scorecardresearch
Latest News

IPL-2021 Qualifier-1-DC Vs CSK: Score, Updates- മികച്ച പ്രകടനവുമായി ഋതുരാജും ഉത്തപ്പയും, ഫിനിഷ് ചെയ്ത് ധോണി; ആദ്യ പ്ലേഓഫിൽ ചെന്നൈക്ക് ജയം

IPL-2021 Qualifier-1-DC Vs CSK: Score, Updates: ആദ്യ പ്ലേഓഫിൽ വിജയിച്ച ചെന്നൈ ഐപിഎൽ ഫൈനലിലേക്ക് നേരിട്ട് പ്രവേശനം നേടി

IPL-2021 Qualifier-1-DC Vs CSK: Score, Updates- മികച്ച പ്രകടനവുമായി ഋതുരാജും ഉത്തപ്പയും, ഫിനിഷ് ചെയ്ത് ധോണി; ആദ്യ പ്ലേഓഫിൽ ചെന്നൈക്ക് ജയം

IPL-2021 Qualifier-1-DC Vs CSK: Score, Updates: ഐപിഎൽ 2021 സീസണിലെ ആദ്യ പ്ലേ ഓഫ് മത്സരത്തിൽ ഡൽഹി കാപിറ്റൽസിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി ചെന്നൈ സൂപ്പർ കിങ്സ്.

ഡൽഹി ഉയർത്തിയ 173 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ചെന്നൈ 20 ഓവർ അവസാനിക്കാൻ രണ്ട് പന്ത് ബാക്കി നിൽക്കെയാണ് വിജയം നേടിയത്. അവസാന ഓവറിലെ നാലാമത്തെ പന്ത് ധോണി ബൗണ്ടറി നേടിയതോടെ ചെന്നൈ ആറ് വിക്കറ്റ് നഷ്ടത്തിൽ 173 റൺസെന്ന സ്കോർ നേടി വിജയമുറപ്പിക്കുകയായിരുന്നു.

ഓപ്പണർ ഋതുരാജ് ഗെയ്ക്ക്വാദും മൂന്നാമനായി ഇറങ്ങിയ റോബിൻ ഉത്തപ്പയുമാണ് അർദ്ധസെഞ്ചുറികളിലൂടെ ചെന്നൈയുടെ ജയത്തിന് അടിത്തറയേകിയത്. ഗെയ്ക്ക്വാദ് 50 പന്തിൽ അഞ്ച് ഫോറും രണ്ട് സിക്സറും അടക്കം 70 റൺസ് നേടി. ഉത്തപ്പ 44 പന്തിൽ ഏഴ് ഫോറും രണ്ട് സിക്സും അടക്കം 63 റൺസ് നേടി.

മറ്റുള്ളവരിൽ അവസാന ഓവറുകളിൽ ധോണി 18 റൺസും മോയീൻ അലി 16 റൺസും നേടിയതൊഴിച്ചാൽ മറ്റാർക്കും റൺസ് രണ്ടക്കം തികയ്ക്കാൻ കഴിഞ്ഞില്ല. ഫാഫ് ഡുപ്ലെസിസും അമ്പട്ടി റായുഡുവും ഓരോ റൺസെടുത്തപ്പോൾ ശർദുൽ ഠാക്കൂർ റണ്ണൊന്നുമെടുക്കാതെ പുറത്തായി. അവസാനം ഇറങ്ങിയ രവീന്ദ്ര ജഡേജയും റണ്ണൊന്നും നേടിയില്ല.

ഡൽഹിക്ക് വേണ്ടി ടോം കറൺ മൂന്ന് വിക്കറ്റെടുത്തു. ആവേശ് ഖാൻ ഒരു വിക്കറ്റെടുത്തു.

ആദ്യം ബാറ്റ് ചെയ്ത ഡൽഹി നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 172 റൺസ് നേടി.

ഡൽഹിക്ക് വേണ്ടി ഓപ്പണർ പൃഥ്വി ഷായും കാപ്റ്റൻ റിഷഭ് പന്തും അർദ്ധ സെഞ്ചുറി നേടി. പൃഥ്വി ഷാ 34 പന്തിൽ ഏഴ് ഫോറും മൂന്ന് സിക്സറുമടക്കം 60 റൺസ് നേടി. അഞ്ചാമനായി ഇറങ്ങിയ റിഷഭ് പന്ത് പുറത്താവാതെ 35 പന്തിൽ മൂന്ന് ഫോറും രണ്ട് സിക്സും അടക്കം 51 റൺസ് നേടി.

