മുംബൈ: ഹാട്രിക്ക് ജയം ലക്ഷ്യമിട്ട് ലക്നൗ സൂപ്പർ ജയൻറ്സ് ഇന്നിറങ്ങുന്നു. ഡൽഹി ക്യാപിറ്റൽസ് ആണ് എതിരാളികൾ. മുംബൈയിലെ ഡി.വൈ പാട്ടിൽ സ്റ്റേഡിയത്തിൽ വൈകുന്നേരം 7:30ന് ആണ് മത്സരം.
ബാറ്റിങ്ങിൽ കരുത്തരായ ലക്നൗ തുടർജയങ്ങളുടെ കരുത്തിൽ ഹാട്രിക്ക് വിജയം സ്വന്തമാക്കാമെന്ന വിശ്വാസത്തിലാണ് ഇറങ്ങുന്നത്. ആദ്യ മത്സരത്തിൽ ഗുജറാത്തിനോട് തോൽവി വഴങ്ങിയെങ്കിലും പിന്നീടുള്ള രണ്ട് മത്സരങ്ങളിൽ നേടിയ വിജയം ടീമിന്റെ ആകെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. ഓപ്പണിങ്ങിൽ രാഹുൽ ഡി കോക്ക് സഖ്യവും മധ്യ നിരയിൽ ദീപക് ഹൂഡ, ആയുഷ് ബഡോനി സഖ്യത്തിന്റെ പ്രകടനം ടീമിന് നിർണായകമാണ്.
അതേസമയം ടീമിനൊപ്പം ചേർന്ന മർക്കസ് സ്റ്റോയ്നിസ് ഇന്നത്തെ മത്സരത്തിൽ പ്ലെയിങ് ഇലവനിൽ സ്ഥാനം കണ്ടെത്തിയേക്കും അങ്ങനെയെങ്കിൽ എവിൻ ലൂയിസോ ആൻഡ്രൂ ടൈയ്യോ പുറത്തിരിക്കാനാണ് സാധ്യത. കഴിഞ്ഞ ഐപിഎൽ സീസണിൽ മികച്ച ഫോമിലായിരുന്ന സ്റ്റോയ്നിസിന്റെ ഓൾറൗണ്ട് മികവ് ടീമിന് ഗുണം ചെയ്യും.
ബോളിങ്ങിൽ ആവേശ് ഖാനും ജേസൺ ഹോൾഡറും അടങ്ങുന്ന പേസ് നിര ശക്തമാണ്. രവി ബിഷ്ണോയി, കൃണാൽ പാണ്ഡ്യയും കൂടിയാകുമ്പോൾ ഡൽഹിയെ വിറപ്പിക്കാനാവും.
അതേസമയം, ഗുജറാത്തിനോട് ഏറ്റ തോൽവിയുടെ ക്ഷീണം മാറ്റി വിജയവഴിയിലെത്താനാകും ഡൽഹിയുടെ ശ്രമം. ക്വാറന്റൈൻ പൂർത്തിയാക്കി ഡേവിഡ് വാർണറും നോർക്യയും ടീമിനൊപ്പം ഡൽഹി ടീമിനൊപ്പം ചേരുന്നു എന്നതും ആത്മവിശ്വാസം ഉയർത്തും. രണ്ടു പേരും ഇന്നത്തെ പ്ലെയിങ് ഇലവനിൽ സ്ഥാനം പിടിക്കാനാണ് സാധ്യത.
കഴിഞ്ഞ സീസണിന്റെ ക്ഷീണം മാറ്റാനിറങ്ങുന്ന വാർണർ സീസണിൽ ഡൽഹിയുടെ കരുത്താകുമെന്നാണ് ആരാധക പ്രതീക്ഷ. ഡൽഹി പവർപ്ളേയിൽ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ വാർണറിന് സാധിച്ചേക്കും.
ടീമുകൾ
ലഖ്നൗ സൂപ്പർ ജയന്റ്സ്: കെ എൽ രാഹുൽ (ക്യാപ്റ്റൻ), മനൻ വോറ, എവിൻ ലൂയിസ്, മനീഷ് പാണ്ഡെ, ക്വിന്റൺ ഡി കോക്ക്, രവി ബിഷ്ണോയ്, ദുഷ്മന്ത ചമീര, ഷഹബാസ് നദീം, മൊഹ്സിൻ ഖാൻ, മായങ്ക് യാദവ്, അങ്കിത് രാജ്പൂത്, ആവേശ് ഖാൻ, ആൻഡ്രൂ ടൈ, മാർക്കസ് സ്റ്റോണിസ് കൈൽ മേയേഴ്സ്, കരൺ ശർമ, കൃഷ്ണപ്പ ഗൗതം, ആയുഷ് ബഡോണി, ദീപക് ഹൂഡ, ക്രുനാൽ പാണ്ഡ്യ. ജേസൺ ഹോൾഡർ.
ഡൽഹി ക്യാപിറ്റൽസ്: ഋഷഭ് പന്ത് (ക്യാപ്റ്റൻ), അശ്വിൻ ഹെബ്ബാർ, ഡേവിഡ് വാർണർ, മൻദീപ് സിംഗ്, പൃഥ്വി ഷാ, റോവ്മാൻ പവൽ, ആൻറിച്ച് നോർട്ട്ജെ, ചേതൻ സക്കറിയ, ഖലീൽ അഹമ്മദ്, കുൽദീപ് യാദവ്, ലുങ്കി എൻഗിഡി, മുസ്തഫിസുർ റഹ്മാൻ, ഷാർദുൽ ഠാക്കൂർ, കാംസർ പട്ടേൽ, അക്സർ പട്ടേൽ, കാംസർ പട്ടേൽ , ലളിത് യാദവ്, മിച്ചൽ മാർഷ്, പ്രവീൺ ദുബെ, റിപാൽ പട്ടേൽ, സർഫറാസ് ഖാൻ, വിക്കി ഓസ്റ്റ്വാൾ, യാഷ് ദുൽ, കെ എസ് ഭരത്, ടിം സെയ്ഫർട്ട്.