scorecardresearch

IPL 2021, SRH vs MI Cricket Score Online: വമ്പൻ ജയം നേടിയിട്ടും പ്ലേഓഫ് പ്രവേശനം നേടാനാവാതെ മുംബൈ

IPL 2021, SRH vs MI Cricket Score Online: 14 പോയിന്റ് തന്നെയുള്ള കൊൽക്കത്തെയെ നെറ്റ് റൺറേറ്റിൽ മറികടക്കാൻ കഴിയാത്തതാണ് മുംബൈക്ക് പ്ലേ ഓഫ് പ്രവേശനം നഷ്ടപ്പെടാൻ കാരണമായത്

ipl, ipl live score, ipl 2021, ipl live match, live ipl, SRH vs MI, live ipl, ipl 2021 live score, ipl 2021 live match, live score, live cricket online, SRH vs MI live score, SRH vs MI 2021, ipl live cricket score, ipl 2021 live cricket score, SRH vs MI live cricket score, SRH vs MI live Streaming, SRH vs MI live match, ipl live score 2021, live ipl match, vivo ipl live match, ipl live score update, ഐപിഎൽ, മുംബൈ ഇന്ത്യൻസ്, രോഹിത് ശർമ, IE Malayalam

IPL 2021, SRH vs MI Cricket Score Online: ഐപിഎൽ 2021 സീസണിലെ അവസാന ലീഗ് മത്സരവും പൂർത്തിയായപ്പോൾ 42 റൺസിന്റെ വമ്പൻ ജയം നേടിയിട്ടും പ്ലേഓഫ് കാണാതെ മുംബൈ ഇന്ത്യൻസ് പുറത്ത്. കഴിഞ്ഞ രണ്ട് സീസണുകളിലെ ചാമ്പ്യൻമാരായ മുംബൈ 2018ലാണ് ഇതിനു മുമ്പ് ലീഗ് സ്റ്റേജിൽ പുറത്തായത്.

സൺറൈസേഴ്സ് ഹൈദരാബാദ് മുംബൈ ഇന്ത്യൻസ് മത്സരത്തിലെ ജയത്തോടെ മുംബൈ പോയിന്റ് നിലയിൽ പഞ്ചാബിനെ പിന്തള്ളി 14 പോയിന്റുമായി ആറാം സ്ഥാനത്തുനിന്ന് അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. എന്നാൽ 14 പോയിന്റ് തന്നെയുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നെറ്റ് റൺ റേറ്റ് മറികടക്കാൻ കഴിയാത്തതിനാൽ മുംബൈക്ക് നാലാം സ്ഥാനത്തേക്ക് എത്താനായില്ല. മുംബൈയുടെ നെറ്റ് റൺ റേറ്റ് 0.116 ആണ്. 0.587 ആണ്. കൊൽക്കത്തയുടേത്.

ആദ്യം ബാറ്റ് ചെയ്ത മുംബൈക്ക് വേണ്ടി ഇഷാൻ കിഷനും സൂര്യ കുമാർ യാദവും നടത്തിയ പ്രകടനമാണ് മുംബൈയെ വമ്പൻ വിജയത്തിലെത്തിച്ചത്.

പിന്തുടർന്ന ഹൈദരാബാദ് നിരയിൽ മൂന്നാമതിറങ്ങിയ മനീഷ് പാണ്ഡെ പുറത്താകാതെ 69 റൺസ് നേടി. കെയിൻ വില്യംസന്റെ അഭാവത്തിൽ കാപ്റ്റനായി ഇറങ്ങിയ പാണ്ഡെ 41 പന്തിൽ നിന്നാണ് ഏഴ് ഫോറും രണ്ട് സിക്സും അടക്കം 69 റൺസ് നേടിയത്.

ഓപ്പണിങ്ങിനിറങ്ങിയ ജേസൺ റോയ് 21 പന്തിൽ നിന്ന് ആറ് ഫോറടക്കം 34 റൺസും, അഭിഷേക് ശർമ 16 പന്തിൽ നിന്ന് നാല് ഫോറും ഒരു സിക്സറും അടക്കം 33 റൺസും നേടി.

മറ്റുള്ളവരിൽ പ്രിയംഗാർഗ് 21 പന്തിൽ നിന്ന് 29 റൺസ് നേടിയതൊഴിച്ചാൽ ആർക്കും റൺസ് രണ്ടക്കം തികയ്ക്കാനായില്ല. മുഹമ്മദ് നബി- മൂന്ന്, അബ്ദുൽ സമദ്-രണ്ട്, ജേസൺ ഹോൾഡർ-ഒന്ന്, റാഷിദ് ഖാൻ- ഒമ്പത്, വൃദ്ധിമാൻ സാഹ – രണ്ട്, സിദ്ധാർഥ് കൗൾ- ഒന്ന് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോർ.

മുംബൈക്ക് വേണ്ടി ബുംറയും, കോൾട്ടർനൈലും നീഷാമും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. ട്രെന്റ് ബോൾട്ടും പീയൂഷ് ചാവ്ലയും ഓരോ വിക്കറ്റെടുത്തു.

ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 235 റൺസ് നേടിയത്.മുംബൈക്ക് വേണ്ടി ഇഷാൻ കിഷനും സൂര്യകുമാർ യാദവും അർദ്ധ സെഞ്ചുറി നേടി. ഇരു താരങ്ങൾക്കും റൺസ് 80 കടത്താൻ സാധിച്ചു.

ഓപ്പണിങ്ങിനിറങ്ങിയ ഇഷാൻ കിഷൻ 32 പന്തിൽ 11 ഫോറും നാല് സിക്സും അടക്കം 84 റൺസ് നേടി. അഞ്ചാമനായിറങ്ങിയ സൂര്യകുമാർ 40 പന്തിൽ 13 സിക്സും മൂന്ന് ഫോറും അടക്കം 82 റൺസ് നേടി. 20 ഓവർ പൂർത്തിയാക്കാൻ രണ്ട് പന്ത് മാത്രം ബാക്കിനിൽക്കേയാണ് സൂര്യകുമാർ പുറത്തായത്.

നായകൻ രോഹിത് ശർമ അടക്കം മറ്റാർക്കും 20 റൺസ് തികയ്ക്കാൻ പറ്റാത്ത മത്സരത്തിലാണ് ഇഷാന്റെയും സൂര്യകുമാറിന്റെയും പ്രകടനത്തിൽ മുംബൈ ഇരുന്നൂറിന് മുകളിൽ സ്കോർ എത്തിച്ചത്.

ഓപ്പണിങ്ങിനിറങ്ങിയ രോഹിത് ശർമ 13 പന്തിൽ നിന്ന് മൂന്ന് ഫോറടക്കം 18 റൺസെടുത്ത് പുറത്തായപ്പോൾ മൂന്നാമനായി ഇറങ്ങിയ ഹർദിക് പാണ്ഡ്യ എട്ട് പന്തിൽ നിന്ന് ഒരു സിക്സടക്കം 10 റൺസും നാലാമൻ കീറോൺ പൊള്ളാഡ് 12 പന്തിൽ നിന്ന് ഒരു ഫോറടക്കം 13 റൺസുമെടുത്ത് പുറത്തായി.

മറ്റാർക്കും റൺസ് രണ്ടക്കം തികയ്ക്കാൻ കഴിഞ്ഞില്ല.

ജെയിംസ് നീഷാം, പീയൂഷ് ചവ്ല എന്നിവർ റൺസൊന്നുമെടുക്കാതെ പുറത്തായി. കൃണാൽ പാണ്ഡ്യ ഒമ്പത് റൺസും നതാൻ കോർട്ടർനൈൽ മൂന്ന് റൺസുമെടുക്കു. ജസ്പ്രീത് ബുംറ പുറത്താവാതെ രണ്ട് പന്തിൽ നിന്ന് അഞ്ച് റൺസെടുത്തു. അവസാന ഓവറിലെ നാലാം പന്തിൽ ഇറങ്ങിയ ട്രെന്റ് ബോൾട്ട് റണ്ണൊന്നും നേടിയില്ല.

ഹൈദരാബാദിന്റെ ബോളർമാർ റൺസ് കൂടുതലായി വഴങ്ങിയെങ്കിലും വിക്കറ്റ് വേട്ടയിൽ നല്ല പ്രകടനം കാഴ്ചവച്ചു. നാല് ഓവർ എറിഞ്ഞ ജേസൺ ഹോൾഡർ നാല് വിക്കറ്റ് വീഴ്ത്തി. 56 റൺസാണ് ജേസൺ ഹോൾഡർ വഴങ്ങിയത്.

റാഷിദ് ഖാൻ നാല് ഓവറിൽ 40 റൺസ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു. ഒരു ഓവർ എറിഞ്ഞ അഭിഷേക് ശർമ നാല് റൺസ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു. മൂന്ന് ഓവർ എറിഞ്ഞ മുഹമ്മദ് നബി 33 റൺസും നാല് ഓവർ എറിഞ്ഞ സിദ്ദാർത്ഥ് കൗൾ 56 റൺസും വഴങ്ങി.

മത്സരത്തിൽ ടോസ് നേടിയ മുംബൈ ആദ്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. അബൂദബി സ്റ്റേഡിയത്തിലാണ് മത്സരം.

Also Read: IPL 2021, RCB vs DC Cricket Score Online: അവസാന പന്തിൽ ജയം; ഡൽഹിയെ ഏഴ് വിക്കറ്റിന് തോൽപിച്ച് ബാംഗ്ലൂർ

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Ipl 2021 srh vs mi mumbai indians sunrisers hyderabad live cricket score online