ഐപിഎൽ-2021 നായി വിവിധ താരങ്ങളെ നിലനിർത്തി ഫ്രാഞ്ചൈസികൾ. പല പ്രമുഖ താരങ്ങളേയും ഫ്രാഞ്ചൈസികൾ ഒഴിവാക്കി. സ്റ്റീവ് സ്മിത്ത്, ഗ്ലെൻ മാക്സ്‌വെൽ, ഹർഭജൻ സിങ്ങ്, പിയൂഷ് ചൗള ഉൾപ്പടെ പല പ്രമുഖരും അതാത് ടീമുകളിൽ നിന്ന് ഒഴിവാക്കപ്പെട്ടു.

മുംബൈ ഇന്ത്യൻസിനൊപ്പമുള്ള യാത്ര അവസാനിപ്പിക്കുകയാണെന്ന് ശ്രീലങ്കയുടെ മുൻ താരം ലസിത് മലിംഗ. ഐപിഎല്ലിൽ മലിംഗ ഇനി കളിക്കില്ല. വെടിക്കെട്ട് ബാറ്റ്‌സ്‌മാൻ ഗ്ലെൻ മാക്‌സ്‌വെല്ലിനെ കിങ്സ് ഇളവൻ പഞ്ചാബ് കൈയൊഴിഞ്ഞു. ഈ സീസണിലെ മോശം പ്രകടനത്തെ തുടർന്നാണ് മാക്‌സ്‌വെല്ലിനെ ഒഴിവാക്കിയത്.

Read Also: രാജസ്ഥാൻ റോയൽസിനെ ഇനി സഞ്ജു നയിക്കും; സ്മിത്ത് പുറത്ത്

ടീമുകൾ ഒഴിവാക്കിയ താരങ്ങൾ

ചെന്നൈ സൂപ്പർ കിങ്സ്: കേദാർ ജാദവ്, പിയൂഷ് ചൗള, മോനു കുമാർ, മുരളി വിജയ്, ഹർഭജൻ സിങ്, ഷെയ്ൻ വാട്സൺ(റിട്ടേഡ്)

ഡൽഹി ക്യാപിറ്റൽസ്: മോഹിത് ശർമ, സന്ദീപ് ലാമിഷെയ്ൻ, അലക്സ് ക്യാരി, ഡാനിയേൽ സാംസ്, കീമോ പോൾ, തുഷാർ ദേശ്പാണ്ഡെ, ജേസൺ റോയ്, ഹർഷൽ പട്ടേൽ

കിങ്സ് ഇലവൻ പഞ്ചാബ്: ഗ്ലെൻ മാക്സ്‌വെൽ, ഷെൽട്ടൻ കോട്ട്രൽ, കൃഷ്ണപ്പ ഗൗതം, മുജീബ് ഉർ റഹ്മാൻ, തജീന്ദർ സിങ്, ജിമ്മി നീഷാം, ഹാർഡസ് വിൽജോൺ, കരുൺ നായർ, ജെ സുജിത്

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്: ടോം ബാന്റൻ, ക്രിസ് ഗ്രീൻ, നിഖിൽ നായ്ക്, സുദേശ് ലാഡ്, എം സിദ്ധാർത്ഥ്

രാജസ്ഥാൻ റോയൽസ്: സ്റ്റീവ് സ്മിത്ത്, അങ്കിത് രജ്പുത്, ഓഷെയ്ൻ തോമസ്, ശശാങ്ക് സിങ്, ആകാശ് സിങ്, വരുൺ ആരോൺ, ടോം കറൺ, അനിരുദ്ധ് ജോഷി

മുംബൈ ഇന്ത്യൻസ്: ലസിത് മലിംഗ(റിട്ടേഡ്), നഥാൻ കോൾട്ടർനിൽ, ജെയിംസ് പാറ്റിൻസൺ, ഷെർഫെയ്ൻ റുഥർഫോർഡ്, ദ്വിഗ്‌വിജയ് ദേഷ്മുഖ്, പ്രിൻസ് റായ്, മഗ്ലെനെഹ്ൻ

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ: ഗുർകിറാത് സിങ്, മൊയ്ൻ അലി, ആരോൺ ഫിഞ്ച്, ക്രിസ് മോറിസ്, പവൻ നേഗി, ശിവം ദുബെ, ഇസുറു ഉദാനെ, പാർഥിവ് പട്ടേൽ( റിട്ടേഡ്), ഡെയ്ൽ സ്റ്റെയിൻ, ഉമേഷ് യാദവ്

സൺറൈസേഴ്സ് ഹൈദരാബാദ്: ബില്ലി സ്റ്റാൻലേക്ക്, ഫാബിയാൻ അലൻ, സഞ്ജയ് യാദവ്, ബി സന്ദീപ്, യാറ പാർഥിവ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook