8.50 കോടി രൂപയ്ക്ക് സ്വന്തമാക്കി
മൂന്ന് കോടി രൂപയ്ക്കാണ് ഡെവാൾഡ് ബ്രെവിസിനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്.
യുസ്‌വേന്ദ്ര ചാഹലിനെ രാജസ്ഥാൻ റോയൽസ് 6.50 കോടി രൂപയ്ക്ക് സ്വന്തമാക്കി.
രണ്ട് കോടി അടിസ്ഥാന വിലയുള്ള ഷാർദുൽ താക്കൂറിനായി പഞ്ചാബ് കിംഗ്‌സും ഡൽഹി ക്യാപിറ്റൽസും മത്സരം തുടർന്നപ്പോൾ വിജയം ഡൽഹിക്കൊപ്പമായിരുന്നു.10.75 കോടി രൂപയ്ക്ക് ഷാർദുലിനെ ഡൽഹി സ്വന്തമാക്കി.
ഭുവനേശ്വർ കുമാർ എസ്ആർഎച്ചിൽ തിരിച്ചെത്തി. 4.2 കോടി രൂപയ്ക്കാണ് താരം തിരിച്ചെത്തിയത്.
ലോക്കി ഫെർഗൂസന്റെ അടിസ്ഥാന വില രണ്ട് കോടിയായിരുന്നു. ജിടിയും ആർസിബിയും താരത്തിനായി മത്സരത്തിലായിരുന്നു. അതിന് ശേഷം ഗുജറാത്ത് 10 കോടി രൂപയ്ക്ക് താരത്തെ സ്വന്തമാക്കി.
വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിലെ പ്ലെയർ ഓഫ് ദി സീരീസ് ആയ പ്രസീദ് കൃഷ്ണ ഐപിഎല്ലിൽ വലിയ തുകയ്ക്കാണ് ലേലത്തിൽ പോയത്. 10 കോടി രൂപയ്ക്കാണ് താരത്തെ രാജസ്ഥാൻ സ്വന്തമാക്കിയത്.
ദീപക് ചാഹറിന്റെ ലേലം പൂർത്തിയായി. രണ്ട് കോടി രൂപ അടിസ്ഥാന വിലയുള്ള താരത്തിന്റെ ലേലത്തിൽ എസ്ആർഎച്ച്, ഡൽഹി എന്നിവർ 10 കോടി രൂപയിൽ കൂടുതൽ തുകയ്ക്ക് ലേലം വിളിച്ചു. പിന്നീട് സിഎസ്‌കെ മത്സരരംഗത്തേക്ക് കടന്നു. ലേലത്തുക 13 കോടിയായി ഉയർന്നു. പിന്നീട് രാജസ്ഥാൻ 13.75 കോടി വിളിച്ചു. സിഎസ്കെ പിന്മാറിയില്ല, അവർ 14 കോടി രൂപയ്ക്ക് ലേലം വിളിച്ചു. ആ തുകയ്ക്ക് താരത്തെ സ്വന്തമാക്കി.14 കോടിക്ക് സിഎസ്‌കെയിൽ ചാഹർ തിരിച്ചെത്തി
നാല് കോടി രൂപയ്ക്കാണ് നടരാജനെ സൺറൈസേഴ്‌സ് സ്വന്തമാക്കിയത്
യുവരാജ് സിംഗ് – 16 കോടി (ഡൽഹി, 2015)
ഇഷാൻ കിഷൻ – 15.25 കോടി (മുംബൈ, 2022)
യുവരാജ് സിംഗ് – 14 കോടി (ആർസിബി, 2014)
ദിനേഷ് കാർത്തിക് – 12.5 കോടി (ഡൽഹി, 2014)
ശ്രേയസ് അയ്യർ – 12.25 കോടി (കെകെആർ, 2022)
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ചിലവാക്കാൻ 20 കോടി രൂപ ബാക്കിയുണ്ട്, ഇതുവരെ ഏഴ് കളിക്കാരുണ്ട്. അവർ നിക്കോളാസ് പൂരന് വേണ്ടി 10.5 കോടി വരെ അവർ പോയി. എന്നാൽ കെകെആറിനെ പിന്തള്ളി 10.75 കോടി രൂപയ്ക്ക് സൺറൈസേഴ്സ് ഹൈദരാബാദ് പൂരനെ സ്വന്തമാക്കി.
ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ വൃദ്ധിമാൻ സാഹ, ഇംഗ്ലണ്ടിന്റെ സാം ബില്ലിംഗ്സ് എന്നിവർ ലേലത്തിന്റെ ആദ്യ റൗണ്ടിൽ വിറ്റഴിക്കപ്പെടാത്ത താരങ്ങളായി മാറി.
ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷനെ 15.25 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി. ഇന്നത്തെ ലേലത്തിൽ ഇതുവരെയുള്ള ഏറ്റവും ചെലവേറിയ താരമായി ഇഷാൻ കിഷൻ മാറി.
ജോണി ബെയർസ്റ്റോ പഞ്ചാബിന് വേണ്ടി കളിക്കും. 6.75 കോടി രൂപയ്ക്കാണ് പഞ്ചാബ് കിങ്‌സ് താരത്തെ സ്വന്തമാക്കിയത്.
മുംബൈ ഇന്ത്യൻസ് അവരുടെ ചരിത്രത്തിലാദ്യമായി ലേലത്തിൽ 10 കോടിയിലധികം രൂപ ഒരു താരത്തിനായി ലേലം വിളിച്ചു. മുംബൈ ഇപ്പോൾ ഇഷാൻ കിഷന് വേണ്ടിയാണ് ഇത്രയും തുക പറയുന്നത്. മുംബൈയും സൺറൈസേഴ്സ് ഹൈദരാബാദും ഇഷാൻ കിഷന് വേണ്ടി മത്സരിക്കുമ്പോൾ താരത്തിനുള്ള ലേലത്തുക 13.5 കോടി വരെ എത്തി. താരത്തിനായുള്ള ലേലം ഇപ്പോഴും തുടരുന്നു. ഇതോടെ ലേലത്തുകയിൽ ഇഷാൻ കിഷൻ ശ്രേയസ് അയ്യരെ മറികടന്നു. ഔദ്യോഗികമായി ഇന്ന് ഇതുവരെയുള്ള ഏറ്റവും ചെലവേറിയ കളിക്കാരനായി ഇഷാൻ മാറി.
മിച്ചൽ മാർഷിനെ 6,.5 കോടിക്ക് ഡൽഹി കാപിറ്റൽസ് സ്വന്തമാക്കി
Good form pays off for Mitch Marsh!He'll join up with David Warner and Ricky Ponting at Delhi #iplauction pic.twitter.com/jGEHMt5bgn
— 7Cricket (@7Cricket) February 12, 2022
മൂന്നു ടീമുകൾ തമ്മിൽ നടന്ന വാശിയേറിയ ലേലം വിളിക്കൊടുവിൽ ക്രുണാൽ പാണ്ഡ്യ ലക്‌നൗവിന്
വാഷിങ്ടൺ സുന്ദറിനെ 8.75 കോടിക്ക് സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി
ഐപിഎൽ മെഗാതാരലേലത്തിനിടെ ലേലം നിയന്ത്രിക്കുന്ന ഹ്യൂ എഡ്മീഡ്‌സ് കുഴഞ്ഞുവീണതിനെ തുടർന്ന് നിർത്തിവച്ചിരുന്ന ലേലം തുടങ്ങി. ഹ്യൂ എഡ്മീഡ്സിന്റെ ആരോഗ്യനില തൃപ്തികരമായതോടെയാണ് ലേലം പുനരാരംഭിച്ചത്. ഹ്യൂ എഡ്മീഡ്സിനു പകരം ചാരു ശർമ്മയാണ് ലേലം നടത്തുന്നത്.
