Latest News

IPL 2021, RCB vs MI Score Updates: ഹർഷൽ, ചാഹൽ; മുംബൈയെ എറിഞ്ഞൊതുക്കി ബാംഗ്ലൂർ; ജയം 54 റൺസിന്

ബാംഗ്ലരിന് വേണ്ടി ഹർഷൽ പട്ടേൽ നാലും യൂസ്വേന്ദ്ര ചാഹൽ മൂന്നും വിക്കറ്റ് വീഴ്ത്തി

rcb vs mi, rcb vs mi live, rcb vs mi live score, rcb vs mi live updates, rcb vs mi live score updates, rcb vs mi live online, rcb vs mi live streaming, rcb vs mi ipl, rcb vs mi ipl 2021, ipl, ipl live, ipl live score, ipl live match, ipl 2021, ipl 2021 live, ipl 2021 live updates, ipl 2021 live score, ipl 2021 live match, ipl live cricket score, ipl 2021 live cricket score, hotstar, hotstar ipl, hotstar ipl 2021, hotstar live cricket, live score, live cricket online, cricket news, sports news, indian express, ഐപിഎൽ, ആർസിബി, എംഐ, മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, രോഹിത് ശർമ, വിരാട് കോഹ്ലി, ie malayalam

IPL 2021, RCB vs MI Score Updates: ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 54 റൺസ് ജയം. ആർസിബി ഉയർത്തിയ 166 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ 18.5 ഓവറിൽ 111 റൺസ് മാത്രം നേടി പുറത്താവുകയായിരുന്നു.

ബാംഗ്ലരിന് വേണ്ടി ഹർഷൽ പട്ടേൽ നാലും യൂസ്വേന്ദ്ര ചാഹൽ മൂന്നും വിക്കറ്റ് വീഴ്ത്തി. ഗ്ലെൻ മാക്സ്വെൽ രണ്ട് വിക്കറ്റും മുഹമ്മദ് സിറാജ് ഒരു വിക്കറ്റുമെടുത്തു.

മുംബൈ നിരയിൽ ഓപ്പണർമാരായ കാപ്റ്റൻ രോഹിത് ശർമയ്ക്കും ക്വിന്റൺ ഡികോക്കിനും മാത്രമാണ് റൺസ് രണ്ടക്കം തികയ്ക്കാൻ കഴിഞ്ഞത്. രോഹിത് ശർമ 28 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും അടക്കം 43 റൺസ് നേടിയപ്പോൾ ഡികോക്ക് 23 പന്തിൽ നാല് ഫോറടക്കം 24 റൺസെടുത്ത് പുറത്തായി.

ഇഷാൻ കിഷൻ-ഒമ്പത്, സൂര്യകുമാർ യാദവ്-എട്ട്, കൃണാൽ പാണ്ഡ്യ-അഞ്ച്, കീരോൺ പൊള്ളാഡ്-ഏഴ്, ഹർദിക് പാണ്ഡ്യ-മൂന്ന്, ജസ്പ്രിത് ബുംറ-അഞ്ച് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ റൺസ്. ആദം മിൽനെ, രാഹുൽ ചഹർ, ട്രെന്റ് ബൗൾട്ട് എന്നിവർ റണ്ണൊന്നും നേടിയില്ല.

ആദ്യം ബാറ്റ് ചെയ്ത ആർസിബി നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 165 റൺസാണ് നേടിയത്

ബാംഗ്ലൂരിന് വേണ്ടി നായകൻ വിരാട് കോഹ്ലിയും ഗ്ലെൻ മാക്സ്വെലും അർദ്ധ സെഞ്ചുറി നേടി. ഓപ്പണിങ്ങിനിറങ്ങിയ കോഹ്ലി 42 പന്തിൽ മൂന്ന് ഫോറും മൂന്ന് സിക്സറുമടക്കം 51 റൺസ് നേടി. 37 പന്തിൽനിന്ന് ആറ് ഫോറും മൂന്ന് സിക്സുമടക്കം 56 റൺസെടുത്തു.

ഓപ്പണർ ദേവ്ദത്ത് പടിക്കൽ റണ്ണൊന്നുമെടുക്കാതെ പുറത്തായി. ശ്രീകർ ഭരത് 24 പന്തിൽനിന്ന് 32 റൺസ് നേടി. എബിഡിവില്ലേഴ്സ് ആറ് പന്തിൽ നിന്ന് 11 റൺസ് നേടി പുറത്തായി. ഡാൻ ക്രിസ്റ്റ്യൻ-1, ഷഹ്ബാസ് അഹ്മദ്-1, കെയ്ൽ ജേമീസൺ -2 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ റൺസ്.

മുംബൈക്ക് വേണ്ടി ബുംറ മൂന്ന് വിക്കറ്റെടുത്തു. ട്രെന്റ് ബൗൾട്ട്, ആദം മിൽനെ, രാഹുൽ ചഹർ എന്നിവർ ഓരോ വിക്കറ്റെടുത്തു.

മത്സരത്തിൽ 10,000 ടി20 റൺസ് മറികടക്കുക എന്ന നേട്ടം കോഹ്ലി സ്വന്തമാക്കി. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമാവുകയും ചെയ്തു കോഹ്ലി. റെക്കോഡിലെത്താൻ് 13 റൺസ് മാത്രം ദൂരെനിൽക്കുമ്പോഴാണ് കോഹ്ലി ഇന്ന് മത്സരത്തിനിറങ്ങിയത്.

Read More: 10,000 ടി 20 റൺസ് മറികടന്ന് കോഹ്ലി; നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം

മത്സരത്തിൽ ടോസ് നേടിയ മുംബൈ ബൗളിങ് തിരഞ്ഞെടുക്കുകയായാണ്. ഐപിഎൽ പുനരാരംഭിച്ച ശേഷം കളിച്ച രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ശേഷമാണ് ഇരു ടീമുകളും ഞായറാഴ്ച ദുബായ് ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ മൂന്നാം മത്സരത്തിനിറങ്ങിയത്. ചെന്നൈ സൂപ്പർ കിംഗ്സ് (സിഎസ്കെ), കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആർ) എന്നിവരോടായിരുന്നു ഇരു ടീമുകളും തോറ്റത്.

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (പ്ലേയിംഗ് ഇലവൻ): വിരാട് കോലി (കാപ്റ്റൻ), ദേവദത്ത് പടിക്കൽ, ശ്രീകർ ഭരത് (വിക്കറ്റ് കീപ്പർ), ഗ്ലെൻ മാക്സ്വെൽ, എബി ഡിവില്ലിയേഴ്സ്, ഷഹബാസ് അഹമ്മദ്, ഡാനിയൽ ക്രിസ്റ്റ്യൻ, കെയ്ൽ ജേമിസൺ, ഹർഷൽ പട്ടേൽ, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചഹൽ

മുംബൈ ഇന്ത്യൻസ് (പ്ലേയിംഗ് ഇലവൻ): രോഹിത് ശർമ്മ (കാപ്റ്റൻ), ക്വിന്റൺ ഡി കോക്ക് (വിക്കറ്റ് കീപ്പർ), സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, കീറോൺ പൊള്ളാർഡ്, ക്രുണാൽ പാണ്ഡ്യ, ആദം മിൽനെ, രാഹുൽ ചഹാർ, ജസ്പ്രീത് ബുംറ, ട്രെന്റ് ബോൾട്ട്

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ipl 2021 rcb vs mi royal challengers bangalore mumbai indians match cricket score updates

Next Story
IPL 2021, CSK vs KKR: തകർത്തടിച്ച് ജഡേജ; അവസാന പന്തിൽ ജയം നേടി ചെന്നൈ; വീണ്ടും പോയിന്റ് നിലയിൽ ഒന്നാമത്
The moderation of comments is automated and not cleared manually by malayalam.indianexpress.com