scorecardresearch

Latest News

IPL 2022, CSK vs PBKS Cricket Score: 54 റൺസ് ജയം; സൂപ്പർ കിങ്സിനെതകർത്ത് കിങ്സ്

181 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ 18 ഓവറിൽ 126 റൺസെടുത്ത് പുറത്താവുകയായിരുന്നു

IPL 2022, CSK vs PBKS Cricket Score: ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്സ് ചെന്നൈ സൂപ്പർ കിങ്സ് മത്സരത്തിൽ പഞ്ചാബിന് 54 റൺസ് ജയം. പഞ്ചാബ് ഉയർത്തി. 181 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ 18 ഓവറിൽ 126 റൺസെടുത്ത് പുറത്താവുകയായിരുന്നു.

30 പന്തിൽ നിന്ന് ആറ് ഫോറും മൂന്ന് സിക്സും അടക്കം 57 റൺസുമായി അർദ്ധ സെഞ്ചുറി തികച്ച ശിവം ദുബെ ഒഴികെ ചെന്നൈ ബാറ്റിങ് നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായില്ല. ദുബെക്ക് പുറമെ 23 റൺസ് നേടിയ ധോണിക്കും 13 റൺസ് വീതം നേടിയ അമ്പാട്ടി റായുഡുവിനും ഓപ്പണർ റോബിൻ ഉത്തപ്പയ്ക്കും മാത്രമാണ് റൺസ് രണ്ടക്കം തികയ്ക്കാൻ സാധിച്ചത്.

ഓപ്പണർ ഋതുരാജ് ഗെയ്ക്ക്വാദ് ഒരു റണ്ണെടുത്തും മോയീൻ അലി, കാപ്റ്റൻ രവീന്ദ്ര ജഡേജ, ഡ്വെയൻ ബ്രാവോ എന്നിവർ റണ്ണൊന്നുമെടുക്കാതെയും പുറത്തായി. ഡ്വെയ്ൻ പ്രിട്ടോറിയസ് എട്ട് റൺസും ക്രിസ് ജോർഡാൻ അഞ്ച് റൺസും മുകേഷ് ചൗധരി പുറത്താകാതെ രണ്ട് റൺസും നേടി.

പഞ്ചാബിന് വേണ്ടി രാഹുൽ ചഹർ മൂന്ന് വിക്കറ്റ് വീഴ്ത്തി. ലയാം ലിവിങ്സ്റ്റൻും വൈഭവ് അറോറയും രണ്ട് വിക്കറ്റ് വീതവും കാസിഗോ റബാദയും അർഷദീപ് സിങും ഒഡേൻ സ്മിത്തും ഓരോ വിക്കറ്റും വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 180 റൺസാണ് നേടിയത്. പഞ്ചാബിന് വേണ്ടി ലയാം ലിവിങ്സ്റ്റൺ അർദ്ധ സെഞ്ചുറി നേടി. 32 പന്തിൽ അഞ്ച് ഫോറും അഞ്ച് സിക്സും അടക്കം 60 റൺസാണ് ലയാം നേടിയത്.

ഓപ്പണിങ്ങിനിറങ്ങിയ കാപ്റ്റൻ മായങ്ക് അഗർവാൾ നാല് റൺസ് മാത്രമെടുത്ത് പുറത്തായപ്പോൾ ശിഖർ ധവാൻ 24 പന്തിൽ 33 റൺസ് നേടി. ഭാനുക രജപക്ഷ ഒമ്പത് റൺസും ജിതേഷ് ശർമ 26 റൺസും ഷാരൂഖ് ഖാൻ ആറ് റൺസും നേടി. ഒഡേൺ സ്മിത്ത് മൂന്ന് റൺസും കാസിഗോ റബാദ പുറത്താകാതെ 12 റൺസും രാഹുൽ ചഹാർ 12 റൺസും വൈഭവ് അറോറ ഒരു റണ്ണും നേടി.

ചെന്നൈക്ക് വേണ്ടി ക്രിസ് ജോർഡാനും പ്രിട്ടോറിയസും രണ്ട് വിക്കറ്റും മുകേഷ് ചൗധരിയും ജഡേജയും ഡ്വെയ്ൻ ബ്രാവോയും ഓരോ വിക്കറ്റും വീഴ്ത്തി.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Ipl 2022 csk vs pbks cricket score online updates match 11 chennai vs punjab