ഐ‌പി‌എൽ 2021 ധോണിയുടെ കരിയറിലെ അവസാന ഐപിഎൽ ആവുമോ? മറുപടിയുമായി സിഎസ്‌കെ സിഇഒ

പൂജാരെയെ ടീമിലെടുത്തതിനെക്കുറിച്ചുള്ള വിശദീകരണവും ധോണിക്ക് പകരക്കാരനെ കണ്ടെത്തിയോ എന്ന ചോദ്യത്തിനുള്ള മറുപടിയുമായി സിഎസ്‌കെ സിഇഒ

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) 2021 സീസൺ വെള്ളിയാഴ്ച ആരംഭിക്കും. മൂന്ന് തവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സിന്റെ (സി‌എസ്‌കെ) ആദ്യ മത്സരം ശനിയാഴ്ച ഡൽഹി കാപിറ്റൽസിനെതിരെയാണ്. ഈ വർഷത്തെ ടൂർണമെന്റ് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിങ് ധോണിയുടെ കരിയറിലെ അവസാന ഐപിഎൽ ആയിരിക്കുമോ എന്ന ചോദ്യത്തിന് ഉത്തരം നൽകുകയാണ് സി‌എസ്‌കെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കാശി വിശ്വനാഥൻ. ടൂർണമെന്റിന് മുന്നോടിയായി ടീമിന്റെ തയ്യാറെടുപ്പ്, എം‌എസ് ധോണിയുടെ എന്നിവയെക്കുറിച്ച് ഇന്ത്യൻ എക്സ്പ്രസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“കഴിഞ്ഞ 15-20 ദിവസമായി ടീം പ്രാക്ടീസ് ചെയ്യുന്നുണ്ട്. ഞങ്ങൾ ഞങ്ങളുടെ പരിശ്രമത്തിൽവിശ്വസിക്കുന്നു. അതിനുള്ള ഫലങ്ങൾ തീർച്ചയായും ലഭിക്കും,” അദ്ദേഹം പറഞ്ഞു.

Read More: റെക്കോർഡുകളുടെ ഐപിഎൽ; ഈ റെക്കോർഡുകൾ തകർക്കാൻ കുറച്ചു വിയർക്കേണ്ടി വരും

ഇത് ഐപിഎല്ലിൽ ധോണിയുടെ കരിയറിലെ അവസാന സീസണാവുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് തന്റെ വ്യക്തിപരമായ കാഴ്ചപ്പാടാണെന്നും ധോണിക്ക് പകരക്കാരനെ അന്വേഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷത്തെ ടൂർണമെന്റ് ആരംഭിക്കുന്നതിന് മുമ്പ് റെയ്‌ന പെട്ടെന്ന് സി‌എസ്‌കെ ക്യാമ്പിൽ നിന്ന് പുറത്തുപോയിരുന്നു. റെയ്ന മടങ്ങിവരുമ്പോൾ അദ്ദേഹത്തിന് പ്രശ്നങ്ങളുണ്ടായിരുന്നോ എന്ന ചോദ്യത്തിന് അത്തരം പ്രശ്നങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് കാശി വിശ്വനാഥൻ മറുപടി നൽകി. സി‌എസ്‌കെ ഒരു കുടുംബം പോലെയാണെന്നും അദ്ദേഹം പറഞ്ഞു.

Read More: ഐപിഎല്ലിന് നാളെ കൊടിയേറ്റം; ആദ്യ മത്സരം മുംബൈയും ബാംഗ്ലൂരും തമ്മിൽ

ടെസ്റ്റ് സ്പെഷ്യലിസ്റ്റെന്ന തരത്തിൽ വിലയിരുത്തപ്പടുന്ന പൂജാര ഇത്തവണ ഐപിഎല്ലിൽ സിഎസ്കെയുടെ ഭാഗമാണ്. സി‌എസ്‌കെക്ക് ധാരാളം സംഭാവന നൽകാൻ കഴിയുന്ന കളിക്കാരനാകാൻ അദ്ദേഹത്തിന് കഴിയുമെന്നും സിഎസ്‌കെ സിഇഒ പറഞ്ഞു.

“പൂജാരക്ക് ഏത് ഫോർമാറ്റുമായി പൊരുത്തപ്പെടാൻ കഴിയും. അതാണ് ഞങ്ങളുടെ കാഴ്ചപ്പാട്. . അതാണ് ഞങ്ങൾക്ക് തോന്നിയത്, അതുകൊണ്ടാണ് ഞങ്ങൾ അദ്ദേഹത്തെ തിരഞ്ഞെടുത്തത്. അദ്ദേഹത്തിന് തീർച്ചയായും ഒരു പങ്കുവഹിക്കാനുണ്ടാകും. പക്ഷേ അദ്ദേഹം ആദ്യ ഗെയിം കളിക്കുമോ അതോ രണ്ടാമത്തെ ഗെയിം കളിക്കുമോ എന്ന് എനിക്ക് പറയാനാവില്ല. അദ്ദേഹം ഞങ്ങളുടെ ഗ്രൂപ്പിലെ ഒരു പ്രധാന ഭാഗമാണ്. അദ്ദേഹത്തിന്റെ സംഭാവനയ്ക്കായി ഞങ്ങൾ പ്രതീക്ഷിക്കുന്നു, സിഎസ്‌കെ സിഇഒ പറഞ്ഞു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ipl 2021 not going ms dhonis last ipl says chennai super kings ceo kasi viswanathan

Next Story
ഐപിഎല്ലിന് നാളെ കൊടിയേറ്റം; ആദ്യ മത്സരം മുംബൈയും ബാംഗ്ലൂരും തമ്മിൽ
The moderation of comments is automated and not cleared manually by malayalam.indianexpress.com