IPL 2022, GT vs DC Cricket Score Online: ഇന്ത്യൻ സൂപ്പർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസ് ഡൽഹി കാപിറ്റൽസ് മത്സരത്തിൽ ഗുജറാത്തിന് 14 റൺസ് ജയം. ഗുജറാത്ത് ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 157 റൺസ് മാത്രം നേടി.
ഡൽഹി ഓപ്പണർ മാരായ പൃഥ്വി ഷാ 10 റൺസും ടിം സെയ്ഫെർട്ട് മൂന്ന് റൺസും മാത്രം നേടി പുറത്തായി. മൻദിപ് സിങ് 18 റൺസും കാപ്റ്റൻ റിഷഭ് പന്ത് 43 റൺസും നേടി. ലളിത് യാദല് 25 റൺസും റോവ്മാൻ പവൽ 20 റൺസും അക്ഷർ പട്ടേൽ എട്ട് റൺസും ശർദുൽ ഠാക്കൂർ രണ്ട് റൺസും നേടി.
കുൽദീപ് യാദവ് പുറത്താകാതെ 14 റൺസും മുസ്തഫിസുർ റഹ്മാൻ പുറത്താകാതെ മൂന്ന് റൺസും നേടി.
ഗുജറാത്തിന് വേണ്ടി ലോക്കീ ഫെർഗൂസൺ നാല് വിക്കറ്റും മുഹമ്മദ് ഷമി രണ്ട് വിക്കറ്റും ഹർദിക് പാണ്ഡ്യയും റാഷിദ് ഖാനും ഓരോ വിക്കറ്റും നേടി.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ആറ് വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് നേടി.
ഗുജറാത്തിന് വേണ്ടി ഓപ്പണർ ശുഭ്മാൻ ഗിൽ അർദ്ധ സെഞ്ചുറി നേടി. 46 പന്തിൽ നിന്ന് ആറ് ഫോറും നാല് സിക്സും അടക്കം 84 റൺസാണ് ഗിൽ നേടിയത്. ഓപ്പണർ മാത്യ വെയ്ഡ് ഒരു റൺസ് മാത്രമെടുത്ത് പുറത്തായി.
വിജയ് ശങ്കർ 13 റൺസും കാപ്റ്റൻ ഹർദിക് പാണ്ഡ്യ 31 റൺസും ഡേവിഡ് മില്ലർ പുറത്താകാതെ 20 റൺസും രാഹുൽ തെവാത്തിയ 14 റൺസും അഭിനവ് മനോഹർ ഒരു റണ്ണും നേടി.
ഡൽഹിക്ക് വേണ്ടി മുസ്തഫിസുർ റഹ്മാൻ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഖലീൽ അഹമ്മദ് രണ്ട് വിക്കറ്റും കുൽദീപ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി.