IPL 2022 Final GT vs RR Score, Updates: ഇന്ത്യൻ പ്രീമിയർ ലീഗ് 2022 സീസണിൽ കിരീട ജേതാക്കളായി ഗുജറാത്ത് ടൈറ്റൻസ്. ഫൈനലിൽ രാജസ്ഥാൻ റോയൽസിനെ ഏഴ് വിക്കറ്റിന് തോൽപിച്ചാണ് കന്നിയങ്കക്കാരായ ഗുജറാത്ത് ജേതാക്കളായത്.
രാജസ്ഥാൻ ഉയർത്തിയ 131 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് 18.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 133 റൺസ് നേടി.
ഗുജറാത്തിന് വേണ്ടി ഓപ്പണർ ശുഭ്മാൻ ഗിൽ പുറത്താകാതെ 43 പന്തിൽ 45 റൺസ് നേടി. ഓപ്പണർ വൃദ്ധിമാൻ സാഹ അഞ്ച് റൺസും മാത്യു വെയ്ഡ് എട്ട് റൺസും നേടി പുറത്തായി.
കാപ്റ്റൻ ഹർദിക് പാണ്ഡ്യ 34 റൺസും ഡേവിഡ് മില്ലർ പുറത്താകാതെ 19 പന്തിൽ 32 റൺസും നേടി.
രാജസ്ഥാന് വേണ്ടി ട്രെന്റ് ബോൾട്ടും യൂസ്വേന്ദ്ര ചാഹലും പ്രസിദ്ധ് കൃഷ്ണയും ഓരോ വിക്കറ്റ് നേടി.
ഇന്ത്യൻ പ്രീമിയർ ലീഗ് ഫൈനലിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസിന് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 130 റൺസാണ് നേടാനായത്.
35 പന്തിൽ നിന്ന് 39 റൺസ് നേടിയ സ്റ്റാർ ഓപ്പണർ ജോസ് ബട്ട്ലറാണ് രാജസ്ഥാൻ ബാറ്റിങ് നിരയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയത്. മറ്റൊരു ഓപ്പണറായ യശസ്വി ജൈസ്വാൾ 16 പന്തിൽ 22 റൺസ് നേടി.
കാപ്റ്റൻ സഞ്ജു സാംസൺ 11 പന്ചിയ നിന്ന് 14 റൺസ് നേടി. ദേവ്ദത്ത് പടിക്കൽ രണ്ട് റൺസ് മാത്രവും ഷിംറോൺ ഹെറ്റ്മിയർ 11 റൺസും അശ്വിൻ ആറ് റൺസും നേടി പുറത്തായി. റയാൻ പരാഗ് 11 റൺസും ട്രെൻഡ് ബോൾട്ട് 11 റൺസും ഒബേദ് മക്കോയ് എട്ട് റൺസുമെടുത്ത് പുറത്തായി.
ഗുജറാത്തിന് വേണ്ടി ബോളിങ് നിരയിൽ കാപ്റ്റൻ ഹർദിക് പാണ്ഡ്യ മികച്ച പ്രകടനം പുറത്തെടുത്തു. നാല് ഓവറിൽ 17 റൺസ് മാത്രം വഴങ്ങി പാണ്ഡ്യ മൂന്ന് വിക്കറ്റെടുത്തു. സഞ്ജുവിന്റെയും ബട്ട്ലറുടെയും ഹെറ്റ്മിയറുടെയും വിക്കറ്റുകളാണ് പാണ്ഡ്യ വീഴ്ത്തിയത്.
ശ്രീനിവാസൻ സായ് കിഷോർ രണ്ടു വിക്കറ്റും മുഹമ്മദ് ഷമി, റാഷിദ് ഖാൻ, യാഷ് ദയാൽ എന്നിവർ ഓരോ വിക്കറ്റും നേടി.
ഇന്ത്യൻ പ്രീമിയർ ലീഗ് ഫൈനലിൽ ഞായറാഴ്ച ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ഗുജറാത്ത് ടൈറ്റൻസിനെതിരെ ബാറ്റിങ് തിരഞ്ഞെടുത്തു. റോയൽസ് അവരുടെ പ്ലേയിംഗ് ഇലവനിൽ മാറ്റങ്ങളൊന്നും വരുത്തിയില്ല. ഗുജറാത്ത് അൽസാരി ജോസഫിന് പകരം ലോക്കി ഫെർഗൂസനെ ഉൾപ്പെടുത്തി.