IPL 2021: കൂടുതൽ തുക ബാക്കിയുള്ളത് പഞ്ചാബിന്, ഒഴിവുകൾ ബാംഗ്ലൂരിൽ; താരലേലത്തിന് ഒരുങ്ങി ഫ്രാഞ്ചൈസികൾ

വിവിധ ഫ്രാഞ്ചൈസികൾ ഒഴിവാക്കിയ താരങ്ങളും നിലനിർത്തിയ താരങ്ങളും ആരൊക്കെയെന്ന് പരിശോധിക്കം. ഒപ്പം ഒഴിവുകളുടെ എണ്ണവും പോക്കറ്റിൽ ബാക്കിയുള്ള തുകയും

ms dhoni, dhoni, csk vs kxip, kxip vs csk, chennai super kings, ipl 2020, dhoni csk, watson, faf du plessis

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 14-ാം പതിപ്പിനായുള്ള ഒരുക്കങ്ങൾ ഫ്രാഞ്ചൈസികൾ ആരംഭിച്ചു കഴിഞ്ഞു. അഞ്ച് തവണ ചാംപ്യന്മാരായ ചെന്നൈ മുതൽ കഴിഞ്ഞ സീസണിൽ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരായി ടൂർണമെന്റ് അവസാനിപ്പിച്ച പ്രഥമ ചാംപ്യന്മാരായ രാജസ്ഥാൻ റോയൽസ് വരെയുള്ള എട്ട് ടീമുകളും വരും സീസണിൽ കിരീടത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. ഇത്തവണ മെഗ താരലേലമായതിനാൽ ടീമിൽ കാര്യമായ അഴിച്ചു പണികൾ ടീമുകൾ ആരംഭിച്ചു കഴിഞ്ഞു. ഇതിന്റെ ഭാഗമായാണ് പ്രമുഖരടക്കം പല താരങ്ങളെയും ലേലത്തിന് മുന്നോടിയായി ക്ലബ്ബുകൾ ഒഴിവാക്കിയത്. വിവിധ ഫ്രാഞ്ചൈസികൾ ഒഴിവാക്കിയ താരങ്ങളും നിലനിർത്തിയ താരങ്ങളും ആരൊക്കെയെന്ന് പരിശോധിക്കം. ഒപ്പം ഒഴിവുകളുടെ എണ്ണവും പോക്കറ്റിൽ ബാക്കിയുള്ള തുകയും.

ചെന്നൈ സൂപ്പർ കിങ്സ്

നിലനിർത്തിയ താരങ്ങൾ: നാരയൻ ജഗദീശൻ, റുഥുരാജ് ഗയ്ക്വാദ്, കെ.എം ആസിഫ്, രവീന്ദ്ര ജഡേജ, എം.എസ് ധോണി, ജോഷ് ഹെയ്സൽവുഡ്, കരൺ ശർമ, അമ്പാട്ടി റയ്ഡു, സുരേഷ് റെയ്ന, ദീപക് ചാഹർ, ഫാഫ് ഡു പ്ലെസിസ്, ഷാർദുൽ ഠാക്കൂർ, മിച്ചൽ സാന്റനർ, ഡ്വെയ്ൻ ബ്രാവോ, ലുങ്കി എങ്കിഡി, സാം കറൺ, ഇമ്രാൻ താഹിർ, സായ് കിഷോർ

ഒഴിവാക്കിയ താരങ്ങൾ: കേദാർ ജാദവ്, പിയൂഷ് ചൗള, മോനു കുമാർ, മുരളി വിജയ്, ഹർഭജൻ സിങ്, ഷെയ്ൻ വാട്സൺ(റിട്ടേഡ്)

ബാക്കിയുള്ള തുക: 22.90 കോടി

അവശേഷിക്കുന്ന സ്ലോട്ടുകൾ: ഇന്ത്യൻ താരങ്ങൾ – 6, വിദേശ താരങ്ങൾ – 1

Also Read: ഒടുവിൽ ഐസിസിയും സമ്മതിച്ചു, പന്ത് സ്‌പൈഡർമാൻ തന്നെ

ഡൽഹി ക്യാപിറ്റൽസ്

നിലനിർത്തിയ താരങ്ങൾ: ശ്രേയസ് അയ്യർ, ശിഖർ ധവാൻ, റിഷഭ് പന്ത്, ഇഷാന്ത് ശർമ, അജിങ്ക്യ രഹാനെ, ആർ അശ്വിൻ, പൃഥ്വി ഷാ, ലളിത യാദവ്, അൻറിച്ച് നോർഷെ, ആവേശ് ഖാൻ, അക്സർ പട്ടേൽ, അമിത് മിശ്ര, കഗിസോ റബാഡ, മാർക്കസ് സ്റ്റൊയ്നിസ്, ക്രിസ് വോക്സ്, ഷിമ്രോണ ഹെറ്റ്മെയർ, പ്രവീൺ ദുബെ

