ഇന്ത്യൻ പ്രീമിയർ ലീഗിൽ ലഖ്നൗ സൂപ്പർ ജയന്റ്സ്- കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിൽ ലഖ്നൗവിനെതിപെ കെകെആറിന് 211 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ വിക്കറ്റൊന്നും നഷ്ടപ്പെചാകെ 210 റൺസ് നേടി.
ലഖ്നൗവിന് വേണ്ടി ക്വിന്റൺ ഡികോക്ക് സെഞ്ചുറിയും കാപ്റ്റൻ കെഎൽ രാഹുൽ അർദ്ധ സെഞ്ചുറിയും നേടി. ഡികോക്ക് പുറത്താകാതെ 70 പന്തിൽ നിന്ന് 10 ഫോറും 10 സിക്സറും അടക്കം 140 റൺസ് നേടി. രാഹുൽ പുറത്താകാതെ 51 പന്തിൽ മൂന്ന് ഫോറും നാല് സിക്സും അടക്കം 68 റൺസ് നേടി.