IPL 2021, DC vs CSK Score Updates: ആവേശം അവസാന ഓവർ വരെ; ചെന്നൈയെ തകർത്ത് ഡൽഹി ഒന്നാമത്

ശിഖർ ധവാന്റെയും ഷിംറോൺ ഹെത്ത്മെയറിന്റെയും ഇന്നിങ്‌സുകളാണ് ഡൽഹിയുടെ വിജയത്തിൽ നിർണായകമായത്

IPL 2021, DC vs CSK Score Updates: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് മൂന്ന് വിക്കറ്റിന്റെ ജയം. ചെന്നൈ ഉയർത്തിയ 137 റൺസ് വിജയലക്ഷ്യം അവസാന ഓവറിൽ രണ്ടു പന്ത് മാത്രം ശേഷിക്കെ ഡൽഹി മറികടക്കുകയായിരുന്നു. ശിഖർ ധവാന്റെയും ഷിംറോൺ ഹെത്ത്മെയറിന്റെയും ഇന്നിങ്‌സുകളാണ് ഡൽഹിയുടെ വിജയത്തിൽ നിർണായകമായത്. ജയത്തോടെ ഡൽഹി പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി.

ശിഖർ ധവാനും പൃഥ്വി ഷായും ചേർന്ന് ഡൽഹിക്ക് മികച്ച തുടക്കമാണ് നൽകിയത്. എന്നാൽ മൂന്നാം ഓവറിൽ പൃഥ്വി ഷായെ (12 പന്തിൽ 18) ഡൽഹിക്ക് നഷ്ടമായി. പവർപ്ലേ ഓവർ അവസാനിക്കുന്നതിനു മുൻപ് ശ്രേയസ് അയ്യരും (7 പന്തിൽ രണ്ട്) ഔട്ടായി.

പിന്നീട് കൃത്യമായ ഇടവേളകളിൽ ചെന്നൈ ബൗളർമാർ ഡൽഹി ബാറ്റർമാരെ പുറത്താക്കുന്ന കാഴ്ചയാണ് കണ്ടത്. റിഷഭ് പന്തും (12 പന്തിൽ 15) അരങ്ങേറ്റക്കാരൻ റിപൽ പട്ടേലും (20 പന്തിൽ 18) കുറച്ചു നേരം പിടിച്ചു നിന്നെങ്കിലും ചെന്നൈ ബോളർമാർ പുറത്താക്കി. പിന്നാലെ രണ്ടു റൺസുമായി അശ്വിനും മടങ്ങി. ഈ സമയത്തെല്ലാം ഒരു വശത്ത് നിന്നും പതിയെ റൺസ് കെട്ടിപൊക്കുകയായിരുന്നു ധവാൻ.

എന്നാൽ അശ്വിന് പുറകെ അതെ ഓവറിൽ തന്നെ ധവാനും വീണു. 35 പന്തിൽ 39 റൺസായിരിക്കുന്നു സമ്പാദ്യം. അവിടെ നിന്നും ധവാന്റെ ഉത്തരവാദിതം ഏറ്റെടുത്ത ഹെത്ത്മെയർ ഡൽഹിയെ വിജയത്തിലേക്കെത്തിക്കുകയായിരുന്നു. 18 പന്തിൽ നിന്നും 28 റൺസാണ് താരം നേടിയത്. അവസാന ഓവറിൽ അഞ്ചു റൺസുമായി അക്‌സർ പട്ടേൽ പുറത്തായതിന് പിന്നാലെ എത്തിയ റബാഡയാണ് ആദ്യ പന്ത് തന്നെ ബൗണ്ടറി പായിച്ചു ഡൽഹിയുടെ വിജയ റൺ നേടിയത്.

ചെന്നൈക്കായി രവീന്ദ്ര ജഡേജയും ശാർദൂൽ താക്കൂറും രണ്ടു വിക്കറ്റുകൾ വീതവും ഹേസൽവുഡ് ദീപക് ചഹാർ, ഡ്വെയ്ൻ ബ്രാവോ എന്നിവർ ഓരോ വിക്കറ്റും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിങ്സിന് നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 136 റൺസ് നേടാൻ കഴിഞ്ഞുള്ളു. 43 പന്തില്‍ 55 റണ്‍സെടുത്ത അംബാട്ടി റായുഡുവാണ് ചെന്നൈയുടെ ടോപ് സ്കോറര്‍.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് പവർപ്ലെ ഓവറിൽ തന്നെ ഫോമിലുള്ള ഋതുരാജ് ഗെയ്ക്വാദിനേയും (13 പന്തിൽ 13) ഓപ്പണർ ഡുപ്ലെസിസിനെയും (8 പന്തിൽ 10) നഷ്ടമായിരുന്നു. പിന്നീട് എത്തിയ റോബിൻ ഉത്തപ്പയും (19 പന്തിൽ 19) മോയിൻ അലിയും (8 പന്തിൽ 5) അധികം വൈകാതെ പുറത്തായി.

അതിനു ശേഷം അഞ്ചാം വിക്കറ്റിൽ ഒന്നിച്ച അമ്പാട്ടി റായിഡു ധോണി സഖ്യമാണ് 70 റൺസിന്റെ കൂട്ടുകെട്ടിലൂടെ ചെന്നൈയെ 130 റൺസിലേക്ക് എത്തിച്ചത്. ഒരു വശത്ത് നല്ല ഷോട്ടുകളുമായി റായിഡു അർദ്ധ സെഞ്ചുറി നേടിയപ്പോൾ. ധോണി സ്‌കോർ ചെയ്യാൻ ബുദ്ധിമുട്ടിയ ധോണി 27 പന്തിൽ നിന്നുമാണ് 18 റൺസ് നേടിയത്. അവസാന ഓവറിൽ പുറത്താവുകയും ചെയ്തു.

ഡൽഹിക്കായി അക്‌സർ പട്ടേൽ രണ്ടു വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ, നോർക്യേ, ആവേശ് ഖാൻ, അശ്വിൻ എന്നിവർ ഓരോ വിക്കറ്റുകൾ വീതം നേടി.

Also Read: IPL 2021: പ്ലേഓഫിലേക്ക് ഇനി ആര്?; സാധ്യതകൾ ഇങ്ങനെ

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ipl 2021 score dc vs csk cricket score updates highlights

Next Story
IPL 2021: പ്ലേഓഫിലേക്ക് ഇനി ആര്?; സാധ്യതകൾ ഇങ്ങനെ
The moderation of comments is automated and not cleared manually by malayalam.indianexpress.com