ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി കാപിറ്റൽസിനെതിരെ ലഖ്നൗ സൂപ്പർ ജയന്റ്സിവ് ആറ് റൺസ് ജയം. ലഖ്നോ ഉയർത്തിയ 196 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡിസിക്ക് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 189 റൺസ് മാത്രമാണ് നേടാനായത്.
ലഖ്നൗവിന് വേണ്ടി മൊഹ്സിൻ ഖാൻ മികച്ച ബോളിങ് പ്രകടനം കാഴ്ചവച്ചു. നാല് ഓവറിൽ 16 റൺസ് മാത്രം വിട്ടുകൊടുത്ത് മൊഹ്സിൻ ഖാൻ നാല് വിക്കറ്റ് വീഴ്ത്തി. ദുഷ്മന്ത ചമീരയും രവി ബിഷ്ണോയിയും കൃഷ്ണപ്പ ഗൗതമും ഓരോ വിക്കറ്റ് വീഴ്ത്തി.
30 പന്തിൽ 44 റൺസ് നേടിയ കാപ്റ്റൻ റിഷഭ് പന്താണ് ഡൽഹി ബാറ്റിങ് നിരയിലെ ടോപ് സ്കോറർ. അക്ഷർ പട്ടേൽ പുറത്താകാതെ 24 പന്തിൽ നിന്ന് 42 റൺസ് നേടി.
ഓപ്പണർമാരായ പൃഥ്വി ഷായും ഡേവിഡ് വാർണറും അഞ്ചും മൂന്നും റൺസ് നേടി പുറത്തയി. മിച്ചൽ മാർഷ് 20 പന്തിൽ നിന്ന് 37 റൺസെടുത്തു. ലളിത് യാദ് മൂന്ന് റൺസെടുത്ത് പുറത്തായി.
റോവ്മാൻ പവൽ 21 പന്തിൽ നിന്ന് 35 റൺസ് നേടി. ഷർദുൽ ഠാക്കൂർ ഒരു റണ്ണെടുത്ത് പുറത്തായി. കുൽദീപ് യാദവ് പുറത്താകാതെ എട്ട് പന്തിൽ നിന്ന് 16 റൺസെടുത്തു.
മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 195 റൺസാണ് ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ നേടിയത്. കാപ്റ്റൻ കെഎൽ രാഹുലും ദീപക് ഹൂഡയും അർദ്ധ സെഞ്ചുറി നേടി. 51 പന്തിൽ നിന്ന് 77 റൺസാണ് രാഹുൽ നേടിയത്. ദീപക് ഹൂഡ 34 പന്തിൽ നിന്ന് 52 റൺസ് നേടി. ക്വിന്റൺ ഡി കോക്ക് 13 പന്തിൽ നിന്ന് 23 റൺസും മാർക്കസ് സ്റ്റോയ്നിസ് പുറത്താകാതെ 16 പന്തിൽ നിന്ന് 17 റൺസും കൃണാൽ പാണ്ഡ്യ പുറത്താകാതെ ആറ് പന്തിൽ നിന്ന് ഒമ്പത് റൺസും നേടി.
ഡൽഹിക്ക് വേണ്ടി ഷർദുൽ ഠാക്കൂറാണ് ലഖ്നൗവിന്റെ മൂന്ന് വിക്കറ്റും വീഴ്ത്തിയത്.