scorecardresearch
Latest News

RCB vs KKR Eliminator, IPL 2021 Score: എലിമിനേറ്ററിൽ ബാംഗ്ലൂരിനെ നാല് വിക്കറ്റിന് തകർത്ത് കൊൽക്കത്ത; ഇനി ക്വാളിഫയർ

RCB vs KKR Eliminator, IPL 2021 Score: ബുധനാഴ്ച നടക്കുന്ന രണ്ടാം ക്വാളിഫയറിൽ കൊൽക്കത്ത ഡൽഹിയെ നേരിടും

RCB VS KKR, KKR Vs RCB Live Score, Royal Challengers Bangalore vs Kolkata Knight Riders, RCB VS KKR Eliminator Live Score, RCB vs KKR live score, RCB vs KKR live Updates, IPL Eliminator, IPL Eliminator Live Updates, ഐപിഎൽ, എലിമിനേറ്റർ, ആർസിബി കെകെആർ, ആർസിബി, കെകെആർ, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, IE Malayalam

RCB vs KKR Eliminator, IPL 2021 Score: ഐപിഎൽ എലിമിനേറ്റർ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നാല് വിക്കറ്റിന് പരാജയപ്പെടുത്തി. ബാംഗ്ലൂർ ഉയർത്തിയ 139 റൺസ് വിജയലക്ഷ്യത്തിൽ നിശ്ചിത 20 ഓവർ അവസാനിക്കാൻ രണ്ട് പന്ത് ശേഷിക്കേയാണ് കൊൽക്കത്ത എത്തിച്ചേർന്നത്. ആറ് വിക്കറ്റ് നഷ്ടത്തിൽ 139 റൺസ് കൊൽക്കത്ത നേടി.

ആദ്യം ബാറ്റ് ചെയ്ത ആർസിബിയുടെ റൺസ് പിടിച്ചുകെട്ടാൻ കഴിഞ്ഞതാണ് കൊൽക്കത്തെയെ വിജയത്തിലേക്ക് നയിച്ചത്. 18 പന്തിൽ നിന്ന് 29 റൺസെടുത്ത ശുഭ്മാൻ ഗില്ലാണ് കൊൽക്കത്തയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസെടുത്തത്. വെങ്കടേശ് അയ്യർ-26, രാഹുൽ തൃപാഠി-ആറ്, നിതീഷ് റാണ-23, സുനിൽ നരൈൻ-26, ദിനേശ് കാർത്തിക്-10, ഇയോൺ മോർഗൻ-ആഞ്ച്, ഷാക്കിബുൽ ഹസൻ- ഒമ്പത് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ റൺസ്.

ആർസിബിക്ക് വേണ്ടി മുഹമ്മദ് സിറാജും യൂസ്വേന്ദ്ര ചാഹലും ഹർഷൽ പട്ടേലും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ആർസിബി നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 138 റൺസ് നേടി.

കൊൽക്കത്തയുടെ ബൗളിങ്ങിന് മുന്നിൽ ബാംഗ്ലൂർ ബാറ്റിങ് നിര തളരുന്ന കാഴ്ചയാണ് മത്സരത്തിന്റെ ആദ്യ പകുതിയിൽ കാണാനായത്. 33 പന്തിൽ നിന്ന് അഞ്ച് ഫോറടക്കം 39 റൺസ് നേടിയ കാപ്റ്റൻ വിരാട് കോഹ്ലിയാണ് ആർസിബിയുടെ ടോപ്പ് സ്കോറർ. കോഹ്ലിക്കൊപ്പം ഓപ്പണിങ്ങിനിറങ്ങിയ ദേവ്ദത്ത് പടിക്കൽ 18 പന്തിൽ നിന്ന് രണ്ട് ഫോറടക്കം 21 റൺസ് നേടി പുറത്തായി.

ശ്രീകർ ഭരത്- ഒമ്പത്, ഗ്ലെൻ മാക്സ്വെൽ-15, എബി ഡിവില്ലേഴ്സ്-11, ഷഹ്ബാസ് അഹമ്മദ്-13, ഡാൻ ക്രിസ്റ്റ്യൻ-ഒമ്പത്, ഹർഷൽ പട്ടേൽ- എട്ട്, ജോർജ് ഗാർട്ടൺ-പൂജ്യം എന്നിങ്ങനെയാണ് മറ്റുള്ളവരുടെ റൺസ്.

കൊൽക്കത്തയ്ക്ക് വേണ്ടി സുനിൽ നരൈൻ നാല് വിക്കറ്റ് വീഴ്ത്തി. ലോക്കി ഫെർഗൂസൻ രണ്ട് വിക്കറ്റെടുത്തു.

മത്സരത്തിൽ ടോസ് നേടിയ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ആദ്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ആർസിബിക്ക് എതിരായ ജയത്തോടെ ബുധനാഴ്ച നടക്കുന്ന രണ്ടാം ക്വാളിഫയർ മത്സരത്തിലേക്ക് കൊൽക്കത്തക്ക് പ്രവേശനം ലഭിച്ചിരിക്കുകയാണ്. ആദ്യ ക്വാളിഫയറിൽ ഡൽഹിയെ പരാജയപ്പെടുത്തി ചെന്നൈ നേരിട്ട് ഫൈനൽ പ്രവേശനം നേടിയിരുന്നു. ചൊവ്വാഴ്ച നടക്കുന്ന രണ്ടാം ക്വാളിഫയറിൽ ഡൽഹിയെയാണ് കൊൽക്കത്ത നേരിടുക. രണ്ടാം ക്വാളിഫയറിലെ വിജയികൾ ഫൈനലിൽ ചെന്നൈയെ നേരിടും.

Also Read: ഐപിഎൽ: ക്വാളിഫയറും എലിമിനേറ്ററും സമ്മർദ്ദം കൂട്ടുന്നതിനുണ്ടാക്കിയ വാക്കുകളെന്ന് വിരാട് കോഹ്ലി

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Ipl 2021 rcb vs kkr eliminator score updates