ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്സ്-കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിൽ കൊൽക്കത്തയ്ക്ക് ആറ് വിക്കറ്റ് ജയം
പഞ്ചാബ് ഉയർത്തിയ 138 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്ത 14.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 141 റൺസ് നേടി.
കൊൽക്കത്തയ്ക്ക് വാലറ്റത്ത് ആന്ദ്രേ റസ്സൽ പുറത്താകാതെ 31 പന്തിൽ നിന്ന് രണ്ട് ഫോറും എട്ട് സിക്സും അടക്കം 70 റൺസ് നേടി. ഓപ്പണർ അജിങ്ക്യ രഹാനെ 11 പന്തിൽ 12 റംസും വെങ്കടേശ് അയ്യർ ഏഴ് പന്തിൽ മൂന്ന് റൺസുമെടുത്ത് പുറത്തായി. കാപ്റ്റൻ ശ്രേയസ് അയ്യർ 15 പന്തിൽ അഞ്ച് ഫോറടക്കം 26 റൺസ് നേടി. സാം ബില്ലിങ്സ് പുറത്താകാതെ 23 പന്തിൽ 24 റൺസ് നേടി. നിതീഷ് റാണ റണ്ണൊന്നുമെടുക്കാതെ പുറത്തായി.
പഞ്ചാബിന് വേണ്ടി രാഹുൽ ചാഹർ രണ്ട് വിക്കറ്റ് വീഴ്ത്തി. കാസിഗോ റബാദയും ഒഡേൺ സ്മിത്തും ഓരോ വിക്കറ്റെടുത്തു.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 18.2 ഓവറിൽ 137 റൺസ് നേടി പുറത്തായി.
ഒമ്പത് പന്തിൽ മൂന്ന് ഫോറും മൂന്ന് സിക്സും അടക്കം 31 റൺസ് നേടിയ ഭാനുക രജപക്സെയാണ് പഞ്ചാബിന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയത്. ഓപ്പണിങ്ങിനിറങ്ങിയ കാപ്റ്റൻ മായങ്ക് അഗർവാൾ അഞ്ച് പന്തിൽ ഒരു റൺ മാത്രമെടുത്ത് പുറത്തായി.
സ്റ്റാർ ഓപ്പണർ ശിഖർ ധവാൻ 15 പന്തിൽ 16 റൺസെടുത്തു. ലയാം ലിവിങ്സ്റ്റൺ 19 റൺസും രാജ് ബവ 11 റൺസും ഹർപ്രീത് ബ്രാർ 14 റൺസും നേടി. ഒഡേൻ സ്മിത്ത് പുറത്താകാതെ ഒമ്പത് റൺസെടുത്തു. ഷാരൂഖ് ഖാനും രാഹുൽ ചഹറും റണ്ണൊന്നുമെടുക്കാതെ പുറത്തായി. കാസിഗോ റബാദ 16 പന്തിൽ നിന്ന് 25 റൺസെടുത്തു.