IPL 2021-MI vs PBKS Score Updates: ഐപിഎല്ലിൽ ചൊവ്വാഴ്ച നടന്ന മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ മുംബൈ ഇന്ത്യൻസിന് ആറ് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ആറ് വിക്കറ്റ് നഷ്ടത്തിൽ 135 റൺസ് നേടിയപ്പോൾ പിന്തുടർന്ന മുംബൈ 19 ഓവർ പിന്നിട്ടപ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുത്തു.
മുംബൈക്ക് വേണ്ടി ഹർദിക് പാണ്ഡ്യ അവസാന ഓവറുകളിൽ പുറത്താകാതെ 30 പന്തിൽ നിന്ന് 40 റൺസെടുത്തു. ഓപ്പണിങ്ങിനിറങ്ങിയ നായകൻ രോഹിത് ശർമ 10 പന്തിൽ എട്ട് റൺസ് മാത്രമെടുത്ത് പുറത്തായിരുന്നു. ക്വിന്റൺ ഡി കോക്ക് 29 പന്തിൽ നിന്ന് 27 റൺസെടുത്തപ്പോൾ സൂര്യകുമാർ യാദവ് റണ്ണൊന്നും നേടാതെ ആദ്യ പന്തിൽ പുറത്തായി.
സൗരഭ് തിവാരി 37 പന്തിൽ നിന്ന് 45 റൺസ് നേടി. കീറോൺ പൊള്ളാഡ് പുറത്താകാതെ ഏഴ് പന്തിൽ നിന്ന് 15 റൺസ് നേടി.,
പഞ്ചാബിന് വേണ്ടി രവി ബിഷ്ണോയ് രണ്ടു വിക്കറ്റും മുഹമ്മദ് ഷമിയും നതാൻ എലിസും ഓരോ വിക്കറ്റും നേടി.
ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്സിനെതിരെ മുംബൈ ഇന്ത്യൻസിന് 136 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 135 റൺസ് നേടി.
മുംബൈക്ക് മുന്നിൽ പഞ്ചാബിന്റെ ബാറ്റിങ് നിര തകരുന്ന കാഴ്ചയായിരുന്നു ആദ്യ ഇന്നിങ്സിൽ കാണാൻ കഴിഞ്ഞത്. പഞ്ചാബ് നിരയിൽ ആർക്കും 50 റൺസ് തികയ്ക്കാനായില്ല. 29 പന്തിൽ നിന്ന് ആറ് ഫോറടക്കം 42 റൺസ് നേടിയ ഐയ്ഡൻ മാർ്ക്രം ആണ് പഞ്ചാബിന്റെ ടോപ്പ് സ്കോറർ. ഓപ്പണിങ്ങിനിറങ്ങിയ നായകൻ കെഎൽ രാഹുൽ 22 പന്തിൽ രണ്ട് ഫോറടക്കം 21 റൺസും മൻദീപ് സിങ് 14 പന്തിൽ രണ്ട് ഫോറടക്കം 15 റൺസുമെടുത്തപ്പോൾ ക്രിസ് ഗെയ്ൽ നാല് പന്തിൽ നിന്ന് ഒരു റൺ മാത്രമെടുത്ത് പുറത്തായി.
നിക്കോളാസ് പൂരൻ മൂന്ന് പന്തിൽ നിന്ന് രണ്ട് റൺസെടുത്ത് പുറത്തായി. ദീപക് ഹൂഡ 26 പന്തിൽ നിന്ന് ഓരോ ഫോറും സിക്സറുമടക്കം 28 റൺസ് നേടി. ഹർപ്രീത് ബ്രാർ പുറത്താവാതെ 19 പന്തിൽനിന്ന് 14 റൺസും നതാൻ എല്ലിസ് ആറ് റൺസും നേടി.
മുംബൈക്ക് വേണ്ടി ബുംറയും പൊള്ളാഡും രണ്ട് വിക്കറ്റെടുത്തു. കൃണാൽ പാണ്ഡ്യയും രാഹുൽ ചഹറും ഓരോ വിക്കറ്റെടുത്തു.
മത്സരത്തിൽ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. വിജയത്തോടെ മുംബൈക്ക് പ്ലേ ഓഫ് സാധ്യത സജീവമാക്കാൻ കഴിഞ്ഞു. 10 കളികളിൽ നിന്ന് എട്ട് പോയിന്റ് മാത്രം നേടി ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട മുംബൈക്ക് പതിനൊന്നാം മത്സരത്തിൽ പഞ്ചാബിനെ പരാജയപ്പെടുത്തിയതോടെ അഞ്ചാം സ്ഥാനത്തേക്ക് മുന്നേറാൻ കഴിഞ്ഞു.
അഞ്ച് ജയവും ആറ് തോൽവിയുമായി 10 പോയിന്റാണ് മുംബൈക്ക്. ലീഗിൽ ആറാം സ്ഥാനത്താണ് പഞ്ചാബ്. നാല് ജയവും ഏഴ് തോൽവിയുമായി എട്ട് പോയിന്റാണ് പഞ്ചാബിന്.