IPL 2021 Schedule, Fixtures, Venue, Start Date, Match Timings: ഏകദേശം രണ്ട് വർഷത്തിന് ശേഷം ഐപിഎൽ മത്സരങ്ങൾ ഇന്ത്യയിൽ നടക്കുകയാണ്. അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഡൽഹി, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിലായാണ് ഐപിഎൽ 2021 മത്സരങ്ങൾ നടക്കുക.

ഏപ്രിൽ 9ന് ചെന്നൈയിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും.

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദ് മൊട്ടേര സ്റ്റേഡിയത്തിൽ പ്ലേ ഓഫുകളും മെയ് 30 ന് ഫൈനലും നടക്കും. കഴിഞ്ഞ മാസം ഇന്ത്യയുടെ രണ്ടാമത്തെ പിങ്ക് ബോൾ ടെസ്റ്റ് മത്സരം നടന്ന, പുതുക്കി നിർമ്മിച്ച സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന ആദ്യത്തെ ഐ‌പി‌എൽ ടൂർണമെന്റാണ് ഇത്തവണത്തേത്.

56 ലീഗ് മത്സരങ്ങളിൽ ചെന്നൈ, മുംബൈ, കൊൽക്കത്ത, ബെംഗളൂരു എന്നിവിടങ്ങളിൽ 10 മത്സരങ്ങൾ വീതവും അഹമ്മദാബാദ് ദിൽഹി എന്നിവിടങ്ങളിൽ 8 മത്സരങ്ങൾ വീതവും നടത്തും. ഈ സീസണിലെ എല്ലാ മത്സരങ്ങളും നിഷ്പക്ഷ വേദികളിൽ നടക്കും.

Read more: ടീം അംഗങ്ങളുടെ മികവ് ശക്തമാണ്: മുന്നോട്ട് പോക്ക് സംബന്ധിച്ച് ആശങ്കകളില്ല: വിരാട് കോഹ്ലി

ആകെ 11 ദിവസങ്ങളിലാവും രണ്ട് മത്സരങ്ങൾ ഉണ്ടാവുക. അവിടെ ആറ് ടീമുകൾ മൂന്ന് ഉച്ചതിരിഞ്ഞുള്ള മത്സരങ്ങളും രണ്ട് ടീമുകൾ രണ്ട് ഉച്ചതിരിഞ്ഞ് മത്സരങ്ങളും കളിക്കും. ഉച്ചകഴിഞ്ഞുള്ള മത്സരങ്ങൾ 3:30 ന് ആരംഭിക്കും, വൈകിട്ടുള്ളവ 7:30നും ആരംഭിക്കും.

കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട എല്ലാ സുരക്ഷാ പ്രോട്ടോക്കോളുകളും അനുസരിച്ച് കഴിഞ്ഞ വർഷം യുഎഇയിലാണ് ഐപിഎൽ മത്സരങ്ങൾ നടന്നത്. ഇത്തവണയും കളിക്കാരുടെ ആരോഗ്യവും സുരക്ഷയും പരിഗണിച്ച് ഐപി‌എൽ മത്സരങ്ങൾ നടത്തുമെന്ന് ബി‌സി‌സി‌ഐ ഉറപ്പു നൽകുന്നു.

Read more: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ അപൂർവ നേട്ടം സ്വന്തമാക്കി രോഹിത്

ലീഗ് ഘട്ടത്തിൽ മൂന്ന് തവണ മാത്രമേ ഓരോ ടീമിനും യാത്ര ചെയ്യേണ്ടി വരൂ എന്ന തരത്തിലാണ് ടൂർണമെന്റിന്റെ മത്സരങ്ങൾ ക്രമീകരിച്ചിട്ടുള്ളത്. അങ്ങനെ യാത്ര കുറയ്ക്കുകയും അതിലൂടെ അപകടസാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഐ‌പി‌എൽ 2021ലെ ആദ്യ മത്സരങ്ങളിൽ കാണികളെ പ്രവേശിക്കില്ല. തുടർന്നുള്ള മത്സരങ്ങളിൽ കാണികളെ പ്രവേശിപ്പിക്കണോ എന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook