IPL 2022, LSG vs KKR Score Updates: ഇന്ത്യൻ പ്രീമിയർ ലീഗിൽ ലഖ്നൗ സൂപ്പർ ജയന്റ്സ്-കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിൽ കൊൽക്കത്തക്ക് 177 റൺസ് വിജയലക്ഷ്യം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് നേടി.
മത്സരത്തിൽ ലഖ്നൗവിന് വേണ്ടി ക്വിന്റൺ ഡി കോക്ക് അർദ്ധ സെഞ്ചുറി നേടി. 29 പന്തിൽ നിന്ന് 50 റൺസാണ് ഡികോക്ക് നേടിയത്. ഓപ്പണിങ്ങിനിറങ്ങിയ കെ എൽ രാഹുൽ റണ്ണൊന്നും നേടാതെ പുറത്തായി.
ദീപക് ഹൂഡ 41 റൺസും കൃണാൽ പാണ്ഡ്യ 25 റൺസും ആയുഷ് ബധോനി പുറകത്താകാതെ 15 റൺസുംനേടി. സ്റ്റോയ്നിസ് 28 റൺശും ജേസൺ ഹോൾഡർ 13 റൺസും നേടി.