ഒഴിവാക്കിയ താരങ്ങൾ: മോഹിത് ശർമ, സന്ദീപ് ലാമിച്ചാനെ, അലക്സ് ക്യാരി, കീമോ പോൾ, തുഷാർ ദേശ്പാണ്ഡെ, ജേസൺ റോയ്, ഡാനിയേൽ സാംസ്(ട്രേഡഡ്), ഹർഷർ പട്ടേൽ (ട്രേഡഡ്)

ബാക്കിയുള്ള തുക: 12.90 കോടി

അവശേഷിക്കുന്ന സ്ലോട്ടുകൾ: ഇന്ത്യൻ താരങ്ങൾ – 4, വിദേശ താരങ്ങൾ – 2

കിങ്സ് ഇലവൻ പഞ്ചാബ്

നിലനിർത്തിയ താരങ്ങൾ: ക്രിസ് ഗെയ്ൽ, മായങ്ക് അഗർവാൾ, സർഫ്രാസ് ഖാൻ, മന്ദീപ് സിങ്, ഇഷാൻ പോറൽ, രവി ബിഷ്ണോയ്, മുഹമ്മദ് ഷമി, എം അശ്വിൻ, ഹർപ്രീത് ബ്രാർ, ദർശൻ നാൽഖണ്ഡെ, ക്രിസ് ജോർദാൻ, ദീപക് ഹൂഡ, കെ.എൽ രാഹുൽ, നിക്കോളാസ് പുറാൻ, പ്രഭ്സിമ്രാൻ സിങ്, അർഷ്ദീപ് സിങ്.

ഒഴിവാക്കിയ താരങ്ങൾ: ഗ്ലെൻ മാക്സ്‌വെൽ, ഷെൽട്ടൻ കോട്ട്രൽ, കൃഷ്ണപ്പ ഗൗതം, മുജീബ് ഉർ റഹ്മാൻ, തജിന്ദർ സിങ്, ജിമ്മി നീഷാം, ഹാർജസ് വിൽജോൺ, കരുൺ നായർ, ജെ സുചിത്

ബാക്കിയുള്ള തുക: 53.20 കോടി

അവശേഷിക്കുന്ന സ്ലോട്ടുകൾ: ഇന്ത്യൻ താരങ്ങൾ – 4, വിദേശ താരങ്ങൾ – 5

Also Read: ‘അച്ഛൻ വീട്ടിൽ എത്തുമ്പോൾ ഏറുകൊണ്ട സ്ഥലത്തെല്ലാം ഞാൻ ഉമ്മ നൽകും, വേദന മാറും’

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

നിലനിർത്തിയ താരങ്ങൾ: ആന്ദ്രെ റസൽ, ദിനേശ് കാർത്തിക്, ഹാരി ഗുർണി, കമലേഷ് നഗർകൊട്ടി, കുൽദീപ് യാദവ്, ലോക്കി ഫെർഗ്യൂസൺ, നിതീഷ് റാണ, പ്രസീദ് കൃഷ്ണ, റിങ്കു സിങ്, സന്ദീപ് വാര്യർ, ശിവം മവി, ശുഭ്മാൻ ഗിൽ, സുനിൽ നരെയ്ൻ, പാറ്റ് കമ്മിൻസ്, ഒയിൻ മോർഗൻ, വരുൺ ചക്രവർത്തി, രാഹുൽ ത്രിപാഠി

ഒഴിവാക്കിയ താരങ്ങൾ: ടോം ബാന്റൺ, ക്രിസ് ഗ്രീൻ, നിഖിൽ നായ്ഖ്, സിദ്ധേശ് ലാദ്, എം സിദ്ധാർത്ഥ്.

ബാക്കിയുള്ള തുക: 10.75 കോടി

അവശേഷിക്കുന്ന സ്ലോട്ടുകൾ: ഇന്ത്യൻ താരങ്ങൾ – 6, വിദേശ താരങ്ങൾ – 2

രാജസ്ഥാൻ റോയൽസ്

നിലനിർത്തിയ താരങ്ങൾ: റോബിൻ ഉത്തപ്പ, മഹിപാൽ ലോംറോർ, മനാൻ വോറ, റിയാൻ പരാഗ്, മായങ്ക് മാർഖണ്ഡെ, ശ്രേയസ് ഗോപാൽ, ജയ്ദേവ് ഉനദ്ഘട്ട്, കാർത്തിക് ത്യാഗി, രാഹുൽ തിവാട്ടിയ, സഞ്ജു സാംസൺ, അനൂജ് റാവത്ത്, ഡേവിഡ് മില്ലർ, ജോഫ്ര ആർച്ചർ, ആൻഡ്രൂ ടൈ, ബെൻ സ്റ്റോക്സ്, ജോസ് ബട്‌ലർ, യശസ്വി ജയ്സ്വാൾ

ഒഴിവാക്കിയ താരങ്ങൾ: സ്റ്റീവ് സ്മിത്ത്, അങ്കിത് രജ്പുത്, ഓഷെയ്ൻ തോമസ്, ശശാങ്ക് സിങ്, ആകാശ് സിങ്, വരുൺ ആരോൺ, ടോം കറൺ, അനുരുദ്ധ ജോഷി