ഓപ്പണിങ്ങിനിറങ്ങിയ ശിഖർ ധവാൻ തുടക്കത്തിൽ ഏഴ് പന്തിൽ നിന്ന് ഒരു ഫോറടക്കം നാല് റൺസിന് പുറത്തായിരുന്നു. പകരമിറങ്ങിയ ശ്രേയസ് അയ്യരും എട്ട് പന്തിൽ നിന്ന് ഒരു റൺ മാത്രമെടുത്ത് പുറത്തായി. തുടർന്നിറങ്ങിയ അക്ഷർ പട്ടേൽ 11 പന്തിൽ നിന്ന് ഒരു ഫോറടക്കം 10 റൺസെടുത്തും പുറത്തായപ്പോൾ 9.2 ഓവറിലാണ് റിഷഭ് പന്ത് ഇറങ്ങിയത്.

10 ഓവർ പിന്നിട്ടതോടെ പൃഥ്വി ഷാ പുറത്താവുകയും ചെയ്തു. പകരം ഇറങ്ങിയ ഷിംറോൺ ഹെറ്റ്മിയർ 24 പന്തിൽ നിന്ന് 37 റൺസ് നേടി 18.4 ഓവറിൽ പുറത്തായി. തുടർന്നിറങ്ങിയ ടോം കരൺ ഒരു പന്തിനെ നേരിട്ടെങ്കിലും റണ്ണൊന്നും നേടിയില്ല.

ചെന്നൈക്ക് വേണ്ടി ഹേസൽവുഡ് രണ്ട് വിക്കറ്റെടുത്തു. മോയീൻ അലി, രവീന്ദ്ര ജഡേജ, ഡ്വെയ്ൻ ബ്രാവോ എന്നിവർ ഓരോ വിക്കറ്റെടുത്തു.

ദുബായ് ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ചെന്നൈ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിൽ ജയിച്ച ചെന്നൈ നേരിട്ട് ഐപിഎൽ ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ്

ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാമതായാണ് ഡല്‍ഹി ഫിനിഷ് ചെയ്തത്. കളിച്ച 14 മത്സരങ്ങളില്‍ 10 എണ്ണവും ജയിക്കാനായി. അനായാസം പ്ലേ ഓഫില്‍ എത്തിയ ചെന്നൈയ്ക്ക് കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ തോല്‍വി നേരിടേണ്ടി വന്നിരുന്നു. കളിച്ച 12 സീസണില്‍ 11 തവണയും അവസാന നാലില്‍ എത്തിയവരാണ് എംഎസ് ധോണിയും കൂട്ടരും.

ചെന്നൈ സൂപ്പർ കിംഗ്സ്: എഫ് ഡു പ്ലെസിസ്, ഋതുരാജ് ഗെയ്ക്വാദ്, മോയീൻ അലി, റോബിൻ ഉത്തപ്പ, അമ്പാട്ടി റായുഡു, എം എസ് ധോണി, രവീന്ദ്ര ജഡേജ, ഡ്വെയ്ൻ ബ്രാവോ, ശർദുൽ ഠാക്കൂർ, ദീപക് ചഹർ, ജെോഷ് ഹേസൽവുഡ്

ഡൽഹി ക്യാപിറ്റൽസ്: ശിഖർ ധവാൻ, പൃഥ്വി ഷാ, ശ്രേയസ് അയ്യർ, റിഷഭ് പന്ത്, ടോം കറൺ, ഷിംറോൺ ഹെറ്റ്മിയർ, അക്ഷർ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ, കാസിഗോ റബാദ, ആവേശ് ഖാൻ, ആൻറിച്ച് നോർജെ

Read More: IPL 2021 Quaifier 1, DC vs CSK: പരിചയസമ്പന്നര്‍ക്ക് യുവനിരയുടെ പരീക്ഷണം

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Ipl 2021 qualifier 1 dc vs csk score updates

Best of Express