ഡൽഹി പുറത്തായപ്പോൾ ഹൃദയം തകർന്നു, പക്ഷേ അഭിമാനിക്കുന്നു: റിഷഭ് പന്ത്

“ഞങ്ങൾ ശക്തമായി തിരിച്ചുവരും,” റിഷഭ് പന്ത് പറഞ്ഞു

rishabh pant, pant, pant dc, pant delhi capitals, pant ipl, pant ipl 2021, ipl, ipl 2021, cricket news, ie malayalam

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ കഴിഞ്ഞ സീസണിലെ റണ്ണേഴ്സ് അപ്പായ ഡൽഹി കാപിറ്റൽസ് ഇത്തവണ പ്ലേഓഫിൽ പരാജയപ്പെട്ട് ഫൈനലിൽ പ്രവേശിക്കാതെ പുറത്തായിരിക്കുകയാണ്. ആദ്യ ക്വാളിഫയറിൽ ചെന്നൈ സൂപ്പർ കിങ്സിനോട് തോറ്റതിന് പിറകെ രണ്ടാം ക്വാളിഫയറിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോടും പരാജയപ്പെട്ടതോടെയാണ് ടീം പുറത്തായത്.

രണ്ടാം ക്വാളിഫയറിൽ കൊൽക്കത്തയോട് തോറ്റതിന് ശേഷം ഐപിഎല്ലിൽ നിന്ന് പുറത്തായെങ്കിലും തന്റെ ടീമിൽ അഭിമാനമുണ്ടെന്നും തന്റെ ടീമംഗങ്ങൾ അസാമാന്യ യോദ്ധാക്കളാണെന്നും കാപ്റ്റൻ റിഷഭ് പന്ത് പറഞ്ഞു.

മൂന്ന് വിക്കറ്റിനാണ് ഡൽഹി കൊൽക്കത്തയോട് തോറ്റത്, കെകെആറിന് പിന്തുടരാനായി 135 റൺസ് മാത്രമായിരുന്നു ആദ്യം ബാറ്റ് ചെയ്ത ഡൽഹിക്ക് നേടാനായത്.

Also Read: ഇന്ത്യന്‍ ടീമിന്റെ താത്കാലിക പരിശീലകനായി ദ്രാവിഡ് എത്തിയേക്കും

ബോളിങ്ങിൽ കൊണ്ട് ഡൽഹി ശക്തമായി പൊരുതിയെങ്കിലും ഒരു പന്ത് ബാക്കി നിൽക്കെ കൊൽക്കത്ത വിജയം സ്വന്തമാക്കുകയും ചെയ്തു.

പരാജയം തന്റെ ഹൃദയത്തെ നടുക്കുന്നതായിരുന്നെന്ന് റിഷഭ് പന്ത് പറഞ്ഞു.

“ഇന്നലെ രാത്രി ഹൃദയം നടുങ്ങിപ്പോവുന്ന അവസ്ഥയായിരുന്നു. പക്ഷേ അസാമാന്യരായ പോരാളികളുടെ ഈ ടീമിനെ നയിക്കുന്നത് എനിക്ക് അഭിമാനകരമാണ്. സീസണിൽ ഞങ്ങൾ കഠിനമായി പോരാടി, ചില ദിവസങ്ങളിൽ ഞങ്ങൾ വീഴ്ച വരുത്തിയെങ്കിലും, ഞങ്ങൾ എല്ലായ്പ്പോഴും 100 ശതമാനം നൽകി, ”പന്ത് ട്വീറ്റ് ചെയ്തു.

Also Read: ശര്‍ദൂല്‍ താക്കൂര്‍ ലോകകപ്പ് ടീമില്‍; ഹര്‍ഷല്‍ പട്ടേലടക്കം എട്ട് താരങ്ങള്‍ യുഎഇയില്‍ തുടരും

“ഉടമകൾ, മാനേജുമെന്റ്, ജീവനക്കാർ, എന്റെ ടീമംഗങ്ങൾ, ഏറ്റവും പ്രധാനമായി, ഞങ്ങളുടെ വികാരഭരിതരായ ആരാധകർ, എല്ലാവർക്കും എന്റെ ഹൃദയത്തിൽ നിന്ന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾ എല്ലാവരും ഈ സീസണിനെ സവിശേഷമാക്കി. ഞങ്ങൾ ശക്തമായി തിരിച്ചുവരും, ”അദ്ദേഹം പറഞ്ഞു.

രണ്ട് തവണ ഐപിഎൽ ചാമ്പ്യന്മാരായ കെകെആർ വെള്ളിയാഴ്ച ദുബായിൽ നടക്കുന്ന ഫൈനലിൽ മൂന്ന് തവണ വിജയികളായ ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ipl 2021 rishabh pant ended in heartbreak but delhi capitals is team of exceptional warriors pant after ipl ouster

Next Story
ഇന്ത്യന്‍ ടീമിന്റെ താത്കാലിക പരിശീലകനായി ദ്രാവിഡ് എത്തിയേക്കുംrahul dravid, രാഹുൽ ദ്രാവിഡ്, dravid, ദ്രാവിഡ്, dravid india, dravid coach, ദ്രാവിഡ് പരിശീലകൻ, dravid india coach, india vs sri lanka, ഇന്ത്യ-ശ്രീലങ്ക, sri lanka vs india, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express
X