scorecardresearch
Latest News

IPL 2022 GT vs RCB Score Updates: പൊരുതി നേടി മില്ലറും തെവാത്തിയയും; ആർസിബിക്കെതിരെ ഗുജറാത്തിന് ആറ് വിക്കറ്റ് ജയം

അവസാന ഓവറുകളിൽ ഡേവിഡ് മില്ലറും രാഹുൽ തെവാത്തിയയും പുറത്താകാതെ നടത്തിയ പ്രകടനം ഗുജറാത്തിനെ വിജയത്തിലെത്തിച്ചു

IPL 2022 GT vs RCB Score Updates: പൊരുതി നേടി മില്ലറും തെവാത്തിയയും; ആർസിബിക്കെതിരെ ഗുജറാത്തിന് ആറ് വിക്കറ്റ് ജയം

IPL 2022 GT vs RCB Score Updates: ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ-ഗുജറാത്ത് ടൈറ്റാൻസ് മത്സരത്തിൽ ഗുജറാത്തിന് ആറ് വിക്കറ്റ് ജയം. ആർസിബി ഉയർത്തിയ 171 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് 19.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 174 റൺസ് നേടി.

അവസാന ഓവറുകളിൽ ഡേവിഡ് മില്ലറും രാഹുൽ തെവാത്തിയയും പുറത്താകാതെ നടത്തിയ പ്രകടനം ഗുജറാത്തിന്റെ വിജയത്തിൽ നിർണായകമായി. മില്ലർ 24 പന്തിൽ നിന്ന് നാല് ഫോറും ഒരു സിക്സും അടക്കം 39 റൺസ് നേടി. തെവാത്തിയ 24 പന്തിൽനിന്ന് അഞ്ച് ഫോറും രണ്ടു സിക്സും അടക്കം 43 റൺസ് നേടി.

ആർസിബിക്ക് വേണ്ടി ഹസരംഗയും ഷഹ്ബാസ് അഹമ്മദും രണ്ട് വിക്കറ്റ് നേടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ആർസിബി ആറ് വിക്കറ്റ് നഷ്ടത്തിൽ 170 റൺസ് നേടി.

ആർസിബിക്ക് വേണ്ടി വിരാട് കോഹ്ലിയപം രജത് പാടിദാറും അർദ്ധ സെഞ്ചുറി നേടി. ഓപ്പണറായിറങ്ങിയ കോഹ്ലി 53 പന്തിൽ നിന്ന് നാല് ഫോറും ഒരു സിക്സും അടക്കം 58 റൺസ് നേടി. മൂന്നാമനായിറങ്ങിയ രജത് പാടിദാർ 32 പന്തിൽ നിന്ന് അഞ്ച് ഫോറും രണ്ട് സിക്സും അടക്കം 52 റൺസ് നേടി.

ഓപ്പണിങ്ങിനിറങ്ങിയ കാപ്റ്റൻ ഫാഫ് ഡുപ്ലെസിസ് റണ്ണൊന്നും നേടാതെ പുറത്തായി. ഗ്ലെൻ മാക്സ്വെൽ 18 പന്തിൽ നിന്ന് മൂന്ന് ഫോറും രണ്ട് സിക്സും അടക്കം 33 റൺസ് നേടി. ദിനേശ് കാർത്തിക്-2, ഷഹ്ബാസ് അഹമ്മദ്-2, മഹിപാൽ ലോംറോർ-16 റൺസും നേടി.

ഗുജറാത്തിന് വേണ്ടി പ്രദീപ് സാങ്വാൻ രണ്ട് വിക്കറ്റും മുഹമ്മദ് ഷമി, റാഷിദ് ഖാൻ, ലോക്കീ ഫെർഗൂസൻ, അൽസാരി ജോസഫ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

ഇന്നത്തെ ജയത്തോടെ ഒമ്പത് മത്സരങ്ങളിൽ നിന്ന് എട്ട് ജയവും ഒരു തോൽവിയുമായി ഗുജറാത്ത് 16 പോയിന്റോടെ ഒന്നാം സ്ഥാനത്താണ്. 12 പോയിന്റുമായി രാജസ്ഥാൻ റോയൽസാണ് രണ്ടാം സ്ഥാനത്ത്. 10 മത്സരങ്ങളിൽ നിന്ന് അഞ്ച് വീതം ജയവും തോൽവിയുമായി 10 പോയിന്റോടെ അഞ്ചാം സ്ഥാനത്താണ് ആർസിബി.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Ipl 2022 gt vs rcb score updates