ഐപിഎൽ പൂരത്തിനായി ക്രിക്കറ്റ് പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുകയാണ്. ഏപ്രിൽ, മേയ് മാസങ്ങളിലായി ഇത്തവണ ഐപിഎൽ നടക്കാനാണ് സാധ്യത. ടീമുകളെല്ലാം ഒരുക്കങ്ങൾ ആരംഭിച്ചു. ചെന്നൈ സൂപ്പർ കിങ്സ് നായകൻ മഹേന്ദ്ര സിങ് ധോണി അടക്കമുള്ള പ്രമുഖ താരങ്ങൾ ഐപിഎല്ലിനായി ഒരുക്കങ്ങൾ ആരംഭിക്കുകയാണ്.
ധോണി ചെന്നൈയിലെ ഹോട്ടലിലെത്തി. ഊഷ്മളമായ വരവേൽപ്പാണ് ധോണിക്ക് ചെന്നൈയിലെത്തിയപ്പോൾ ലഭിച്ചത്. ഇതിന്റെ വീഡിയോ ചെന്നൈ സൂപ്പർ കിങ്സ് ട്വീറ്റ് ചെയ്തിട്ടുണ്ട്. വെള്ള ടീ ഷർട്ട് ധരിച്ചാണ് ധോണി ഹോട്ടലിൽ എത്തിയത്.
മാർച്ച് ഒൻപത് മുതലാണ് ചെന്നൈ ക്യാംപ് ആരംഭിക്കുക. ഹോട്ടൽ മുറിയിൽ അഞ്ച് ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കിയാണ് ധോണി ഇനി പുറത്തിറങ്ങുക. അമ്പാട്ടി റായിഡുവും ചെന്നൈയിൽ എത്തിയിട്ടുണ്ട്. “മാർച്ച് ഒൻപതിന് ക്യാംപ് ആരംഭിക്കും. ലഭ്യമായ താരങ്ങളെ വച്ച് പരിശീലനം ആരംഭിക്കാനാണ് തീരുമാനം,” സിഎസ്കെ സിഇഒ കെ.എസ്.വിശ്വനാഥൻ പറഞ്ഞു.
The Singa Nadai to start off the day with! Thala Coming! #DenComing #WhistlePodu #Yellove @msdhoni pic.twitter.com/nu6XOmJ8qo
— Chennai Super Kings (@ChennaiIPL) March 4, 2021
അതേസമയം, ഐപിഎൽ വേദികളുടെ കാര്യത്തിൽ ഇപ്പോഴും ആശങ്ക നിലനിൽക്കുകയാണ്. കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ മൊഹാലിയിൽ ഐപിഎൽ മത്സരങ്ങൾ നടത്താൻ സാധിക്കുമോ എന്നതാണ് ബിസിസിഐയുടെ പുതിയ ആശങ്ക. മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയത്തിനു സമീപം കർഷകരുടെ പ്രതിഷേധങ്ങളോ പ്രകടനങ്ങളോ ഉണ്ടായാൽ അത് ആഗോള തലത്തിൽ വലിയ ചർച്ചയാകുമെന്നാണ് ബിസിസിഐ ഭയപ്പെടുന്നത്.
Read Also: കൂട്ടുകാരിക്കൊപ്പം തകർപ്പൻ ഡാൻസുമായി സാനിയ ഇയ്യപ്പൻ; വീഡിയോ
“മൊഹാലിയിൽ ഐപിഎൽ മത്സരം നടക്കുമ്പോൾ കർഷക പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള മാർച്ച് സ്റ്റേഡിയത്തിലേക്ക് വരുന്ന ഒരു സാഹചര്യമുണ്ടാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഇത് ലോകമെമ്പാടുമുള്ള മാധ്യമശ്രദ്ധ ആകർഷിക്കും. ഇന്ത്യയുടെ വടക്കൻ ഭാഗത്തെ നിലവിലെ സ്ഥിതി കാരണം മൊഹാലി ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെട്ട വേദികളിൽ ഇല്ല,” ബിസിസിഐ ഉന്നതൻ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
മുംബൈയിലും ഇത്തവണ ഐപിഎൽ മത്സരങ്ങൾ നടക്കില്ലെന്നാണ് റിപ്പോർട്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് മുംബൈയെ ഐപിഎൽ വേദികളിൽ നിന്ന് ഒഴിവാക്കുന്നത്. നിലവിൽ അഹമ്മദാബാദ്, ഡൽഹി, കൊൽക്കത്ത, ചെന്നൈ എന്നിവിടങ്ങളിൽ മാത്രം ഐപിഎൽ മത്സരങ്ങൾ നടത്താനാണ് ബിസിസിഐയുടെ തീരുമാനം.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook