Latest News

IPL 2021, SRH vs PBKS: ഹോൾഡറിനും രക്ഷിക്കാനായില്ല; പഞ്ചാബിന് അഞ്ച് റൺസ് ജയം

പഞ്ചാബിന് വേണ്ടി രവി ബിഷ്‌ണോയി മൂന്ന് വിക്കറ്റുകൾ നേടിയപ്പോൾ മുഹമ്മദ് ഷമി രണ്ടു വിക്കറ്റും അർശ്ദീപ് സിങ് ഒരു വിക്കറ്റും നേടി

ഐപിഎല്ലിലെ ഇന്നത്തെ രണ്ടാം മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ പഞ്ചാബ് കിങ്സിന് അഞ്ച് റൺസിന്റെ ജയം. 126 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്സിന് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 120 നേടാനേ കഴിഞ്ഞുള്ളു. അവസാന ഓവറുകളിൽ തകർത്തടിച്ച ജേസൺ ഹോൾഡറിനും സൺറൈസേഴ്സിനെ തോൽവിയിൽ നിന്നും രക്ഷിക്കാനായില്ല.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്സിന് തുടക്കം തന്നെ തകർച്ചയായിരുന്നു. ആദ്യ ഓവറിൽ തന്നെ ഷമി ഡേവിഡ് വാർണറെ (3 പന്തിൽ 2) പുറത്താക്കി. മൂന്നാമത്തെ ഓവറിൽ ക്യാപ്റ്റൻ കെയ്ൻ വില്ല്യംസണിന്റെ (6 പന്തിൽ 1) വിക്കറ്റ് കൂടി വീഴ്ത്തി ഇരട്ട പ്രഹരം നൽകി.

പിന്നീട് എത്തിയ മനീഷ് പാണ്ഡെ (23 പന്തിൽ 13), കേദാർ ജാദവ് (12 പന്തിൽ 12), എന്നിവരുടെ കുറ്റി തെറുപ്പിച്ച രവി ബിഷ്‌ണോയി അബ്ദുൽ സമദിനെ (2 പന്തിൽ 1) ഗെയ്‌ലിന്റെ കയ്യിൽ എത്തിച്ചു മടക്കി. അതിനു ശേഷം ജേസൺ ഹോൾഡർ സിക്സറുകളിലൂടെ വിജയ പ്രതീക്ഷ നൽകിയെങ്കിലും അപ്പുറത്തുണ്ടായിരുന്ന വൃദ്ധിമാൻ സാഹ 17-മത്തെ ഓവറിൽ റണൗട്ടിലൂടെ പുറത്തായി.

പിന്നീട് ടീമിനെ വിജയത്തിലെത്തിക്കാൻ ഹോൾഡർ ശ്രമിച്ചെങ്കിലും മികച്ച സ്ലോ ബോളുകളുമായി പഞ്ചാബ് വിജയം കുറിച്ചു. ഹോള്‍ഡര്‍ 29 പന്തില്‍ അഞ്ച് സിക്‌സറുകള്‍ സഹിതം 47 റൺസും ഭുവനേശ്വർ കുമാർ നാല് പന്തില്‍ മൂന്നും റണ്‍സുമായി പുറത്താകാതെ നിന്നു.

പഞ്ചാബിന് വേണ്ടി രവി ബിഷ്‌ണോയി മൂന്ന് വിക്കറ്റുകൾ നേടിയപ്പോൾ മുഹമ്മദ് ഷമി രണ്ടു വിക്കറ്റും അർശ്ദീപ് സിങ് ഒരു വിക്കറ്റും നേടി.

നേരത്തെ പഞ്ചാബിന്റെ പേരുകേട്ട ബാറ്റിങ് നിരയെ സൺറൈസേഴ്‌സ് ബൗളർമാർ എറിഞ്ഞൊതുക്കുകയായിരുന്നു. 32 പന്തിൽ 27 റൺസെടുത്ത ഐഡൻ മാർക്രമാണ് പഞ്ചാബ് നിരയിലെ ടോപ് സ്‌കോറായത്. സൺറൈസേയ്സിനായി ജേസൺ ഹോൾഡർ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.

ഇന്നിങ്സിന്റെ ആദ്യ ഓവറുകളിൽ തന്നെ ഹൈദരാബാദ് ബോളർമാർ പഞ്ചാബ് ബാറ്റിങ് നിരയെ സമ്മർദ്ദത്തിൽ ആക്കിയിരുന്നു. അഞ്ചാം ഓവറിൽ പന്തെടുത്ത ജേസൺ ഹോൾഡർ ആ ഓവറിൽ തന്നെ ഓപ്പണർമാരായ കെ.എൽ രാഹുലിനെയും (21 റൺസ്) മായങ്ക് അഗർവാളിനെയും (അഞ്ച് റൺസ്) മടക്കി. ആദ്യ ആറ് ഓവറുകൾ പൂർത്തിയായപ്പോൾ 29 റൺസിന് 2 വിക്കറ്റ് എന്ന നിലയിലായിരുന്നു പഞ്ചാബ്.

പിന്നീട് എത്തിയ മാർക്രമും ക്രിസ് ഗെയ്‌ലും ചേർന്ന് പതിയെ സ്കോർ അമ്പത് കടത്തിയെങ്കിലും റഷീദ് ഖാൻ ഗെയ്‌ലിനെ വിക്കറ്റിന് മുന്നിൽ കുരുക്കി. 14 റൺസായിരുന്നു സമ്പാദ്യം. പിന്നീടെത്തിയ നിക്കോളാസ് പൂരന് രണ്ടക്കം കടക്കാൻ കഴിഞ്ഞില്ല. പുറകെ മാർക്രമും പുറത്തായി. അതിനു ശേഷം ഇറങ്ങിയ ദീപക് ഹൂഡ (13) നാഥാൻ എല്ലിസ് (12) വേഗം പുറത്തായി. ഹർപ്രീത് ബ്രാർ 18 റൺസുമായി പുറത്താകാതെ നിന്നു.

സൺറൈസേഴ്സിനായി ഹോൾഡർ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ സന്ദീപ് ശർമ്മ, ബുവനേശ്വർ കുമാർ, റഷീദ് ഖാൻ, അബ്ദുൽ സമദ് എന്നിവർ ഓരോ വിക്കറ്റുകൾ നേടി.

ജയത്തോടെ 10 മത്സരങ്ങളിൽ നിന്നും എട്ട് പോയിന്റുമായി പഞ്ചാബ് കിങ്‌സ് പോയിന്റ് പട്ടികയിൽ അഞ്ചാമതായി. ഒമ്പത് മത്സരങ്ങളിൽ ഒരു ജയം മാത്രമുള്ള സൺറൈസേഴ്‌സ് അവസാനമാണ്.

Also Read: IPL 2021, DC vs RR- Score Updates: രാജസ്ഥാന് 155 റൺസ് വിജയലക്ഷ്യം

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ipl 2021 srh vs pbks live score online streaming updates highlights

Next Story
IPL 2021, DC vs RR- Score Updates: പൊരുതിനിന്ന് സഞ്ജു, ഒടുവിൽ രാജസ്ഥാന് പരാജയം, ഡൽഹി വീണ്ടും ഒന്നാമത്ipl, ipl live score, ipl 2021, live ipl, dc vs rr, ipl live streaming, ipl live score, ipl live, ipl 2021 live score, live ipl, ipl 2021 live match, live score, live cricket online, dc vs rr live score, dc vs rr 2021, ipl live cricket score, ipl 2021 live cricket score, dc vs rr live cricket score, dc vs rr live Streaming, dc vs rr live match, cricket, dc vs rr ipl final, dc vs rr final live score, cricket live, dream11 ipl live, ഐപിഎൽ, രാജസ്ഥാൻ റോയൽസ്, ഡെൽഹി കാപിറ്റൽസ്, ആർആർ, ഡിസി, ആർആർ ഡിസി, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com