IPL 2022 KKR vs RR Score Updates: ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിൽ കെകെആറിന് ഏഴ് വിക്കറ്റ് ജയം.
രാസ്ഥാന്റെ 153 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്ത 19.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 158 റൺസ് നേടി.
ആദ്യം ബാറ്റ് ചെയ്ത ആർആർ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 152 റൺസ് നേടി. കാപ്റ്റൻ സഞ്ജു സാംസൺ ആർആറിന് വേണ്ടി അർദ്ധസെഞ്ചുറി നേടി. 49 പന്തിൽ നിന്ന് 54 റൺസാണ് സഞ്ജു നേടിയത്. ഓപ്പണർ ജോസ് ബട്ട്ലർ 25 പന്തിൽ നിന്ന് 22 റൺസും, ദേവ്ദത്ത് പടിക്കൽ 2റൺസും നേടി. കരുൺ നായർ 13 റൺസും റയാൻ പരാഗ് 19 റൺസും ഹെറ്റ്മിയർ 27 റൺസും നേടി.
കെകെആറിന് വേണ്ടി ടിം സൂത്തി രണ്ട് വിക്കറ്റ് വീഴ്ത്തി. ഉമേഷ് യാദവും അനുകൂൽ റോയും ശിവം മവിയും ഓരോ വിക്കറ്റ് നേടി.