IPL 2021 Points Table- ഓറഞ്ച് ക്യാപ്, പർപ്പിൾ ക്യാപ്, പോയിന്റ്നിലയിൽ മുന്നിൽ ആരെല്ലാം

IPL 2021 Points Table, Orange Cap, Purple Cap holders as it stands-ഇതുവരെയുള്ള മത്സരങ്ങൾ അനുസരിച്ച് ഐപിഎല്ലിലെ പോയിന്റ് നിലകൾ

IPL, IPL Live Updates, IPL Score, IPL Match, IPL 2021, Mumbai Indians, Chennai Super Kings, CSK, MI, CSK vs MI, CSK vs MI Live, CSK vs MI live score, CSK vs MI Live Updates, CSK vs MI Head to head, CSK vs MI highlights, MS Dhoni, Rohit Sharma, IE Malayalam

IPL 2021 Points Table, Orange Cap, Purple Cap Holders List: കോവിഡ് -19 രോഗവ്യാപനം ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐ‌പി‌എൽ) പതിനാലാം സീസണെയും ബാധിച്ചിരിക്കുകയാണ്. ചൊവ്വാഴ്ചമുതലുള്ള ഐപിഎൽ മത്രങ്ങൾ അനിശ്ചിത കാലത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്. ഒക്ടോബർ-നവംബർ മാസങ്ങളിൽ നടക്കുന്ന ടി 20 ലോകകപ്പിന് ശേഷം ഐപിഎല്ലിലെ ശേഷിക്കുന്ന 31 മത്സരങ്ങൾ നടത്താനുള്ള സാധ്യത ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് പരിശോധിക്കുകയാണ്.

“ഒക്ടോബർ-നവംബർ മാസങ്ങളിൽ ടി 20 ലോകകപ്പിന് ആതിഥേയത്വം വഹിച്ചതിന് ശേഷം ശേഷിക്കുന്ന ഐ‌പി‌എൽ മത്സരങ്ങൾ നടത്താമെന്ന് ഞങ്ങൾ കരുതുന്നു. എല്ലാം ശരിയാവുകയാണെങ്കിൽ, ഞങ്ങൾ‌ ടി 20 ലോകകപ്പിനും ഐ‌പി‌എല്ലിന്റെ ബാക്കി മത്സരങ്ങൾക്കും ഇന്ത്യയിൽ‌ ആതിഥേയത്വം വഹിക്കാനാവും. യുഎഇയും ഒരു ഓപ്ഷനാണ്,” ബിസിസിഐയിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

Read More: താരങ്ങള്‍ക്ക് എങ്ങനെ കോവിഡ് പിടിപെട്ടു എന്നത് വ്യക്തമല്ല: സൗരവ് ഗാംഗുലി

ഇടക്ക് വച്ച് ഐപിഎൽ നിർത്തിവയ്ക്കുമ്പോൾ ഇതുവരെയുള്ള മത്സരങ്ങൾ അനുസരിച്ച് ലീഗിലെ പോയിന്റ് നില പരിശോധിക്കാം.

PL 2021 Teams Points Table – ഐപിഎൽ 201 പോയിന്റ് ടേബിൾ

നമ്പർടീംമാച്ച്ജയംതോൽവിപോയിന്റ്നെറ്റ് റൺറേറ്റ്
1ഡൽഹി കാപിറ്റൽസ്86212+0.547
2ചെന്നൈ സൂപ്പർ കിങ്സ്75210+1.263
3റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ75210-0.171
4മുംബൈ ഇന്ത്യൻസ് 7438+0.062
5രാജസ്ഥാൻ റോയൽസ്7346-0.190
6പഞ്ചാബ് കിങ്സ്8356-0.368
7കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്7254-0.494
8സൺറൈസേഴ്സ് ഹൈദരാബാദ്7162-0.623
PL 2021 Teams Points Table

IPL 2021 Orange Cap – ഐപിഎൽ 2021 ഓറഞ്ച് ക്യാപ്

ഡൽഹി കാപിറ്റൽസിന്റെ ശിഖർ ധവാനാണ് നിലവിലെ സാഹചര്യത്തിൽ ഓറഞ്ച് ക്യാപ് ലഭിക്കുക. ലീഗ് ഘട്ടത്തിലെ ആദ്യ പകുതിയിൽ 300 റൺസ് മറികടന്ന നേടിയ നാല് ബാറ്റ്സ്മാൻമാരിൽ ഒരാളാണ് അദ്ദേഹം. ഡൽഹിയിൽ ധവാന്റെ ഓപ്പണിംഗ് പാർട്ണറായ പൃഥ്വി ഷാ, പഞ്ചാബ് കിംഗ്സ് ക്യാപ്റ്റൻ കെ എൽ രാഹുൽ, സി‌എസ്‌കെ ഓപ്പണർ ഫാഫ് ഡു പ്ലെസിസ് എന്നിവരാണ് മറ്റുള്ളവർ.

 No.PlayerMInsNORunsHSAvgBFSR100/504s/6s
1ശിഖർ ധവാൻ8813809254.28283134.270/343/8
2കെഎൽ രാഹുൽ77233191*66.20243136.210/427/16
3ഫാഫ് ഡു പ്ലെസിസ്77232095*64.00220145.450/429/13
4പൃഥ്വി ഷാ8803088238.50185166.480/337/12
5സഞ്ജു സാംസൺ77127711946.16190145.781/026/11
IPL 2021 Orange Cap

IPL 2021 Purple Cap – ഐപിഎൽ 2021 പർപ്പിൾ ക്യാപ്

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഡെത്ത് ഓവർ ബൗളർ ഹർഷൽ പട്ടേലാണ് വലിയ എകണോമി റെയ്റ്റ് ഉണ്ടായിട്ട് പോലും നിലവിലെ കണക്കുകൾ പ്രകാരം പർപ്പിൾ ക്യാപ്പ് നേടുക. 17 വിക്കറ്റാണ് ഹർഷൽ പട്ടേൽ നേടിയത്. 14 വിക്കറ്റുകളുമായി അവേശ് ഖാൻ, ക്രിസ് മോറിസ് എന്നിവരാണ് സംയുക്തമായി രണ്ടാം സ്ഥാനത്ത്.

No.PlayerMInsOvsRunsWktsBBIAvgEconSR4w/5w
1ഹർഷൽ പട്ടേൽ7728257175/2715.119.179.880/1
2ആവേശ് ഖാൻ8830231143/3216.507.7012.851/0
3ക്രിസ് മോറിസ്7726224144/2316.008.6111.141/0
4രാഹുൽ ചാഹർ7728202114/2718.367.2115.271/0
5റാഷിദ് ഖാൻ7728172103/3617.206.1416.800/0
IPL 2021 Purple Cap

Read More: ഐപിഎൽ മാറ്റിവച്ചിട്ടും റാഞ്ചിക്ക് പോകാതെ ധോണി, കാരണം ഇതാണ്

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ipl 2021 points table orange cap purple cap

Next Story
കരാര്‍ നീട്ടി, ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിലെ കരുത്തായി ദെനെചന്ദ്ര തുടരുംKerala Blasters, കേരള ബ്ലാസ്റ്റേഴ്സ്, Manjappada, മഞ്ഞപ്പട, Kerala Blasters News, കേരള ബ്ലാസ്റ്റേഴ്സ് വാര്‍ത്തകള്‍, Kerala Blasters Updates, Kerala Blasters Players, Kerala Blasters Transfer News, Kerala Blasters Matches, Denechandra Meitei, ISL, ഐഎസ്എല്‍, Football News, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com