ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്- സൺ റൈസേഴ്സ് ഹൈദരാബാദ് മത്സരത്തിൽ സൺറൈസേഴ്സിന് 178 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത കെകെആർ ആറ് വിക്കറ്റ് നഷ്ടത്തിൽ 177 റൺസ് നേടി.
കൊൽക്കത്ത ബാറ്റിങ് നിരയിൽ അവസാന ഓവറുകളിൽ കളിച്ച് ആന്ദ്രെ റസ്സൽ ആണ് താരതമ്യേന മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. റസ്സൽ പുറത്തകാതെ 28 പന്തിൽ നിന്ന് 49 റൺസ് നേടി.
കൊൽക്കത്തയുടെ ഓപ്പണർമാരായ വെങ്കടേശ് അയ്യർ ഏഴ് റൺസും അജിങ്ക്യ രഹാനെ 28 റൺസും നേടി പുറത്തായി. നിതീഷ് റാണ 26 റൺസും കാപ്റ്റൻ ശ്രേയസ് അയ്യർ 15 റൺസും റിങ്കു സിങ് അഞ്ച് റൺസും സുനിൽ നരൈൻ പുറത്താകാതെ ഒരു റണ്ണും നേടി.