IPL 2022, CSK vs DC Score Updates: ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സ് – ഡൽഹി കാപിറ്റൽസ് മത്സരത്തിൽ ഡൽഹിക്ക് 209 റൺസ് വിജയലക്ഷ്യം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സിഎസ്കെ ആറ് വിക്കറ്റ് നഷ്ടത്തിൽ 208 റൺസ് നേടി.
ഡെവോൺ കോൺവേയുടെ മികച്ച പ്രകടനമാണ് സിഎസ്കെയുടെ സ്കോർ 200 കടത്തിയത്. 49 പന്തിൽ നിന്ന് ഏഴ് ഫോറും അഞ്ച് സിക്സുമടക്കം 87 റൺസാണ് ഓപ്പണർ കോൺവേ നേടിയത്. മറ്റൊരു ഓപ്പണറായ ഋതുരാജ് ഗെയ്ക്വാദ് 33 പന്തിൽ 41 റൺസ് നേടി.
ശിവംദുബെ 19 പന്തിൽ നിന്ന് 32 റൺസും എംഎസ് ധോണി പുറത്താകാതെ എട്ട് പന്തിൽ നിന്ന് 21 റൺസും നേടി. അമ്പാട്ടി റായുഡു അഞ്ച് റൺസും മോയീൻ അലി ഒമ്പത് റൺസും ഡ്വെയ്ൻ ബ്രാവോ ഒരു റണ്ണും നേടി. റോബിൻ ഉത്തപ്പ റണ്ണൊന്നുമെടുക്കാതെ പുറത്തായി.
ഡൽഹിക്ക് വേണ്ടി നോർക്യെ മൂന്ന് വിക്കറ്റ് നേടി. ഖലീൽ അഹമ്മദ് രണ്ടു വിക്കറ്റും മിച്ചൽ മാർഷ് ഒരു വിക്കറ്റും നേടി.