IPL 2022, DC vs RCB Score Updates: ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ-ഡൽഹി കാപിറ്റൽസ് മത്സരത്തിൽ ആർസിബിക്ക് 16 റൺസ് ജയം.
ആർസിബി ഉയർത്തിയ 190 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡിസി ഏഴ് വിക്കറ്റ് നഷ്ടത്തിൽ 173 റൺസ് മാത്രമാണ് നേടിയത്.
ഡീസിക്ക് വേണ്ടി ഡേവിഡ് വാർണർ അർദ്ധ സെഞ്ചുറി നേടി. 38 പന്തിൽ നിന്ന് 66 റൺസാണ് വാർണർ നേടിയത്. പൃഥ്വിഷാ-16, മിച്ചൽ മാർഷ്-14, റിഷഭ് പന്ത്-34, റോവ്മാൻ പവൽ-0, ലളിത് യാദവ്-ഒന്ന്, ശർദുൽ ഠാക്കൂർ-17, അക്സർ പട്ടേൽ-10, കുൽദീപ് യാദവ് -10 എന്നിങ്ങനെയാണ്മ മറ്റുള്ളവരുടെ റൺസ്.
ആർസിബിക്ക് വേണ്ടി ജോഷ് ഹേസൽവുഡ് മൂന്ന് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റ് വീഴ്ത്തി. ഹസരംഗ ഒരു വിക്കറ്റെടുത്തു.
ആദ്യം ബാറ്റ് ചെയ്ത ആർസിബി അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 189 റൺസ് നേടി. അവസാന ഓവറുകളിൽ ദിനേശ് കാർത്തിക്കിന്റെ പ്രകടനം ആർസിബിയുടെ സ്കോറിൽ നിർണായകമായി.
തുടക്കത്തിൽ ബാറ്റിങ് തകർന്ന നേരിട്ട ബാഗ്ലൂരിന് വേണ്ടി മിഡിൽ ഓർഡറിൽ ഗ്ലെൻ മാക്സ്വെല്ലും ദിനേശ് കാർത്തിക്കും അർദ്ധ സെഞ്ചുറി നേടി. ഷഹ്ബാസ് അഹമ്മദും ഭേദപ്പെട്ട പിന്തുണ നൽകി.
ദിനേശ് കാർത്തിക് 34 പന്തിൽ നിന്ന് പുറത്താവാതെ അഞ്ച് ഫോറും അഞ്ച് സിക്സും അടക്കം 66 റൺസ് നേടി. ഗ്ലെൻ മാക്സ്വെൽ 34 പന്തിൽ നിന്ന് 55 റൺസെടുത്തു. സുയാഷ് പ്രബുദ്ധേശായ് ആറ് റൺസെടുത്ത് പുറത്തായി. ഷഹ്ബാസ് അഹമ്മദ് 21 പന്തിൽ നിന്ന് 32 റൺസെടുത്തു.
ഓപ്പണർമാരായ കാപ്റ്റൻ ഫാഫ് ഡുപ്ലെസിസ് എട്ട് റണ്ണിനും അനൂജ് റാവത്ത് റണ്ണൊന്നും നേടാതെയും പുറത്തായിരുന്നു. വിരാട് കോഹ്ലി 12 റൺസ് മാത്രമെടുത്തും പുറത്തായി.
ഡൽഹിക്ക് വേണ്ടി ഷർദുൽ ഠാക്കൂർ, ഖലീൽ അഹമ്മദ്, അക്ഷർ പട്ടേൽ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.