scorecardresearch

Latest News

IPL 2022: മാറ്റം ആവശ്യമാണെങ്കിൽ അത് ചെയ്യും; മുംബൈയുടെ എട്ടാം തോൽവിക്ക് പിന്നാലെ ജയവർധനെ പറയുന്നു

ഓപ്പണർ ഇഷാൻ കിഷന്റെ ഫോമിലായ്മയിലും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു

Robin Singh, Mahela Jayawardene

ശക്തമായ ബാറ്റിങ് നിരയുടെ തുടർച്ചയായ തോൽവികൾക്ക് പിന്നാലെ ടീമിൽ മാറ്റങ്ങൾ ആവശ്യമാണെന്ന് സൂചിപ്പിച്ച് മുംബൈ ഇന്ത്യൻസ് പരിശീലകൻ മഹേള ജയവർധനെ. ഓപ്പണർ ഇഷാൻ കിഷന്റെ ഫോമിലായ്മയിലും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

അഞ്ച് തവണ ഐപിഎൽ കിരീടം നേടിയ മുംബൈ ഇന്ത്യൻസ് ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട സീസണിലൂടെയാണ് കടന്നുപോകുന്നത്. ഞായറാഴ്ച ലക്‌നൗ സൂപ്പർ ജയന്റസിനെതിരായ മത്സരം കൂടി തോറ്റതോടെ സീസണിൽ ഒരു ജയം പോലുമില്ലാതെ തുടർച്ചയായി എട്ട് തോൽവികൾ എന്ന നാണക്കേടിന്റെ റെക്കോർഡും സ്വന്തമാക്കിയിരിക്കുകയാണ്.

“ഇതൊന്ന് വിശകലനം ചെയ്യേണ്ടതുണ്ട്, അതിനു ശേഷം മറ്റു പരിശീലകരുമായി സംസാരിച്ച് കുറച്ചു പദ്ധതികൾ രൂപികരിക്കും”, വരും മത്സരങ്ങളിൽ ടീമിന്റെ ബാറ്റിങ് ലൈനപ്പിൽ വരുത്തേണ്ട ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ ജയവർധനെ പറഞ്ഞു.

“നല്ല വിക്കറ്റുകളിൽ ബാറ്റിങ് ഒരു ആശങ്കയായിരുന്നു. ഞങ്ങളുടെ ബാറ്റിങ് വേണ്ടിയിരുന്നതിലും താഴെയായിരുന്നു. ഇത് ഒരു സീനിയർ ഗ്രുപ്പാണ് മുൻപ് കളിച്ച് പരിചയമുള്ളവരാണ്. നമ്മുക്ക് അവരെ മുന്നോട്ട് തള്ളിയെ മതിയാകൂ, മാറ്റം വരുത്തണമെങ്കിൽ അത് ചെയ്യും.”

“ഇതുവരെ ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്, ഒരുപാടില്ല. ബാറ്റിങ് സ്ഥിരതയോടെ നിർത്തണം എന്ന് ഞങ്ങൾക്കുണ്ടായിരുന്നു. ആദ്യം ബാറ്റ് ചെയ്യുമ്പോഴും വിജയലക്ഷ്യം പിന്തുടരുമ്പോഴും ഞങ്ങൾ സ്ഥിരത കാണിക്കുന്നില്ലെന്നത് ആശങ്കയാണ്” ജഡേജ പറഞ്ഞു

ഇഷാൻ കിഷനുമായി ഇരുന്ന് സംസാരിക്കുമെന്നും ജയവർധനെ പറഞ്ഞു. ലേലത്തിൽ 15.25 കോടിക്ക് മുംബൈ സ്വന്തമാക്കിയ ഇഷാൻ കിഷന് ആദ്യ രണ്ട് മത്സരങ്ങളിൽ ഒഴികെ മറ്റൊന്നിലും തിളങ്ങാൻ കഴിഞ്ഞിരുന്നില്ല.

Also Read: ‘എല്ലാ താരങ്ങളും ഇത്തരം ഘട്ടങ്ങളിലൂടെ കടന്നു പോകും’; കോഹ്ലിക്ക് പിന്തുണയുമായി ബാംഗ്ലൂര്‍ പരിശീലകന്‍

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Ipl 2022 jayawardene about mumbai indians batting after mis repeated batting failures

Best of Express