ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2022 ഷെഡ്യൂൾ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രഖ്യാപിച്ചു. മുംബൈയിലും പൂനെയിലുമാണ് ഇത്തവണത്തെ ഐപിഎൽ മത്സരങ്ങൾ നടക്കുക.
65 ദിവസങ്ങളിലായി ആകെ 70 ലീഗ് മത്സരങ്ങളും നാല് പ്ലേഓഫ് മത്സരങ്ങളും നടക്കും.
മാർച്ച് 26 ന് വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന ചെന്നൈ സൂപ്പർ കിംഗ്സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തോടെയാണ് ഐപിഎൽ സീസൺ 15 ആരംഭിക്കുക.
മാർച്ച് 27 ന് രണ്ട് മത്സരങ്ങൾ നടക്കും. മുംബൈ ഇന്ത്യൻസ്- ഡൽഹി ക്യാപിറ്റൽസ്, പഞ്ചാബ് കിംഗ്സ്-റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ മത്സരങ്ങളാണ് ഞായറാഴ്ച നടക്കുക.
പൂനെയിലെ എംസിഎ സ്റ്റേഡിയത്തിൽ മാർച്ച് 29ന് ആദ്യ മത്സരം നടക്കും. സൺറൈസേഴ്സ് ഹൈദരാബാദും രാജസ്ഥാൻ റോയൽസും തമ്മിലാണ് മത്സരം.
20 മത്സരങ്ങൾ വീതം വാങ്കഡെ സ്റ്റേഡിയത്തിലും ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിലും 15 മത്സരങ്ങൾ വീതം ബ്രാബോണിലും എംസിഎ ഇന്റർനാഷണൽ സ്റ്റേഡിയങ്ങളിലും നടക്കും.
എല്ലാ ദിവസവും വൈകിട്ട് 7.30നാണ് മത്സരങ്ങൾ. രണ്ട് മത്സരങ്ങളുള്ള ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് 3:30 ന് ആദ്യ മത്സരം ആരംഭിക്കും. ഈ ദിവസങ്ങളിൽ 7.30ന് രണ്ടാമത്തെ മത്സരങ്ങളും നടക്കിും. ഇത്തരത്തിൽ 12 മത്സരങ്ങളാണ് ഉണ്ടാവുക.
മെയ് 22ന് വാങ്കഡെ സ്റ്റേഡിയത്തിൽ സൺറൈസേഴ്സ് ഹൈദരാബാദും പഞ്ചാബ് കിംഗ്സും തമ്മിലാണ് ലീഗ് ഘട്ടത്തിലെ അവസാന മത്സരം.
മെയ് 29ന് നടക്കാനിരിക്കുന്ന പ്ലേഓഫിന്റെയും ഐപിഎൽ ഫൈനലിന്റെയും ഷെഡ്യൂൾ പിന്നീട് പ്രഖ്യാപിക്കും.