scorecardresearch

IPL 2021, RR vs MI Score Updates: രാജസ്ഥാനെതിരെ അനായാസ ജയം; പ്ലേഓഫ് പ്രതീക്ഷ നിലനിർത്തി മുംബൈ

IPL 2021, RR vs MI Score Updates: രാജസ്ഥാനെതിരായ ജയത്തോടെ മുംബൈ പോയിന്റ് നിലയിൽ അഞ്ചാമതെത്തി

IPL 2021, RR vs MI Score Updates: രാജസ്ഥാനെതിരെ അനായാസ ജയം; പ്ലേഓഫ് പ്രതീക്ഷ നിലനിർത്തി മുംബൈ

IPL 2021, RR vs MI Score Updates: ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനെ തകർത്ത് എട്ട് വിക്കറ്റ് ജയവുമായി മുംബൈ ഇന്ത്യൻസ്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് റൺസ് മൂന്നക്കം തികയ്ക്കാനാവാത്ത മത്സരത്തിൽ പിന്തുടർന്ന മുംബൈ എട്ടാം ഓവറിൽ വിജയലക്ഷ്യം മറികടന്നു.

മുംബൈ നിശ്ചിത 20 ഓവർ അവസാനിക്കാൻ 70 പന്ത് ബാക്കി നിൽക്കെ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 94 റൺസ് നേടി. മുംബൈക്ക് വേണ്ടി ഇഷാൻ കിഷൻ അർദ്ധസെഞ്ചുറി നേടി. പുറത്താകാതെ 25 പന്തിൽ നിന്ന് അഞ്ച് ഫോറും മൂന്ന് സിക്സും അടക്കം 50 റൺസാണ് ഇഷാൻ നേടിയത്.

സൂര്യകുമാർ യാദവ് എട്ട് പന്തിൽ നിന്ന് 13 റൺസും ഹർദിക് പാണ്ഡ്യ ആറ് പന്തിൽ നിന്ന് അഞ്ച് റൺസുമെടുത്തു.

രാജസ്ഥാന് വേണ്ടി മുസ്തഫിസുർ റഹ്മാനും ചേതൻ സകറിയയും ഓരോ റൺസെടുത്തു.

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ മുംബൈ ബൗളിങ് നിരയ്ക്ക് മുന്നിൽ തകർന്നപ്പോൾ സ്കോർ 90 റൺസിലൊതുങ്ങിയിരുന്നു.നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാൻ 90 റൺസെടുത്തത്.

രാജസ്ഥാന് വേണ്ടി ഓപ്പണർമാരായ എവിൻ ലൂയിസ് 19 പന്തിൽ നിന്ന് 24 റൺസും യസശ്വി ജൈസ്വാൾ ഒമ്പത് പന്തിൽ നിന്ന് 12 റൺസുമെടുത്തു. കാപ്റ്റൻ സഞ്ജു സാംസണും ശിവം ദുബെയും മൂന്ന് വീതം റൺസെടുത്തും ഗ്ലെൻ ഫിലിപ്പ് നാല് റൺസെടുത്തും പുറത്തായി.

ഡെവിഡ് മില്ലർ 15 റൺസും രാഹുൽ തെവാട്ടിയ 12 റൺസുമെടുത്തു. ശ്രേയസ് ഗോപാൽ റണ്ണൊന്നുമെടുക്കാതെ പുറത്തായപ്പോൾ ചേതൻ സക്കറിയ ആറ് റൺസെടുത്തു.

ഇന്നിങ്സ് അവസാനിക്കുമ്പോൾ ക്രീസിലുണ്ടായിരുന്ന കുൽദീപ് യാദവിന് നാല് പന്തിൽ നിന്ന് റണ്ണൊന്നും നേടാനായില്ല, മുസ്തഫിസുർ റഹ്മാൻ ഏഴ് പന്തിൽ നിന്ന് ഒരു സിക്സടക്കം എട്ട് റൺസെടുത്തു.

മുംബൈ ബോളിങ് നിരയിൽ നഥാൻ കോൾട്ടർനൈൽ നാല് വിക്കറ്റെടുത്തു. ജെയിംസ് മൂന്ന് വിക്കറ്റും ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റുമെടുത്തു.

ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.

രാജസ്ഥാനെതിരായ ജയത്തോടെ മുംബൈ പോയിന്റ് നിലയിൽ അഞ്ചാമതെത്തി. രാജസ്ഥാൻ ഏഴാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആറ് ജയവും ഏഴ് തോൽവിയുമായി 12 പോയിന്റാണ് മുംബൈക്ക്. നാലാം സ്ഥാനത്തുള്ള കൊൽക്കത്തയ്ക്കും 12 പോയിന്റാണ്. ഇന്നത്തെ ജയത്തോടെ മുംബൈക്ക് പ്ലേഓഫ് പ്രതീക്ഷ നിലനിർത്താനായി.

Also Read: IPL 2021: ഐപിഎൽ അരങ്ങേറ്റത്തിൽ 150 കിലോമീറ്റർ വേഗതയിൽ പന്തെറിഞ്ഞ ഇരുപത്തൊന്നുകാരൻ

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Ipl 2021 rr vs mi score online streaming updates