IPL 2022, LSG vs GT Score Updates: ഇന്ത്യൻ പ്രീമിയർ ലീഗിൽ ലഖ്നൗ സൂപ്പർ ജയന്റ്സ് ഗുജറാത്ത് ടൈറ്റൻസ് മത്സരത്തിൽ ലഖ്നൗവിന് 145 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ നാല് വിക്കറ്റ് നഷ്ടത്തിൽ 144 റൺസ് നേടി.
ലഖ്നൗവിന് വേണ്ടി ഓപ്പണർ ശുഭ്മാൻ ഗിൽ പുറത്താകാതെ 49 പന്തിൽ ഏഴ് ഫോർ അടക്കം 63 റൺസ് നേടി. ഓപ്പണർ വൃദ്ധിമാൻ സാഹ അഞ്ച് റൺസും മാത്യു വെയ്ഡ് 10 റൺസും കാപ്റ്റൻ ഹർദിക് പാണ്ഡ്യ 11 റൺസുമെടുത്ത് പുറത്തായി. ഡേവിഡ് മില്ലർ 26 റൺസും രാഹുൽ തെവാത്തിയ പുറത്താകാതെ 16 പന്തിൽ 26 റൺസുമെടുത്തു.
ഗുജറാത്തിന് വേണ്ടി ആവേശ് ഖാൻ രണ്ട് വിക്കറ്റും മൊഹിസിൻ ഖാനും ജേസൺ ഹോൾഡറും ഓരോ വിക്കറ്റും നേടി.