ബാക്കിയുള്ള തുക: 34.85 കോടി

അവശേഷിക്കുന്ന സ്ലോട്ടുകൾ: ഇന്ത്യൻ താരങ്ങൾ – 5, വിദേശ താരങ്ങൾ – 3

മുംബൈ ഇന്ത്യൻസ്

നിലനിർത്തിയ താരങ്ങൾ: രോഹിത് ശർമ, സൂര്യകുമാർ യാദവ്, അൻമോൾപ്രീത് സിങ്, ക്രിസ് ലിൺ, സൗരഭ് തിവാരി, ധവാൽ കുൽക്കർണി, ജസ്പ്രീത് ബുംറ, രാഹുൽ ചാഹർ, ട്രെന്റ് ബോൾട്ട്, ഹാർദിക് പാണ്ഡ്യ, ജയന്ത് യാദവ്, കിറോൺ പൊള്ളാർഡ്, ക്രുണാൽ പാണ്ഡ്യ, അൻകുൽ റോയ്, ഇഷാൻ കിഷൻ, ക്വിന്റൻ ഡി കോക്ക്, ആദിത്യ താരെ, മോഹ്സിൻ ഖാൻ.

ഒഴിവാക്കിയ താരങ്ങൾ: ലസിത് മലിംഗ (റിട്ടേഡ്), നഥാൻ കോൾട്ടർനിൽ, ജെയിംസ് പാറ്റിൻസൺ, ഷെർഫെയ്ൻ റുഥർഫോർഡ്, ദ്വിഗ്‌വിജയ് ദേശ്മുഖ്, പ്രിൻസ് റായ്, എം മെഗ്‌ലെഹ്നാൻ

ബാക്കിയുള്ള തുക: 15.35 കോടി

അവശേഷിക്കുന്ന സ്ലോട്ടുകൾ: ഇന്ത്യൻ താരങ്ങൾ – 3, വിദേശ താരങ്ങൾ – 4

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ

നിലനിർത്തിയ താരങ്ങൾ: വിരാട് കോഹ്‌ലി, എബി ഡി വില്ലിയേഴ്സ്, ദേവ്ദത്ത് പടിക്കൽ, യുസ്‌വേന്ദ്ര ചാഹൽ, മുഹമ്മദ് സിറാജ്, കെയ്ൻ റിച്ചാർഡ്സൺ, വാഷിങ്ടൺ സുന്ദർ, പവൻ ദേഷ്പാണ്ഡെ, ജോഷ്വ ഫിലിപ്പെ, ഷഹ്ബാസ് അഹ്മദ്, നവ്ദീപ് സൈനി, ആദം സാമ്പ

ഒഴിവാക്കിയ താരങ്ങൾ: ഗുർകിറാത്ത് സിങ്, മൊയ്ൻ അലി, ആരോൺ ഫിഞ്ച്, ക്രിസ് മോറിസ്, പവൻ നേഗി, ശിവം ദുബെ, ഇസുറു ഉദാന, പാർഥിവ് പട്ടേൽ (റിട്ടേഡ്), ഡെയ്ൽ സ്റ്റെയിൻ, ഉമേഷ് യാദവ്

ബാക്കിയുള്ള തുക: 35.90 കോടി

അവശേഷിക്കുന്ന സ്ലോട്ടുകൾ: ഇന്ത്യൻ താരങ്ങൾ – 9, വിദേശ താരങ്ങൾ – 4

സൺറൈസേഴ്സ് ഹൈദരാബാദ്

നിലനിർത്തിയ താരങ്ങൾ: കെയ്ൻ വില്യംസൺ, ഡേവിഡ് വാർണർ, മനീഷ് പാണ്ഡെ, വിരാട് സിങ്, പ്രിയം ഗാർഗ്, അബ്ദുൾ സമദ്, ഭുവനേശ്വർ കുമാർ, ഖലീൽ അഹ്മദ്, വൃദ്ധിമാൻ സാഹ, ശ്രീവത്സ് ഗോസ്വാമി, ബേസിൽ തമ്പി, സന്ദീപ് ശർമ, സിദ്ധാർത്ഥ് കൗൾ, ടി നടരാജൻ, അഭിഷേക് ശർമ, ഷഹ്ബാസ് നദീം, മിച്ചൽ മാർഷ്, വിജയ് ശങ്കർ, മുഹമ്മദ് നബി, റഷിദ് ഖാൻ, ജോണി ബെയർസ്റ്റോ, ജേസൺ ഹോൾഡർ

ഒഴിവാക്കിയ താരങ്ങൾ: ബില്ലി സ്റ്റാൻലേക്ക്, ഫാബിയാൻ അലൻ, സഞ്ജയ് യാദവ്, ബി സന്ദീപ്, യാറ പൃഥ്വി രാജ്

ബാക്കിയുള്ള തുക: 10.75 കോടി

അവശേഷിക്കുന്ന സ്ലോട്ടുകൾ: ഇന്ത്യൻ താരങ്ങൾ – 2, വിദേശ താരങ്ങൾ – 1

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ipl 2021 retained and released players complete list with slots available and money left

The moderation of comments is automated and not cleared manually by malayalam.indianexpress.com