Latest News

IPL 2021, RR vs CSK Score Updates: പുറത്താവാതെ മികച്ച പ്രകടനവുമായി ശിവം ദുബെ; 189 റൺസ് നേടിയ ചെന്നൈയെ തോൽപിച്ച് രാജസ്ഥാൻ

IPL 2021, RR vs CSK Live Score Updates: 20 ഓവർ പൂർത്തിയാവാൻ 15 പന്ത് ബാക്കി നിൽക്കേയാണ് രാജസ്ഥാൻ ഏഴ് വിക്കറ്റ് ജയം സ്വന്തമാക്കിയത്

rr vs csk, rr vs csk live, rr vs csk live score, rr vs csk live updates, rr vs csk live score updates, rr vs csk live online, rr vs csk live streaming, rr vs csk ipl, rr vs csk ipl 2021, ipl, ipl live, ipl live score, ipl live match, ipl 2021, ipl 2021 live, ipl 2021 live updates, ipl 2021 live score, ipl 2021 live match, ipl live cricket score, ipl 2021 live cricket score, hotstar, hotstar ipl, hotstar ipl 2021, hotstar live cricket, live score, live cricket online, cricket news, sports news, indian express, ഐപിഎൽ, ഇന്ത്യൻ പ്രീമിയർ ലീഗ്, രാജസ്ഥാൻ റോയൽസ്, ചെന്നൈ സൂപ്പർ കിങ്സ്, ആർആർ, സിഎസ്കെ, ചെന്നൈ, രാജസ്ഥാൻ, സഞ്ജു സാംസൺ, ധോണി, ie malayalam

IPL 2021, RR vs CSK Live Score Updates: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ ഏഴ് വിക്കറ്റ് ജയവുമായി രാജസ്ഥാൻ റോയൽസ്. ചെന്നൈ ഉയർത്തിയ 190 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 190 റൺസ് നേടി. നിശ്ചിത 20 ഓവർ അവസാനിക്കാൻ 15 റൺസ് ബാക്കി നിൽക്കേയാണ് രാജസ്ഥാൻ വിജയലക്ഷ്യം മറികടന്നത്.

ഓപ്പണിങ്ങിനിറങ്ങിയ യശസ്വി ജെയ്സ്വാൾ ഭേദപ്പെട്ട തുടക്കം നൽകിയ മത്സരത്തിൽ നാലാമനായി ഇറങ്ങിയ ശിവം ദുബെ പുറത്താകാതെ നടത്തിയ മികച്ച പ്രകടനമാണ് രാജസ്ഥാനെ വിജയത്തിലെത്തിച്ചത്.

ആറാം ഓവറിൽ ഇറങ്ങിയ ശിവം ദുബെ പുറത്താവാതെ 42 പന്തിൽ നാല് ഫോറും നാല് സിക്സറും അടക്കം 64 റൺസ് നേടി.ഓപ്പണർ യശസ്വി ജൈസ്വാൾ 21 പന്തിൽ നിന്ന് ആറ് ഫോറും മൂന്ന് സിക്സറുമടക്കം 50 റൺസ് നേടി ആറാം ഓവറിലാണ് പുറത്തായത്.

ഓപ്പണിങ്ങിനിറങ്ങിയ എൽവിൻ ലൂയിസ് അഞ്ചാം ഓവറിൽ പുറത്താവുന്നതിന് മുൻപായി 12 പന്തിൽ രണ്ട് ഫോറും രണ്ട് സിക്സും അടക്കം 27 റൺസ് നേടി. കാപ്റ്റൻ സഞ്ജു സാംസൺ 24 പന്തിൽ നാല് ഫോറടക്കം 28 റൺസ് നേടി. അവസാന ഓവറുകളിൽ കളിച്ച ഗ്ലെൻ ഫിലിപ്സ് പുറത്താകാതെ എട്ട് പന്തിൽ നിന്ന് 14 റൺസെടുത്തു.

ചെന്നൈക്ക് വേണ്ടി ഷർദുൽ ഠാക്കൂർ രണ്ടുവിക്കറ്റെടുത്തു. ആസിഫ് ഒരു വിക്കറ്റെടുത്തു.

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നാല് വിക്കറ്റ് നഷ്ടത്തിൽ 189 റൺസ് നേടിയിരുന്നു.

ചെന്നൈക്ക് വേണ്ടി ഓപ്പണർ ഋതുരാജ് ഗെയ്ക്ക്‌വാദ് പുറത്താകാതെ സെഞ്ചുറി നേടി. 60 പന്തിൽ ഒമ്പത് ഫോറും അഞ്ച് സിക്സറുമായി 101 റൺസാണ് ഗെയ്ക്ക്വൈാദ് നേടിയത്. ഫാഫ് ഡുപ്ലെസിസ് 19 പന്തിൽ നിന്ന് 25 റൺസും സുരേഷ് റെയ്ന അഞ്ച് പന്തിൽ നിന്ന് മൂന്ന് റൺസുമെടുത്ത് പുറത്തായി. മോയീൻ അലി 17 പന്തിൽനിന്ന് 21 റൺസും അമ്പാട്ടി നായിഡു നാല് പന്തിൽ നിന്ന് രണ്ട് റൺസുമെടുത്തു. രവീന്ദ്ര ജഡേജ പുറത്താവാതെ 15 പന്തിൽ നിന്ന് 32 റൺസ് നേടി.

രാജസ്ഥാന് വേണ്ടി രാഹുൽ തെവാട്ടിയ മൂന്ന് വിക്കറ്റ് നേടി. ചേതൻ സക്കറിയ ഒരു വിക്കറ്റെടുത്തു.

മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ ബൗളിങ് തിരഞ്ഞടുക്കുകയായിരുന്നു. അബൂദബി ഷെയ്ഖ് സഈദ് സ്റ്റേഡിയത്തിലാണ് മത്സരം.

Also Read: മുംബൈയെ നാല് വിക്കറ്റിന് തകർത്തു; പ്ലേ ഓഫ് ഉറപ്പിച്ച് ഡൽഹി

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ipl 2021 rr vs csk rajasthan royals chennai super kings cricket score online streaming updates

Next Story
IPL 2021-MI vs DC Score, Updates: മുംബൈയെ നാല് വിക്കറ്റിന് തകർത്തു; പ്ലേ ഓഫ് ഉറപ്പിച്ച് ഡൽഹിMI vs DC Live Score, IPL 2021, MI vs DC Live Updates, MI vs DC Live updates, Mumbai Indians and Delhi Capitals Live Score Updates, IPL Live Score, IPL Live Streaming, IPL Live Match Updates, IPL 2021 Live Score Cards, IPL 2021 Live Match, IPL 2021, IPL today’s Match live Updates, Indian Premier League 2021, Indian Premier League 2021 live Match, Indian Premier League 2021 Live Score, ഐപിഎൽ, ഐപിൽ 2021, മുംബൈ ഇന്ത്യൻസ്, ഡൽഹി കാപിറ്റൽസ്, രോഹിത് ശർമ, സൂര്യകുമാർ യാദവ്, ബുംറ, റിഷഭ് പന്ത്, ആർ അശ്വിൻ, ശ്രേയസ് അയ്യർ, ക്രിക്കറ്റ്, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com