scorecardresearch

IPL 2022, DC vs MI Score Updates: ഡൽഹിക്ക് നാല് വിക്കറ്റ് ജയം; തുടർച്ചയായി പത്താം സീസണിലും മുംബൈക്ക് തോൽവിയോടെ തുടക്കം

IPL 2022, DC vs MI Score Updates: മുംബൈ ഉയർത്തിയ 178 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി നിശ്ചിത 20 ഓവർ അവസാനിക്കാൻ 10 പന്ത് ശേഷിക്കേ ആറ് വിക്കറ്റ് നഷ്ടത്തിൽ 179 റൺസ് നേടി.

IPL 2022, DC vs MI Score Updates: മുംബൈ ഉയർത്തിയ 178 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി നിശ്ചിത 20 ഓവർ അവസാനിക്കാൻ 10 പന്ത് ശേഷിക്കേ ആറ് വിക്കറ്റ് നഷ്ടത്തിൽ 179 റൺസ് നേടി.

author-image
Sports Desk
New Update
IPL 2022, DC vs MI Score Updates: ഡൽഹിക്ക് നാല് വിക്കറ്റ് ജയം; തുടർച്ചയായി പത്താം സീസണിലും മുംബൈക്ക് തോൽവിയോടെ തുടക്കം

IPL 2022, DC vs MI Score Updates:ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ്- ഡൽഹി കാപിറ്റൽസ് മത്സരത്തിൽ ഡൽഹിക്ക് നാല് വിക്കറ്റ് ജയം. ഇരു ടീമുകളുടെയും സീസണിലെ ആദ്യ മത്സരമാണ്. അഞ്ച് തവണ ഐപിഎൽ ചാമ്പ്യൻമാരായ മുംബൈ തുടർച്ചയായ പത്താം സീസണിലാണ് ആദ്യ മത്സരം തോറ്റുകൊണ്ട് സീസൺ ആരംഭിക്കുന്നത്. 2012ലാണ് മുംബൈ ഒടുവിലായി സീസണിലെ ആദ്യ മത്സരം ജയിച്ചത്.

Advertisment

ഇന്ന് നടന്ന മുംബൈ-ഡൽഹി മത്സരത്തിൽ മുംബൈ ഉയർത്തിയ 178 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി നിശ്ചിത 20 ഓവർ അവസാനിക്കാൻ 10 പന്ത് ശേഷിക്കേ ആറ് വിക്കറ്റ് നഷ്ടത്തിൽ 179 റൺസ് നേടി. അവസാന ഓവറുകളിൽ അക്ഷർ പട്ടേൽ 17 പന്തിൽ നിന്ന് രണ്ട് ഫോറും മൂന്ന് സിക്സും അടക്കം 22 റൺസ് നേടി.

ഡൽഹിക്ക് വേണ്ടി അഞ്ചാമതിറങ്ങിയ ലളിത് ഷാ പുറത്താകാതെ 38 പന്തിൽ നിന്ന് നാല് ഫോറും രണ്ട് സിക്സും അടക്കം 48 റൺസ് നേടി. ഓപ്പണർമാരായ പ്രിഥ്വി ഷാ 24 പന്തിൽ നാല് ഫോറും രണ്ട് സിക്സും അടക്കം 38 റൺസും ടിം സെയ്ഫെറ്റ് 14 പന്തിൽ നിന്ന് നാല് ഫോറടക്കം 21 റൺസും നേടി.

കാപ്റ്റൻ റിഷഭ് പന്ത് ഒരു റണ്ണെടുത്ത് പുറത്തായി. മൻദിപ് സിങും റോവ് മാൻ പവലും റണ്ണൊന്നുമെടുക്കാതെ പുറത്തായി. ഷർദുൽ ഠാക്കൂർ 11 പന്തിൽ നിന്ന് നാല് ഫോറടക്കം 22 റൺസെടുത്തു.

Advertisment

മുംബൈക്ക് വേണ്ടി മലയാളി താരം ബേസിൽ തമ്പി മൂന്ന് വിക്കറ്റെടുത്തു. മുരുഗൻ അശ്വിൻ രണ്ട് വിക്കറ്റും ടൈമൽ മിൽസ് ഒരു വിക്കറ്റും നേടി.

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ഡൽഹി കാപിറ്റൽസ് മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 177 റൺസ്. ഓപ്പണിങ്ങിനിറങ്ങ പുറത്താകാതെ അർദ്ധസെഞ്ചുറി നേടിയ ഇഷാൻ കിഷന്റെ പ്രകടനം മുംബൈയ്ക്ക് നിർണായകമായി.

48 പന്തിൽ നിന്ന് പുറത്താകാതെ 11 ഫോറും അടക്കം 81 റൺസാണ് ഇഷാൻ നേടിയത്. ഓപ്പണിങ്ങിനിറങ്ങിയ കാപ്റ്റൻ രോഹിത് ശർമ 32 പന്തിൽ നിന്ന് നാല് ഫോറും രണ്ട് സിക്സറും അടക്കം 41 റൺസ് നേടി.

അമോൽപ്രീത് സിങ്-എട്ട്, തിലക് വർമ-22, കീറോൺ പൊള്ളാഡ്-മൂന്ന്, ടിം ഡേവിഡ്-12, ഡാനിയൽ സാംസ്-ഏഴ് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ റൺസ്.

ഡൽഹിക്ക് വേണ്ടി കുൽദീപ് യാദവ് മൂന്ന് വിക്കറ്റ് നേടി. ഖലീദ് അഹമ്മദ് രണ്ട് വിക്കറ്റെടുത്തു.

മത്സരത്തിൽ ടോസ് നേടിയ ഡൽഹി ഫീൽഡിങ് തിരഞ്ഞെടുത്ത് മുംബൈയെ ആദ്യ ബാറ്റിങ്ങിനയക്കുകയായിരുന്നു.

മുംബൈ ഇന്ത്യൻസ് ഇലവൻ: രോഹിത് ശർമ്മ, ഇഷാൻ കിഷൻ, തിലക് വർമ്മ, അൻമോൽപ്രീത് സിംഗ്, കീറോൺ പൊള്ളാർഡ്, ടിം ഡേവിഡ്, ഡാനിയൽ സാംസ്, മുരുകൻ അശ്വിൻ, ടൈമൽ മിൽസ്, ജസ്പ്രീത് ബുംറ, ബേസിൽ തമ്പി

ഡൽഹി ക്യാപിറ്റൽസ് പ്ലെയിംഗ് ഇലവൻ: പൃഥ്വി ഷാ, ടിം സെയ്ഫർട്ട്, മൻദീപ് സിംഗ്, ഋഷഭ് പന്ത്, റോവ്മാൻ പവൽ, ലളിത് യാദവ്, അക്സർ പട്ടേൽ, ശാർദുൽ താക്കൂർ, ഖലീൽ അഹമ്മദ്, കുൽദീപ് യാദവ്, കമലേഷ് നാഗർകോട്ടി

Indian Premier League Mumbai Indians Delhi Capitals

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: