scorecardresearch
Latest News

IPL 2021 Qualifier 2, DC vs KKR Live Streaming: ഫൈനലിൽ ചെന്നൈയുടെ എതിരാളികളെ ഇന്നറിയാം; മത്സരം എപ്പോൾ എവിടെ കാണാം

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ എലിമിനേറ്ററിൽ മുട്ടു കുത്തിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കൊൽക്കത്ത

DC Vs KKR, KKR Vs DC, DC vs KKR Qualifier 2, IPL 2021, IPL 2021 DC vs KKR Qualifier, IPL 2021 Qualifier 2, IPL 2021 DC vs KKR, IPL 2021 Qualifier 2, KKR Vs DC Live Streaming, Live Streaming KKR Vs DC

കന്നി കിരീടം ലക്ഷ്യമിട്ട് ഡൽഹി ക്യാപിറ്റൽസും മൂന്നാം കിരീടം ലക്ഷ്യമിട്ട് കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ഐപിഎൽ പതിനാലാം സീസണിന്റെ രണ്ടാം ക്വാളിഫയറിൽ ഇന്നിറങ്ങുന്നു. ഇന്നത്തെ മത്സരത്തിൽ ജയിക്കുന്ന ഫൈനലിൽ ചെന്നൈ സൂപ്പർ കിങ്സിനെ നേരിടും.

ആദ്യ ക്വാളിഫയറിൽ ചെന്നൈ സൂപ്പർ കിങ്‌സിനോട് തോറ്റാണ് ഡൽഹി ഇറങ്ങുന്നത്. എന്നാൽ മറുവശത്ത് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ എലിമിനേറ്ററിൽ മുട്ടു കുത്തിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കൊൽക്കത്ത.

രണ്ടു തവണ ചാമ്പ്യന്മാരായ കൊൽക്കത്തയെ കഴിഞ്ഞ മത്സരത്തിലെ ടീമിന്റെ പ്രകടനം ഇന്നത്തെ മത്സരത്തിൽ കാര്യമായി സ്വാധീനിച്ചേക്കും. സുനിൽ നരേൻ ഫോമിലേക്ക് ഉയർന്നതെല്ലാം ടീമിന് ഇന്നത്തെ മത്സരത്തിൽ പ്രതീക്ഷ നൽകുന്നതാണ്. സീസണിലെ ഏറ്റവും ശക്തമായ ടീമുകളിൽ ഒന്നായ ഡൽഹിക്ക് സീസണിൽ ഉടനീളം കാഴ്ചവെച്ച പ്രകടനം ഒരിക്കൽ കൂടി പുറത്തെടുക്കാനുള്ള അവസരമാണിത്. അങ്ങനെയെങ്കിൽ തുടർച്ചയായ രണ്ടാം വർഷവും തല ഉയർത്തി ഫൈനലിലേക്ക് കടക്കാം.

Also Read: IPL 2021: ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും പുറത്താക്കിയതിനു കാരണം പറഞ്ഞില്ല: വാർണർ

ടീം

ഡൽഹി ക്യാപിറ്റൽസ്: റിഷഭ് പന്ത് (ക്യാപ്റ്റൻ), അജിങ്ക്യ രഹാനെ, പൃഥ്വി ഷാ, റിപൽ പട്ടേൽ, ശിഖർ ധവാൻ, ഷിംറോൺ ഹെത്ത്മേയർ, ശ്രേയസ് അയ്യർ, സ്റ്റീവ് സ്മിത്ത്, അമിത് മിശ്ര, അൻറിച്ച് നോർക്യേ, ആവേശ് ഖാൻ, ബെൻ ദ്വാരഷൂയിസ്, ഇഷാന്ത് ശർമ്മ, കഗിസോ റബാഡ, കുൽവന്ത് കെജെറോളിയ , ലുക്മാൻ മേരിവാല, പ്രവീൺ ദുബെ, ടോം കുറാൻ, ഉമേഷ് യാദവ്, അക്സർ പട്ടേൽ, ലളിത് യാദവ്, മാർക്കസ് സ്റ്റോയിനിസ്, രവിചന്ദ്രൻ അശ്വിൻ, സാം ബില്ലിംഗ്സ്, വിഷ്ണു വിനോദ്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്: ഇയോൻ മോർഗൻ (ക്യാപ്റ്റൻ), ദിനേശ് കാർത്തിക്, ഗുർക്കീരത് സിംഗ് മാൻ, കരുൺ നായർ, നിതീഷ് റാണ, രാഹുൽ ത്രിപാഠി, ശുബ്മാൻ ഗിൽ, ഹർഭജൻ സിംഗ്, കമലേഷ് നഗർകോട്ടി, കുൽദീപ് യാദവ്, ലോക്കി ഫെർഗൂസൺ, പവൻ നേഗി, എം. പ്രസിദ് കൃഷ്ണ, സന്ദീപ് വാര്യർ , ശിവം ദുബെ, ടിം സൗത്തി, വൈഭവ് അറോറ, വരുൺ ചക്രവർത്തി, ആന്ദ്രെ റസ്സൽ, ബെൻ കട്ടിംഗ്, ഷാക്കിബ് അൽ ഹസൻ, സുനിൽ നരെയ്ൻ, വെങ്കിടേഷ് അയ്യർ, ഷെൽഡൺ ജാക്സൺ, ടിം സെയ്ഫർട്ട്.

എപ്പോഴാണ് ഡൽഹി ക്യാപിറ്റൽസ് (ഡിസി) vs കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആർ) ഐപിഎൽ ക്വാളിഫയർ 2 ആരംഭിക്കുന്നത്?

ഡൽഹി ക്യാപിറ്റൽസ് (ഡിസി) vs കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആർ) ഐപിഎൽ ക്വാളിഫയർ 2 രാത്രി 07.30ന് ആരംഭിക്കും.

ഡൽഹി ക്യാപിയാറ്റ്സ് (ഡിസി) vs കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആർ) ഐപിഎൽ ക്വാളിഫയർ 2 എന്നാണ്?

ഡൽഹി ക്യാപിറ്റൽസ് (ഡിസി) vs കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആർ) ഐപിഎൽ ക്വാളിഫയർ 2 ഒക്ടോബർ 13ന് (ബുധനാഴ്ച) നടക്കും.

ഏത് ചാനലുകളാണ് ഡൽഹി ക്യാപിറ്റൽസ് (ഡിസി) vs കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആർ) ഐപിഎൽ ക്വാളിഫയർ 2 സംപ്രേക്ഷണം ചെയ്യുന്നത്?

സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്കിൽ നിങ്ങൾക്ക് ഡൽഹി ക്യാപിറ്റൽസ് (ഡിസി) vs കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആർ) ഐപിഎൽ ക്വാളിഫയർ 2 കാണാൻ കഴിയും.

ഡൽഹി ക്യാപിറ്റൽസ് (ഡിസി) vs കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആർ) ഐപിഎൽ ക്വാളിഫയർ 2 എന്നിവയുടെ തത്സമയ സ്ട്രീമിംഗ് ഞാൻ എങ്ങനെ കാണും?

നിങ്ങൾക്ക് ഡൽഹി ക്യാപിറ്റൽസ് (ഡിസി) vs കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആർ) ഐപിഎൽ ക്വാളിഫയർ 2 തത്സമയ ക്രിക്കറ്റ് സ്ട്രീമിംഗ് മത്സരം ഡിസ്നി+ ഹോട്ട്സ്റ്റാർ, ജിയോ ടിവി എന്നിവയിൽ കാണാം.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Ipl 2021 qualifier 2 dc vs kkr live streaming when and where to watch