scorecardresearch

Latest News

ഐപിഎല്‍ 2022 സീസണ്‍ മാര്‍ച്ച് 26 മുതല്‍; മുംബൈയിലെയും പൂണെയിലെയും നാല് വേദികളിലായി 70 മത്സരങ്ങൾ

മുംബൈയിലെ വാംഘഡെ സ്റ്റേഡിയം, ബ്രാബോണ്‍ സ്റ്റേഡിയം, ഡിവൈ പാട്ടില്‍ സ്റ്റേഡിയം എന്നിവ 55 മത്സരങ്ങള്‍ക്ക് വേദിയാകും

ipl 2021,ഐപിഎൽ, ipl 2021 final, ipl 2021 schedule, ipl 2021 uae,ഐപിഎൽ യുഎഇ, ipl 2021 bcci, bcci, cricket news, ie malayalam

ന്യൂഡല്‍ഹി: കുട്ടിക്രിക്കറ്റ് പൂരമായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) പുതിയ സീസണ്‍ മാര്‍ച്ച് 26 ന് ആരംഭിക്കും. മുംബൈ, പൂനെ എന്നിവടങ്ങളില്‍ വച്ചായിരിക്കും മത്സരങ്ങള്‍ നടക്കുക. വാംഘഡെ സ്റ്റേഡിയം, ബ്രാബോണ്‍ സ്റ്റേഡിയം, ഡിവൈ പാട്ടില്‍ സ്റ്റേഡിയം എന്നിവ 55 മത്സരങ്ങള്‍ക്ക് വേദിയാകും. ബാക്കിയുള്ള 15 മത്സരങ്ങള്‍ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ വച്ചായിരിക്കും.

വാങ്കഡെ സ്റ്റേഡിയത്തിലും ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിലും നാല് മത്സരങ്ങൾ വീതവും ബ്രാബോൺ സ്റ്റേഡിയത്തിലും (സിസിഐ), പൂനെയിലെ എംസിഎ ഇന്റർനാഷണൽ സ്റ്റേഡിയത്തിലും മൂന്ന് മത്സരങ്ങൾ വീതവും ഓരോ ടീമും കളിക്കും.

പത്ത് ടീമുകൾ മൊത്തം 14 ലീഗ് മത്സരങ്ങൾ (ഏഴ് ഹോം മത്സരങ്ങളും ഏഴ് എവേ മത്സരങ്ങളും) കളിക്കും. ഈ സീസണിൽ മൊത്തം 70 ലീഗ് മത്സരങ്ങളും നാല് പ്ലേ ഓഫ് മത്സരങ്ങളും ഉണ്ടാകും. ഓരോ ടീമും അഞ്ച് ടീമുകളുമായി രണ്ടുതവണയും ബാക്കിയുള്ള നാല് ടീമുകളുമായി ഒരു തവണയും (രണ്ട് ഹോം മത്സരങ്ങളും രണ്ട് എവേ മത്സരങ്ങളും) കളിക്കും.

ഇതിനായി ഐപിഎൽ ചാമ്പ്യൻഷിപ്പുകളുടെ എണ്ണവും അതാത് ടീമുകൾ കളിച്ച ഫൈനൽ മത്സരങ്ങളുടെ എണ്ണവും അടിസ്ഥാനമാക്കി രണ്ട് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. ഗ്രൂപ്പ് ‘എ’ യിൽ: മുംബൈ ഇന്ത്യൻസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാൻ റോയൽസ്,ഡൽഹി ക്യപിറ്റൽസ്, ലഖ്‌നൗ സൂപ്പർ ജയൻറ്സ് എന്നി ടീമുകളും. ഗ്രൂപ്പ് ‘ബി’ യിൽ: ചെന്നൈ സൂപ്പർ കിങ്‌സ്, സൺറൈസേഴ്‌സ് ഹൈദരാബാദ്,റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, പഞ്ചാബ് കിങ്‌സ്, ഗുജറാത്ത് ടൈറ്റൻസ് എന്നി ടീമുകളാണ് ഉൾപ്പെടുന്നത്.

ബിസിസിഐയുടെ ഐപിഎല്‍ ഗവേണിങ് കൗണ്‍സിലിന്റെ യോഗത്തിലാണ് ടൂര്‍ണമെന്റ് നടത്താനുള്ള തീരുമാനത്തിലെത്തിയത്. അതാത് ടീമുകളുടെ വേദികളിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ബിസിസിഐ നേരത്തെ ആലോചിച്ചിരുന്നു. എന്നാൽ യാത്ര ചെയ്യുന്നത് ബയോ ബബിള്‍ സംവിധാനത്തിന് കോട്ടം തട്ടാനുമുള്ള സാധ്യതകള്‍ മുന്‍നിര്‍ത്തിയാണ് ടൂര്‍ണമെന്റ് രണ്ട് വേദികളിലേക്ക് ചുരുക്കിയത്.

“കഴിഞ്ഞ വര്‍ഷം ബയോ ബബിളിലായിരുന്നിട്ടും താരങ്ങള്‍ക്കിടയില്‍ കോവിഡ് വ്യാപനം ഉണ്ടാവുകയും സീസണ്‍ രണ്ട് ഘട്ടമായി നടത്തുകയും ചെയ്തിരുന്നു. ഇത്തരം ഒരു സാഹചര്യം വീണ്ടും സൃഷ്ടിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ടീമുകള്‍ക്ക് ബസില്‍ യാത്ര ചെയ്യാന്‍ കഴിയുന്ന ഒരു സംസ്ഥാനത്ത് ടൂര്‍ണമെന്റ് നടത്തുന്നതാണ് നല്ലത്,” ബിസിസിഐ വ്യത്തങ്ങള്‍ ഇന്ത്യന്‍ എക്സ്പ്രസിനേട് പറഞ്ഞു.

Also Read: ഐഎസ്എല്‍ ഫൈനലില്‍ ആരവം ഉയരും; കാണികളെ പ്രവേശിപ്പിക്കാന്‍ തീരുമാനം

പത്ത് ഐപിഎൽ ടീമുകളുടെയും പരിശീലന വേദിയായി എംസിഎ-ബികെസി ഗ്രൗണ്ട്, ഡി വൈ പാട്ടീൽ, ബ്രാബോൺ എന്നിവ ബിസിസിഐ നിശ്ചയിച്ചിട്ടുണ്ട്. ഐപിഎൽ ടീമുകളുടെ പരിശീലന സെഷനുകൾക്കായി താനെയിലെ ദദ്ദോജി കൊണ്ടേവ് സ്റ്റേഡിയവും എംസിഎ-കാണ്ടിവാലി ഗ്രൗണ്ടും ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

രണ്ട് പുതിയ ടീമുകളെ കൂടി ഉൾപ്പെടുത്തിയതിനാൽ ഐപിഎൽ ഈ സീസണിൽ പത്ത് ടീമുകളാണ് കളിക്കുന്നത്. അഹമ്മദാബാദിന്റെ ഗുജറാത്ത് ടൈറ്റൻസ്, ലഖ്‌നൗ സൂപ്പർ ജയന്റ്സുമാണ് പുതിയ ടീമുകൾ.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Ipl 2022 begins on march 26 says bcci

Best of Express