IPL 2022, LSG vs RCB Score Updates: ഇന്ത്യൻ പ്രീമിയർ ലീഗിലെ എലിമിനേറ്റർ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ലഖ്നൗ സൂപ്പർ ജയന്റ്സിന് 208 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ആർസിബി നാല് വിക്കറ്റ് നഷ്ടത്തിൽ 207 റൺസ് നേടി.
ആർസിബിക്ക് വേണ്ടി രജത് പാടിദാർ സെഞ്ചുറി നേടി. മൂന്നാമതിറങ്ങിയ പാടിദാർ 54 പന്തിൽ നിന്ന് 207.11 സ്ട്രൈക്ക് റേറ്റിൽ പുറത്താകാതെ 12 ഫോറും ഏഴ് സിക്സും അടക്കം 112 റൺസ് നേടി.
ഓപ്പണിങ്ങിനിറങ്ങിയ കോഹ്ലി 24 പന്തിൽ നിന്ന് 25 റൺസെടുത്തും കാപ്റ്റൻ ഡുപ്ലെസിസ് റണ്ണൊന്നും നേടാതെയും പുറത്തായി. ഗ്ലെൻ മാക്സ്വെൽ ഒമ്പത് റൺസും മഹിപാൽ ലോമാർ 14 റൺസുമെടുത്തു. അവസാന ഓവറുകളിൽ ദിനേശ് കാർത്തിക് 23 പന്തിൽ നിന്ന് പുറത്താകാതെ 37 റൺസെടുത്തു.
ലഖ്നൗവിന് വേണ്ടി മൊഹ്സിൻ ഖാൻ, കൃണാൽ പാണ്ഡ്യ, അവേശ് ഖാൻ, രവി ബിഷ്ണോയ് എന്നിവർ ഓരോ വിക്കറ്റ് നേടി.
എലിമിനേറ്റർ മത്സരത്തിൽ പരാജയപ്പെടുന്ന ടീം ഐപിഎല്ലിൽ നിന്ന് പുറത്താകും. ജയിക്കുന്ന ടീം രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസുമായി ഏറ്റുമുട്ടും.