മലയാളിയായ ദേവദത്ത് പടിക്കൽ രാജസ്ഥാൻ റോയൽസിൽ. 7.25 കോടിക്കാണ് സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് ദേവദത്തിനെ സ്വന്തമാക്കിയത്. ആദ്യം മുതൽ വാശിയേറിയ മത്സരമായിരുന്നു ദേവദത്തിനെ സ്വന്തമാക്കാൻ
ഓൾറൗണ്ടർ ദീപക് ഹൂഡയെ ലഖ്‌നൗ സൂപ്പർ ജയൻറ്സ് 5.75 കോടിക്ക് സ്വന്തമാക്കി
10.75 കോടിക്ക് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ അവരുടെ കഴിഞ്ഞ വർഷത്തെ സ്റ്റാർ ഹർഷാൽ പട്ടേലിനെ സ്വന്തമാക്കി
ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസൻ അൺസോൾഡ്
ജേസൺ ഹോൾഡർ 8.75 കോടിക്ക് ലഖ്നൗവിൽ
ശ്രേയസ് അയ്യരുടെ പ്രതികരണം
നിതീഷ് റാണയെ ഏഴ് കോടിക്ക് സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
ഡ്വെയ്ൻ ബ്രാവോയെ 4.4 കോടിക്ക് സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്സ്
ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത് അൺസോൾഡ്
യുവതാരം ദേവദത്ത് പടിക്കലിനെ വാശിയേറിയ ലേലംവിളിക്ക് ശേഷം 7.75 കോടിക്ക് സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്.
ഡേവിഡ് മില്ലറും സുരേഷ് റെയ്‌നയും ആദ്യ ഘട്ടത്തിൽ അൺസോൾഡ്
2 കോടിക്ക് ജേസൺ റോയ് ഗുജറാത്ത് ടൈറ്റൻസിൽ
റോബിൻ ഉത്തപ്പയെ 2 കോടിക്ക് സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്സ്
൮.5 കോടിക്ക് ഹെത്ത്മെയറെ സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്
4.6 കോടിക്ക് മനീഷ് പാണ്ഡെ ലഖ്നൗവിൽ
ടീമിനും മാനേജ്‍മെന്റിനും നന്ദി പറഞ്ഞ് പാറ്റ് കമ്മിൻസ്
മുൻ സൺറൈസേഴ്‌സ് ക്യാപ്റ്റൻ ഡേവിഡ് വാർണർ 6.25 കോടിക്ക് ഡൽഹി ക്യാപിറ്റസിൽ
ദക്ഷിണാഫ്രിക്കൻ ഓപ്പണർ ക്വിന്റൺ ഡി കോക്ക് 6.75 കോടിക്ക് ലഖ് നൗ സൂപ്പർ ജയന്റ്സിൽ
ദക്ഷിണാഫ്രിക്കൻ ബാറ്റർ ഫാഫ് ഡുപ്ലെസിസ് ഏഴ് കോടിക്ക് റോയൽ ചലഞ്ചേഴ്‌സ് ബാഗ്ലൂരിൽ
ഇന്ത്യൻ പേസർ മുഹമ്മദ് ഷമി 6.25 കോടിക്ക് ഗുജറാത്ത് ടൈറ്റൻസിൽ
മുൻ ഡൽഹി ക്യാപ്റ്റൻ ശ്രേയസ് അയ്യർ 12.25 കോടിക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ.
ന്യൂസീലൻഡ് പേസർ ട്രെന്റ് ബോൾട്ട് എട്ട് കോടിക്ക് രാജസ്ഥാൻ റോയൽസിൽ
ദക്ഷിണാഫ്രിക്കൻ പേസർ കാഗിസോ റബാഡ 9.25 കോടിക്ക് പഞ്ചാബ് കിങ്സിൽ
ഓസ്‌ട്രേലിയൻ ടെസ്റ്റ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് 7.25 കോടിക്ക് കൊൽക്കത്തയിൽ
അഞ്ച് കോടി രൂപയ്ക്ക് അശ്വിന് രാജസ്ഥാൻ റോയൽസിൽ