scorecardresearch
Latest News

IPL 2022 GT vs SRH Score Updates: അവസാന പന്തിൽ ജയം നേടി ഗുജറാത്ത്

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത എസ്ആർഎച്ച് ആറ് വിക്കറ്റ് നഷ്ടത്തിൽ 195 റൺസ് നേടി

IPL 2022 GT vs SRH Score Updates: അവസാന പന്തിൽ ജയം നേടി ഗുജറാത്ത്

ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദ്-ഗുജറാത്ത് ടൈറ്റാൻസ് മത്സരത്തിൽ ടൈറ്റാൻസിന് ജയം. അവസാന പന്തിലാണ് ഗുജറാത്തിന്റെ ജയം.

ഹൈദരാബാദിന്റെ 196 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് 20 ഓവർ പൂർത്തിയാക്കി അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 199 റൺസ് നേടി. ഉമ്രാൻ മാലിക്കാണ് ഗുജറാത്തിന്റെ അഞ്ച് വിക്കറ്റും വീഴ്ത്തിയത്.

ഗുജാറാത്തിന് വേണ്ടി ഓപ്പണർ വൃദ്ധിമാൻ സാഹ അർദ്ധ സെഞ്ചുറി നേടി. 38 പന്തിൽ 11 ഫോറും ഒരു സിക്സും അടക്കം 68 റൺസാണ് സാഹ നേടിയത്. രാഹുൽ തെവാട്ടിയ പുറത്താകാതെ 21 പന്തിൽ നാല് ഫോറും രണ്ട് സിക്സും അടക്കം 40 റൺസ് നേടി. റാഷിദ് ഖാൻ പുറത്താകാതെ 11 പന്തിൽ നാല് സിക്സ് അടക്കം 31 റൺസ് നേടി.

ശുഭ്മാൻ ഗിൽ-22, ഹർദിക് പാണ്ഡ്യ-10, ഡേവിഡ് മില്ലർ-17 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ റൺസ്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത എസ്ആർഎച്ച് ആറ് വിക്കറ്റ് നഷ്ടത്തിൽ 195 റൺസ് നേടി. ഹൈദരാബാദിന് വേണ്ടി അഭിഷേക് ശർമയും എയ്ഡൻ മാർക്രമൃവും അർദ്ധ സെഞ്ചുറി നേടി.

ഓപ്പണർ അഭിഷേക് ശർമ 42 പന്തിൽ നിന്ന് 65 റൺസ് നേടി. മാർക്രം 40 പന്തിൽ നിന്ന് 56 റൺസ് നേടി.

കാപ്റ്റൻ കെയ്ൻ വില്യംസൺ അഞ്ച് റൺസെടുത്ത് പുറത്തായി. ശശാങ്ക് സിങ് പുറത്താകാതെ ആറ് പന്തിൽ നിന്ന് മൂന്ന് സിക്സും ഒരു ഫോറും അടക്കം 25 റൺസ് നേടി.

രാഹുൽ ത്രിപാഠി 16 റൺസും നിക്കോളാസ് പൂരനിം വാഷിങ്ടൺ സുന്ദറും മൂന്ന് റൺസും മാർകോ ജാൻസെൻ എട്ട് റൺസും നേടി.

ഗുജറാത്തിന് വേണ്ടി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് വീഴ്ത്തി. യഷ് ദയാലും അൽസാരി ജോസഫും ഓരോ വിക്കറ്റും വീഴ്ത്തി.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Ipl 2022 gt vs srh score updates