IPL 2022, LSG vs CSK Cricket Score Online: ഇന്ത്യൻ സൂപ്പർ ലീഗിൽ ലഖ്നൗ സൂപ്പർ ജയന്റ്സ് – ചെന്നൈ സൂപ്പർ കിങ്സ് മത്സരത്തിൽ ലഖ്നൗവിന് ആറ് വിക്കറ്റ് ജയം. ചെന്നൈ ഉയർത്തിയ 211 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലഖ്നൗ 19.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 211 റൺസ് നേടി.
ലഖ്നൗവിന് വേണ്ടി ക്വിന്റൺ ഡികോക്കും എവിൻ ലൂയിസും അർദ്ധ സെഞ്ചുറി നേടി. ഓപ്പണർ ഡികോക്ക് 45വ പന്തിൽ ഒമ്പത് ഫോറടക്കം 61 റൺസേ നേടി. എവിൻ ലൂയിസ് പുറത്താകാതെ 23 പന്തിൽ ആറ് ഫോറും മൂന്ന് സിക്സറും അടക്കം 55 റൺസ് നേടി.
ഓപ്പണിങ്ങിനിറങ്ങിയ കാപ്റ്റൻ കെഎൽ രാഹുൽ 26 പന്തിൽ രണ്ട് ഫോറും മൂന്ന് സിക്സും അടക്കം 40 റൺസ് നേടി.
മനീഷ് പാണ്ഡെ അഞ്ച് റൺസും ദീപക് ഹൂഡ 13 റൺസും ആയുഷ് ബദോനി പുറത്താകാതെ 19 റൺസും നേടി.
ചെന്നൈക്ക് വേണ്ടി ഡ്വെയ്ൻ പ്രിട്ടോറിയസ് രണ്ട് വിക്കറ്റ് വീഴ്ത്തി, തുഷാർ ദേശ്പാണ്ഡെയും ഡ്വെയ്ൻ ബ്രാവോയും ഓരോ വിക്കറ്റ് വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത സിഎസ്കെ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 210 റൺസ് നേടി. ചെന്നൈക്ക് വേണ്ടി ഓപ്പണർ റോബിൻ ഉത്തപ്പ അർദ്ധ സെഞ്ചുറി നേടി. 27 പന്തിൽ എട്ട് ഫോറും ഒരു സിക്സും അടക്കം 50 റൺസാണ് ഉത്തപ്പ നേടിയത്. ഓപ്പണർ ഋതുരാജ് ഗെയ്ക്ക്വാദ് ഒരു റൺ മാത്രം നേടി പുറത്തായി.
മോയീൻ അലി 22 പന്തിൽ നിന്ന് 35 റൺസും ശിവം ദുബെ 30 പന്തിൽ നിന്ന് 49 റൺസും അമ്പാട്ടി റായുഡു 0 പന്തിൽ നിന്ന് 27 റൺസും നേടി.
കാപ്റ്റൻ രവീന്ദ്ര ജഡേജ ഒമ്പത് പന്തിൽ നിന്ന് 17 റൺസു എംഎസ് ധോണി പുറത്താകാതെ ആറ് പന്തിൽ 16 റൺസും നേടി.
ലഖ്നൗവിന് വേണ്ടി ആവേശ് ഖാനും ആൻഡ്രൂ ടൈയും രനി ബിഷ്ണോയിയും രണ്ട് വീതം വിക്കറ്റ് നേടി.
മത്സരത്തിൽ ടോസ് നേടിയ ലഖ്നൗ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മൊഹ്‌സിൻ ഖാന് പകരം ആൻഡ്രൂ ടൈയാണ് എൽഎസ്ജി പ്ലെയിങ് ഇലവനിൽ ഇടംപിടിച്ചത്. സിഎസ്‌കെയ്‌ക്കായി ആദം മിൽനെ, ഡെവൺ കോൺവേ, മിച്ചൽ സാന്റ്‌നർ എന്നിവർക്ക് പകരം മൊയിൻ അലി, ഡ്വെയ്ൻ പ്രിട്ടോറിയസ്, മുകേഷ് ചൗധരി എന്നിവർ ടീമിലെത്തി.
ചെന്നൈ സൂപ്പർ കിംഗ്‌സ് ഇലവൻ: റുതുരാജ് ഗെയ്‌ക്‌വാദ്, റോബിൻ ഉത്തപ്പ, മൊയിൻ അലി, അമ്പാട്ടി റായിഡു, രവീന്ദ്ര ജഡേജ (c), എംഎസ് ധോണി (WK), ശിവം ദുബെ, ഡ്വെയ്ൻ ബ്രാവോ, ഡ്വെയ്ൻ പ്രിട്ടോറിയസ്, മുകേഷ് ചൗധരി, തുഷാർ ദേശ്പാണ്ഡെ
ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് ഇലവൻ: കെഎൽ രാഹുൽ (c), ക്വിന്റൺ ഡി കോക്ക് (WK), എവിൻ ലൂയിസ്, മനീഷ് പാണ്ഡെ, ദീപക് ഹൂഡ, ആയുഷ് ബഡോണി, ക്രുനാൽ പാണ്ഡ്യ, ദുഷ്മന്ത ചമീര, ആൻഡ്രൂ ടൈ, രവി ബിഷ്‌ണോയ്, അവേഷ് ഖാൻ